ഒരു 9 വയസുകാരിക്ക് സംഭവിച്ചത് അറിഞ്ഞാൽ ഹൃദയം നടുങ്ങും.

സ്ത്രീ സുരക്ഷക്ക് വേണ്ടി പലതരത്തിലുള്ള നിയമങ്ങൾ പാസാക്കുന്നുണ്ട് നമ്മുടെ സർക്കാർ. എങ്കിലും സ്ത്രീകൾ സുരക്ഷിതരാണോ ഈ ലോകത്ത്.? തീർച്ചയായും ചോദിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്. സ്ത്രീകൾ പൂർണ്ണമായും സുരക്ഷിതരല്ല. ഈ നിയമങ്ങളൊന്നും ഒന്നുമല്ലന്ന് മനസ്സിലാക്കിത്തരുന്ന പല വാർത്തകൾ ദിനംപ്രതി നമ്മൾ അറിയാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. 9 വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ മരണവാർത്തയാണ് ഇത്.



It would be heartbreaking to know what happened to a 9 year old girl
It would be heartbreaking to know what happened to a 9 year old girl

ഈ പെൺകുട്ടി സ്കൂളിൽ നിന്ന് വന്ന സമയത്ത് അമ്മയോട് തനിക്ക് ചിക്കൻ കറി കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അടുത്തുള്ള കടയിൽ പോയി വാങ്ങിയാൽ മതിയെന്ന് അമ്മ മറുപടിയും പറഞ്ഞു. അടുത്തുള്ള രണ്ട് കടകളിലും കറി ലഭിക്കാത്തതിനെ തുടർന്ന് കുറച്ച് ദൂരെയുള്ള ഒരു കടയിലേക്ക് വൈകുന്നേര സമയത്ത് പെൺകുട്ടി പോവുകയായിരുന്നു. നേരം വൈകിട്ടും പെൺകുട്ടി ഏതാത്തപ്പോൾ അമ്മയ്ക്ക് വല്ലാത്ത ഭയം തോന്നി. പെൺകുട്ടിയെ തിരക്കി ഇറങ്ങിയെങ്കിലും യാതൊരുവിധത്തിലുള്ള അറിവും ലഭിച്ചില്ല.



എന്നാൽ പിറ്റേന്ന് അവിടെ ഉണ്ടായിരുന്നു ചതുപ്പിൽ നിന്നും ഒരു കുട്ടിയുടെ കൈ മാത്രം കാണാൻ സാധിച്ചു. അമ്മയുടെ ഉള്ളിൽ ഭയം നിറഞ്ഞു. ആ നാട്ടുകാർ മുഴുവൻ അതിനുള്ളിൽ എന്താണെന്ന് അറിയാൻ തിരച്ചിൽ നടത്തി. എന്നാൽ അവരിലൊരാൾ തന്നെയായിരുന്നു ഈ പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരനായതും. ചേതനയറ്റ പെൺകുട്ടിയുടെ ശരീരം കരയിലേക്ക് എടുത്തപ്പോൾ ആ അമ്മമനസ്സ് ഒരുപാട് വിങ്ങിയിട്ടുണ്ടാകും. പിന്നീടുള്ള അന്വേഷണങ്ങളിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ആയിരുന്നു പുറംലോകത്തിന് മുന്നിലേക്ക് വന്നത്.

ഈ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ഇവർക്ക് അടുത്ത പരിചയമുള്ള ഒരാൾ തന്നെയായിരുന്നു. അമ്മയുടെ ഒരു ബന്ധു തന്നെയായിരുന്നു. ഒരു പ്രത്യേക ലഹരി വസ്തുവിന് അടിമയായിരുന്ന ഇയാളുടെ മക്കൾക്കൊപ്പം കളിക്കുന്ന ഒരു പെൺകുട്ടി തന്നെ ആയിരുന്നു ഇത്. എന്നാൽ ഇങ്ങനെയൊരു നീചകൃത്യം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത് ആ പെൺകുട്ടിയോട് തോന്നിയ ആസക്തിയായിരുന്നു. വെറും ഒമ്പത് വയസ് മാത്രമുള്ള ഒരു പെൺകുട്ടിയോടെ അയാൾക്ക് തോന്നിയത് മറ്റൊരു വികാരമായിരുന്നു. ഈ വികാരത്തിന്റെ പുറത്ത് തന്നെ ആ പെൺകുട്ടിയെ ഇദ്ദേഹം ഈ കാര്യത്തിന് വേണ്ടി നിർബന്ധിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി എതിർത്തു. ശക്തമായി തന്നെ ഒരു ഒമ്പത് വയസ്സുകാരി എതിർത്തു. അവളെക്കൊണ്ട് പറ്റാവുന്ന രീതിയിൽ പ്രതിഷേധങ്ങൾ അറിയിച്ചു. അതോടെ അവളെ കൊല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ലാതെയായി.