WWE സത്യമാണോ ? ഇതിനുപിന്നിലെ യാഥാര്‍ഥ്യമെന്ത്.

ടിവിയിലും മറ്റും പലപ്പോഴും റെസ്‌ലിങ് മത്സരം കാണുന്നവരാണ് നമ്മൾ, ടിവിയിൽ ഇത്തരം റെസ്ലിലിങ് മത്സരങ്ങൾ കാണുമ്പോൾ കുട്ടിക്കാലംമുതൽ സ്വാഭാവികമായി നമ്മുടെ മനസ്സിൽ ഉണ്ടായിട്ടുള്ള ഒരു സംശയം ആണ്, ഇത് സത്യമാണോ എന്ന്. യഥാർത്ഥത്തിൽ മത്സരം നടക്കുമ്പോൾ ഇവർക്ക് അടി കിട്ടിയിട്ടുണ്ടോ എന്ന്, പലപ്പോഴും നമ്മൾ അങ്ങനെയല്ല എന്ന് വിചാരിച്ചാലും ഇവരുടെ ചില പ്രവർത്തികൾ കാണുമ്പോൾ അങ്ങനെ തന്നെയല്ലേ സംഭവമെന്നും, ഇവർ യഥാർത്ഥത്തിൽ അടി കൊള്ളുകയാണോ എന്ന് ഒക്കെ നമുക്ക് തോന്നാറുണ്ട്.

WWE
WWE

അത്തരത്തിലുള്ള ചില വിവരങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായി ഇതൊന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. കുട്ടിക്കാലത്ത് ഈ റെസ്ലിങ് താരങ്ങളുടെ കാർഡുകൾ കയ്യിൽ കൊണ്ടു നടന്നിട്ട് ഉള്ളവരായിരിക്കും കൂടുതൽ ആളുകളും. അത്തരം ആളുകൾക്ക് ഒരു പക്ഷെ ഇവിടെ വലിയ ആരാധകരും ഉണ്ടായിരിക്കാം. നമ്മൾ പലപ്പോഴും കാണുന്ന ഈ മത്സരങ്ങൾ സത്യമാണോ എന്ന് പോലും നമ്മൾ ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും അത്രത്തോളം ഭീകരമായ രീതിയിൽ ആയിരിക്കും ഈ മത്സരങ്ങൾ നടത്തുന്നത്..? മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുപോലും പ്രഹരം ഏൽക്കുന്നത് നമ്മുടെ കണ്മുൻപിൽ നമ്മൾ കണ്ടിട്ടുള്ളതാണ്.

യഥാർത്ഥത്തിൽ സംഭവിക്കുന്നത് ആണോ എന്ന് സ്വാഭാവികമായ ഒരു സംശയം തോന്നാത്തവർ വളരെ വിരളമായിരിക്കും. പ്രധാനമായും പ്രഫഷണൽ റെസ്‌ലിങിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കായിക വിനോദ കമ്പനിയാണ് വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ് അഥവാ ഡബ്ലിയു ഡബ്ലിയു ഇ. ചലച്ചിത്ര, സംഗീത മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു. മറ്റ് പ്രഫഷണൽ റെസ്‌ലിങുകൾ പോലെ സത്യമായ ഒന്നല്ല ഇത് എന്നത് ഒരു സത്യം ആണ് . മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസൃതമായ് ഗുസ്തിക്കാർ അഭിനയിക്കുകയും ഇത് കൃത്രിമമായ സംഘട്ടനമല്ല എന്ന ഭാവത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഡബ്ലിയു ഡബ്ലിയു ഇയുടെ രീതി എന്ന് പറയുന്നത് . വിൻസ് മക്മേൻ ആണ് ഇതിന്റെ പ്രധാന ഉടമസ്ഥനും ചെയർമാനും.

അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ മക്മേനാണ് ഇതിന്റെ സി.ഇ.ഒ.1952-ലാണ് ഡബ്ലിയു ഡബ്ലിയു ഇ സ്ഥാപിതമായത്. കണെക്‌റ്റിക്കട്ടിലെ സ്റ്റാൻഫോർഡിലെ 1241 ഈസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ഇതിന്റെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത് എന്ന് അറിയുന്നു . ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്‌ലിങ് കമ്പനിയാണ് ഇത് .ഒരു വർഷം 300 ൽ അധികം എപിസോഡുകൾ ഡബ്ല്യു .ഡബ്ല്യു .ഈ നെറ്റ് വർക്കിലുടെ സംപ്രേഷണം ചെയുന്നുണ്ട്.ന്യൂയോർക്ക് സിറ്റി,ലോസ്അഞ്ജലെസ്,സിങ്കപ്പൂർ,ലണ്ടൻ,ടോകിയോ,മുംബൈ,മുയുണിച്,മെക്സിക്കൊസിറ്റി,ഷാങ്ങായി എന്നിവടങ്ങളിലും വേൾഡ് റെസ്റ്റ്ലിങ്ങ് എന്റെർറ്റൈന്മെന്റിന്റെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട് .

ഇനിയും അറിയാനുണ്ട് ഒരുപാട് കാര്യങ്ങൾ ഈ കാര്യത്തെപ്പറ്റി, അവയെല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. പലരുടെയും ഉള്ളിൽ സംശയം ഉണ്ടായിട്ടുള്ളതും ആയ പല ചോദ്യങ്ങളുടെയും മറുപടി കൂടിയാണ് ഈ വീഡിയോയിൽ പറയുന്നത്. അതിനാൽ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക, അതിനു വേണ്ടി ഇത്‌ ഷെയർ ചെയ്യാൻ മറക്കരുത്, ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. നമ്മുടെയൊക്കെ ബാല്യകാലങ്ങളെ അവിസ്മരണീയമാക്കിട്ടുള്ള ചില താരങ്ങൾ തന്നെയാണ് ഇതിൽ ഉള്ളത്.