കരുമാടിക്കുട്ടനിലെ നന്ദിനിയുടെ വിവാഹം ഉടന്‍… വരന്‍ ആരാണെന്ന് പറയാതെ നടിയുടെ വെളിപ്പെടുത്തല്‍.

മണിയേട്ടന്‍ തകര്‍ത്ത് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ കരുമാടിക്കുട്ടനിലെ നന്ദിനിയെ അറിയാത്തവരായി മലയാളികള്‍ ആരും തന്നെ ഉണ്ടാകില്ല. നന്ദിനിയെ അറിയാമെങ്കില്‍ നടി കൗസല്യയെയും എല്ലാവര്‍ക്കും പരിചിതമാകും. കാരണം കരുമാടിക്കുട്ടനിലെ നന്ദിനി എന്ന കഥാപാത്രത്തെ അത്രയും മനോഹരമായ ജീവനുള്ള കഥാപാത്രമാക്കി മാറ്റിയത് നടി കൗസല്യയാണ്. കാരണം, ആ ഒരു സിനിമ കണ്ടാല്‍ കണ്ണ് നിറയാത്തവരായി ആരും തന്നെയുണ്ടാകില്ല. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍19 എന്നാ ചിത്രത്തിലൂടെയാണ് നടി കൗസല്യ സ്ക്രീനില്‍ എത്തുന്നത്. എന്നാല്‍ നന്ദിനി എന്ന ആ ഒറ്റ കഥാപാത്രത്തിലൂടെയാണ് നടി കൗസല്യ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഏറെ ഇടം പിടച്ചു.

Kausalya Actress
Kausalya Actress

ശേഷം നിരവധി ചിത്രങ്ങളില്‍ നടി തകര്‍ത്തഭിനയിച്ചു. അയാള്‍ കഥയെഴുതുകയാണ്, നാറാണത്ത് ഭ്രാന്തന്‍, ലേലം, സുന്തര പുരുഷന്‍, തച്ചിലേടത്തു ചുണ്ടന്‍, തുടങ്ങിയവ നടി കൗസല്യയുടെ എടുത്ത പറയാന്‍ കഴിയുന്ന ചിത്രങ്ങളാണ്. മറ്റു നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് പോലുള്ള മറ്റു നിരവധി ഭാഷകളിലും നടിയുടെ സാന്നിധ്യം നമുക്ക് കാണാന്‍ കഴിയും. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പൂവേലി യിലെ അഭിനയത്തിന് താരത്തിനു ഒരു  മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും അര്‍ഹയായിട്ടുണ്ട്.

ഇപ്പോഴും താരം സിനിമയിലും സീരിയലിലും തന്‍റെ റോള്‍ അതി മനോഹരമായി കൈ കാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ താരത്തിനു നാല്‍പ്പതു വയസ്സായി. ഇനിയും വിവാഹമില്ലേ എന്ന പ്രേക്ഷകരുടെ സ്ഥിര ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് നടി. വിവാഹം അടുത്ത് തന്നെയുണ്ടാകും എന്നാണ് നടി ആരാധകരോട് പറഞ്ഞിരിക്കുന്നത്.