വീട്ടിൽ ഓൺലൈൻ ക്ലാസ്സ്‌ നടക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്.

അമ്മയും അച്ഛനും രണ്ട് കുട്ടികളുമടങ്ങുന്ന തൃശ്ശൂർ ജില്ലയിലെ ഗ്രാമപ്രദേശത്തെ ഒരു പാവപ്പെട്ട കുടുംബമാണ്. കൃഷിയും കൂലിപ്പണിയും ഒക്കെ എടുത്ത് ആ മാതാപിതാക്കൾ അവരുടെ മക്കളെ പഠിപ്പിക്കാൻ മറന്നില്ല. കല്യാണ പ്രായമായ മൂത്ത പെൺകുട്ടികളുടെ വിവാഹത്തിനായി ഒരു നാല് ലക്ഷത്തോളം രൂപ ബാങ്കിൽ നിക്ഷേപിച്ചു. അങ്ങനെ ഇരിക്കുകയാണ് ഭേദപ്പെട്ട ഒരു ആലോചന ഒരിക്കൽ ഇവരെത്തേടി വന്നത്. ഭേദപ്പെട്ട ഒരു കുടുംബത്തിൽ നിന്നുള്ള ഒരു പയ്യൻറെ ആലോചന. അന്വേഷിച്ചു നോക്കിയപ്പോൾ സൽസ്വഭാവിയും തൊഴിലെടുത്ത് ജീവിക്കുന്നവനുമായി ആ ചെറുപ്പക്കാരനെ മകളെ കല്യാണം കഴിച്ചു നൽകാൻ അവരും തീരുമാനിച്ചു.

വിവാഹദിവസം അടുത്തുവന്നപ്പോൾ ബാങ്കിൽ നിക്ഷേപിച്ച നാല് ലക്ഷം രൂപ പിൻവലിക്കുന്നതിനായി അവർ ബാങ്കിൽ എത്തുകയും ചെയ്തു. ആ സമയത്താണ് അവർ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ബാങ്കിൽ നിക്ഷേപിച്ചിരുന്നു മുഴുവൻ പണവും പലതവണകളായി ആരോ തട്ടിയെടുത്തിരിക്കുകയാണ്. അക്കൗണ്ടിൽ ഒന്നുമില്ല. എങ്ങനെയാണ് ഇത്‌ സംഭവിച്ചത് എന്ന് അവർക്ക് അറിയില്ല. ബാങ്കിൽ കിടന്ന് അച്ഛനുമമ്മയും അലമുറയിട്ടു കരഞ്ഞു. ബാങ്ക് അധികൃതർ കൈമലർത്തുന്നത് അല്ലാതെ മറ്റൊന്നും സാധിച്ചില്ല. അക്കൗണ്ടിൽ നിന്നും പലഘട്ടങ്ങളിലായി പണം പിൻവലിച്ചതിൻറെ വിശദാംശങ്ങൾ ഒക്കെ ബാങ്ക് അധികൃതർക്ക് കൈമാറുകയും ചെയ്തു. നിറഞ്ഞ കണ്ണുകളുമായി അവൾ പോലീസ് സ്റ്റേഷനിൽ എത്തി.

The father came to the bank to withdraw the total amount of Rs 4 lakh for his daughter's wedding
The father came to the bank to withdraw the total amount of Rs 4 lakh for his daughter’s wedding

പോലീസ് അധികൃതർ അത് വാങ്ങി പരിശോധിച്ചു. ആരാണ് പണം പിൻവലിച്ചത് ഏത് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത് എന്നൊക്കെ പോലീസ് ഉദ്യോഗസ്ഥർ വിശദമായി തന്നെ പരിശോധിച്ചു. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത് പണം പിൻവലിച്ചതും വിവിധ അക്കൗണ്ടുകളിൽ കൈമാറിയതും അവരുടെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയായിരുന്നു. എങ്ങനെ എന്തു കൊണ്ടാണ് ഇത് സംഭവിച്ചത്.? ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അവരുടെ മകന് പഠനാവശ്യാർത്ഥം ഒരു മൊബൈൽഫോൺ വാങ്ങി ഇവർ നൽകി. പഠനത്തിൽ മികവ് പുലർത്തിയിരുന്നവൻ പലപ്പോഴും ക്ലാസിലെ മറ്റു കുട്ടികൾക്ക് മാതൃകയായി. അച്ഛനും അമ്മയ്ക്കും ഒക്കെ അഭിമാനവുമായിരുന്നു. അവൻ ഒരു ഓൺലൈൻ ഗെയിം തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു. അങ്ങനെ അവൻ മൊബൈൽ ഗെയിമിന് അടിമപ്പെട്ടു പോവുകയായിരുന്നു.

അച്ഛനമ്മമാർ വാങ്ങി നൽകിയ മൊബൈൽ ഫോണിൽ ഇൻറർനെറ്റ് ലഭിക്കുന്നതിനുവേണ്ടി മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനു വേണ്ടി അമ്മയുടെ പേരിൽ എടുത്ത സിം കാർഡ് ആണ് ഉപയോഗിച്ചത്. ആ സിം കാർഡ് മൊബൈൽ നമ്പർ തന്നെയായിരുന്നു അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചത്. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഗെയിമിന് അടിമപ്പെട്ടതോടെ പണം കൊടുത്തു വാങ്ങുന്ന പുതിയ പുതിയ സാങ്കേതങ്ങൾ ഒക്കെ അവൻ കണ്ടുപിടിച്ചു. മൊബൈൽ ഫോണിൽ തന്നെ ബാങ്ക് ഇടപാടുകൾ നടത്തുമ്പോൾ നിർദ്ദേശങ്ങളും സന്ദേശങ്ങളും മാതാപിതാക്കളോട്ട് അറിഞ്ഞതുമില്ല. ആദ്യം പത്തും പതിനഞ്ചും രൂപയ്ക്ക് തുടങ്ങിയ കളികൾ പിന്നീട് ലക്ഷങ്ങളുടെ ഇടപാടിൽ എത്തുകയായിരുന്നു ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി.

നഷ്ടപ്പെട്ട പണത്തെ കുറിച്ച് ഓർത്തു കുട്ടിയെ ശാസിക്കുകയും മർദ്ദിക്കുകയും ചെയ്യേണ്ട കാര്യമില്ലെന്നും, നേർവഴി കാണിച്ചു നൽകുകയാണ് വേണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിക്ക് കൗൺസിലിങ് ഏർപ്പെടുത്തി. വീട്ടിനകത്ത് ഓൺലൈൻ പഠനം നടക്കുമ്പോൾ നമ്മുടെ മക്കൾ അറിഞ്ഞോ അറിയാതെയോ പല ചതിക്കുഴികളിലും വീഴാറുണ്ട്. ഓരോ സംഭവങ്ങളും വിരൽചൂണ്ടുന്നത് ഓൺലൈൻ കാലഘട്ടത്തിലെ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട വശങ്ങളെപ്പറ്റിയും ആണ്.