ഇന്നേവരെ ശാസ്ത്രത്തിന്‍ ഉത്തരമില്ലാത്ത മത്സ്യ മഴ പെയ്യുന്ന ഒരു സ്ഥലം.

നമ്മുടെ ഈ ലോകത്തിന്റെ പലസ്ഥലങ്ങളിലും മീൻ മഴ പെയ്യാറുണ്ടെന്നാണ് പറയുന്നത്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് പലർക്കും അറിയില്ല. എങ്കിലും ഈ മഴ ഉണ്ട് എന്ന് പറയുന്ന ഒരു സ്ഥലമുണ്ട് നമ്മുടെ ഈ ലോകത്തിൽ തന്നെ. എല്ലാ വർഷവും അവിടെ മീൻമഴപെയ്യും എന്നാണ് പറയുന്നത്. പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പക്ഷേ അവർ അവകാശപ്പെടുന്നത് ഒരു വർഷം അവിടെ വലിയ തോതിൽ തന്നെയാണ് മീൻ മഴ ലഭിക്കുന്നതെന്നാണ്.

Fish Rain
Fish Rain

ശാസ്ത്രപരമായ ചിന്തിക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് ഇങ്ങനെ മീൻമഴ സംഭവിക്കുന്നത് എന്ന് പഠനങ്ങൾ നടന്നിട്ടുണ്ട്. അമാനുഷികമായ ഒന്നുമല്ല സത്യത്തിൽ ഇത്. മത്സ്യങ്ങൾ ആകാശത്തു നിന്നു വീഴുന്നതും അല്ല. സമുദ്രങ്ങളിലും തടാകങ്ങളിലും വസിക്കുന്നു മത്സ്യങ്ങളാണ്. അത് എങ്ങനെയാണ് മഴയായി പെയ്യുന്നത് എന്ന ചോദ്യമാണ് കൂടുതലായും നിലനിൽക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മഴക്കൊപ്പം മത്സ്യങ്ങളും പൊഴിയുന്നത്. അതിന് കാരണം കണ്ടുപിടിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞർ ഇതിനെക്കുറിച്ച് പറയുന്നത് ചുഴലികാറ്റോ അല്ലെങ്കിൽ കടലോ സമുദ്രമൊ മറ്റോ ചൂടുപിടിക്കുമ്പോൾ ഒക്കെയാണ് ഇത് സംഭവിക്കുന്നത് എന്നാണ്. കൊടുങ്കാറ്റ് ആയി മാറുകയാണ്.അത്തരത്തിൽ കാണപ്പെടുന്ന മത്സ്യങ്ങൾ അല്ലെങ്കിൽ കടലിന്റെ അടുത്തുള്ള മത്സ്യങ്ങൾ, തവളകൾ, ഞണ്ടുകൾ എന്നിവയൊക്കെ ആകാശത്തിന് മുകളിലൂടെ കാറ്റുപോലെ വലിച്ചെടുക്കുന്നു. കാരണം പ്രകാശം ആകാശത്തേക്ക് നീങ്ങി പോവുകയാണ്. ജലത്തിന്റെ ഉപരിതലത്തിൽ സജീവമാവുകയും പ്രകാശമുള്ള ജീവികളെ മുകളിലേക്ക് വലിക്കുകയും ചെയ്യുന്നു. തുടർന്നു ജീവികൾ പറക്കുകയും കാറ്റിന്റെ വേഗത കുറയുന്നത് വരെ ആകാശത്ത് തന്നെ തുടരുകയും ചെയ്യുന്നു. കാറ്റിന്റെ വേഗത കുറയുമ്പോഴാണ് ഇത് പതിയെ താഴേക്ക് പതിക്കുന്നത്

ചുഴലിക്കാറ്റ് ആകാശത്തിലേക്ക് എത്തുവാൻ ഒരുപാട് സമയമെടുക്കും.. അത് നിശ്ചലം ആവുന്നതുവരെ കുറെ സമയം എടുക്കുന്നുണ്ട്. അതുവരെ ഇത് കിലോമീറ്ററുകളോളം പിന്നിടുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത് എവിടെയാണ് പെയ്യുന്നത് എന്ന് പറയാൻ സാധിക്കില്ല.കടലിൽ മഴയ്ക്ക് സാധ്യത കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് മറ്റു ചില പ്രദേശങ്ങളിലേക്കൊക്കെ ആയിരിക്കും പോകുന്നത്. കാരണം ഈ കാറ്റ് സഞ്ചരിക്കുന്നത് ഏത് സ്ഥലങ്ങളിലൂടെ ഒക്കെയാണ്. അവിടെ എല്ലാം തന്നെ ഈ മത്സ്യങ്ങൾ പൊഴിയുകയും ചെയ്യും. കാറ്റ് പൂർണമായും ശക്തികുറഞ്ഞ അവസ്ഥയിലേക്ക് എത്തുന്നത് എവിടെയോ അവിടെ ആയിരിക്കും കൂടുതലായും ഈ ഒരു മഴ ലഭിക്കുന്നത്