മുട്ടയിലെ ഈ ചുവന്ന പാട് പ്രശ്നമാണോ ?

മുട്ട നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്നു നമുക്കെല്ലാവർക്കും അറിയാം. ഒരു സമീകൃത ആഹാരം കൂടിയാണ് മുട്ട. പലപ്പോഴും മുട്ട പൊട്ടിക്കുമ്പോൾ ചുവന്ന നിറത്തിലുള്ളോരു ഭാഗം കാണും. അത് കണ്ടുകൊണ്ട് കഴിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്. ഇനി മുതൽ മുതൽ മുട്ട പൊട്ടിക്കുമ്പോൾ ഒരു ഭാഗം കാണുന്നതുകൊണ്ട് മുട്ട കഴിക്കാതിരിക്കേണ്ട ആവശ്യമില്ല. കാരണം ഒരു കോഴി മുട്ടയിടുന്ന സമയത്ത് അതിൻറെ അണ്ഡാശയത്തിലോ മറ്റോ ഉണ്ടാവുന്ന ചെറിയ ചോരപ്പാടുകളായിരിക്കും അത്. അത്‌ എടുത്ത് കളഞ്ഞതിനുശേഷം കഴിക്കുകയാണെങ്കിൽ യാതൊരു കുഴപ്പവുമില്ല. ഇത്‌ ഉള്ളിലേക്ക് ചെന്നുവെന്ന് കരുതി യാതൊരു കുഴപ്പവുമില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനി അങ്ങനെ ഒന്ന് കണ്ടുവെന്ന് കരുതി ഒരിക്കലും കഴിക്കാതിരിക്കാണ്ട ആവശ്യമില്ല എന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

Red dot on egg
Red dot on egg

മുട്ട എന്നത് ഉന്നത ഗുണമേന്മയുള്ളൊരു ഉറവിടമാണ്. ഒരു മനുഷ്യനാവിശ്യമായ ഭക്ഷണത്തിന് ആവശ്യമായ എല്ലാം മുട്ടയിലുണ്ട്. അമിനോ ആസിഡുകളും പ്രോട്ടീനുകളും വിറ്റാമിനുകളും എല്ലാം നിറഞ്ഞ ഒരു മികച്ച ഉറവിടമാണ് മുട്ട. ഫോസ് ഫറസ്, സിങ്ക് ധാതുക്കൾ തുടങ്ങിയവയുടെ എല്ലാം ഒരു മികച്ച ഉറവിടം തന്നെയാണ് ഇത്.

90 ശതമാനത്തിലധികം മുട്ടകളും മലിനീകരണം ഇല്ലാത്തവയാണ്. ചില കേടായി ജീവികളുള്ള മുട്ടയിൽ മാത്രമാണ് മലിനീകരണം പ്രധാനമായും സംഭവിക്കുന്നത്. മുട്ടകൾ ശരിയായി കഴുകി വൃത്തിയാക്കുന്നത് ഷെല്ലിൽ നിക്ഷേപിച്ചിരിക്കുന്ന കേടായ ജീവികളെ ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്.ഒരു ശതമാനത്തിൽ താഴെ മാത്രമേ കോഴി അണ്ടാശയം വഴി കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ.മുട്ട നന്നായി പാകം ചെയ്യുന്നതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന മോശമായ കാര്യങ്ങൾ നിയന്ത്രിക്കുവാനും സാധിക്കും.

സമീകൃത ആഹാരങ്ങളുടെ കൂട്ടത്തിൽ ഉള്ളതായി തന്നെയാണ് മുട്ടയെ കുറിച്ച് പറയുന്നത്. കുട്ടികൾക്ക് കോഴിമുട്ടയാണ് സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നത്. അതോടൊപ്പം താറാവ്, കാടമുട്ടകൾ എന്നിവയും ഉപയോഗിക്കും. ഒന്നിലധികം പ്രോട്ടീനുകളാണ് മുട്ടയിൽ അടങ്ങിയിട്ടുള്ളത്. ദിവസവും മുട്ട കഴിക്കുന്നവർ മുട്ടയുടെ മഞ്ഞക്കുരു ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. അതിന് പകരം മുട്ടയുടെ വെള്ള ഉപയോഗിക്കാം. കൊളസ്ട്രോൾ പോലുള്ള രോഗങ്ങളിൽ നിന്നുമോക്കെ നമുക്ക് രക്ഷ നേടുവാൻ സാധിക്കും. മുട്ടയുടെ കലോറിയിലെ കൊഴുപ്പിന്റെ കൂടുതൽ ഭാഗങ്ങളും അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്. അതുകൊണ്ടു തന്നെ കൊളസ്ട്രോൾ പോലെയുള്ള രോഗങ്ങളുള്ളവർ മഞ്ഞകരു കഴുകരുത്. അത്‌ പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത് ആണ്.