ലച്ചു തിരികെ ഉപ്പും മുളകിലേക്ക്.

ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും എന്ന കുടുംബ പരമ്പര. മലയാളി കുടുംബ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ നെഞ്ചിലേറ്റിയ ഒരു ഇഷ്ട്ട പരമ്പര തന്നെയാണ് ഉപ്പും മുളകും. ഹാസ്യവും സന്തോഷവും സങ്കടവും എല്ലാം നിറഞ്ഞു നില്‍ക്കുന്ന നല്ലൊരു ടീം വര്‍ക്ക് തന്നെയാണ് ഉപ്പും മുളകും എന്ന സീരിയലിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. ഒരുപാട് കണ്ണ് നിറക്കുന്ന നിമിഷങ്ങളും ഉപ്പും മുളകിലൂടെ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ശെരിക്കും ഓരോ വീട്ടിലും നടക്കുന്ന കാര്യങ്ങള്‍ പച്ചയായി തന്നെ നമുക്കതില്‍ കാണാന്‍ കഴിയും. ബാലുവും നീലുവും അഞ്ചു മക്കളും അടങ്ങുന്ന ഒരു കുടുംബത്തിലെ രസകരമായ കാഴ്ചകളാണ് ഉപ്പും മുലകിലൂടെ പ്രേക്ഷകരില്‍ എത്തുന്നത്.

Juhi Rustagi
Juhi Rustagi

ബാലുവായി എത്തുന്നത് ബിജു സോപാനമാണ്. ഇതില്‍ ബാലുവിന്‍റെ രണ്ടാമത്തെ മകള്‍ ലച്ചുവായി എത്തിയത് ജൂഹി ആയിരുന്നു. തുടക്കത്തില്‍ തന്നെ ലച്ചു ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത ഒരു കഥാപാത്രമായിരുന്നു. പിന്നീട് പാറു എന്ന കുഞ്ഞു കഥാപാത്രം വന്നതോടെ ഉപ്പും മുളകിന്‍റെ ആരാധകരുടെ എണ്ണം കൂടി. പിന്നീട് പാറുക്കുട്ടിയുടെ രസകരമായ നിമിഷങ്ങളായിരുന്നു ഈ പരമ്പരയില്‍ മുഴുവനും. അങ്ങനെ ഉപ്പും മുളകും വളരെ രസകരമായി പോയി കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു വളരെ സങ്കടമായ നിമിഷങ്ങള്‍ ഉപ്പും മുളകിലൂടെ കടന്നു പോയത്. ബാലുവിന്‍റെ രണ്ടാമത്തെ മകളായ ലച്ചുവിന്‍റെ വിവാഹം ഉറപ്പിച്ചു. വരന്‍  സിദ്ധാര്‍ത്തായി എത്തിയത് പ്രേക്ഷകരുടെ ഇഷ്ടതാരമായ ഡെയിന്‍ ഡേവിസ് ആണ്. ഇവരുടെ വിവാഹം വളരെ ആഘോഷമായി തന്നെ ബാലുവും കുടുംബവും നടത്തി. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വൈറല്‍ ആയിട്ടുണ്ടായിരുന്നു.

എന്നാല്‍ വിവാഹ ദിവസം ഒരു അച്ഛന്‍റെയും മകളുടെയും വികാര നിര്‍ഭരമായ നിമിഷങ്ങള്‍ പ്രേക്ഷകരെ ഏറെ കണ്ണ് നിറയിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയത് മറ്റൊന്നായിരുന്നു. വിവാഹ ശേഷം ലച്ചു എന്നകഥാപാത്രം ഉപ്പും മുളകില്‍ നിന്നും പിന്മാറി. തന്‍റെ പഠന കാര്യങ്ങള്‍ക്ക് വേണ്ടിയും പിന്നെ ഒരു യൂ ട്യൂബ് വ്ലോഗ് തുടങ്ങാന്‍ വേണ്ടിയും ആണെന്ന് ജൂഹി പ്രേക്ഷകരോട് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജൂഹിയുടെ തിരിച്ചു വരവിനെ സൂചിപ്പിക്കുന്ന ഒരു വീഡിയോ ചാനല്‍ പുറത്തു വിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വീഡിയോ കാണാം.