വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷം ആകുമ്പോഴേക്കും പലപ്പോഴും നമ്മുടെ ബന്ധങ്ങളിൽ തകർച്ചകളും പാളിച്ചകളും എളുപ്പത്തിൽ സംഭവിക്കുന്നു. പഴയ കാമുകി കാമുകന്മാർ നിരാശയോടെ പരസ്പരം നോക്കുന്ന കാലമല്ല ഇപ്പോൾ. ഇന്നത്തെ കാലത്തെ പ്രണയം എന്നു പറയുന്നത് വേർപിരിയലിനു ശേഷവും ആളുകൾ പരസ്പരം കാണുന്നത് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കൂടിയായിരിക്കും. ഇത് മാത്രമല്ല ഒരുമിച്ചു കൂട്ടുകൂടാനും ഒരുമിച്ച് നടക്കാനും വരെ പോകാറുണ്ട്.ഒരു നിമിഷം നിങ്ങൾ വീണ്ടും ആകർഷിക്കപ്പെടുകയും നിങ്ങൾ ഒന്നായിത്തീരുകയും അടുത്ത നിമിഷത്തിൽ നിങ്ങൾ അതേ കാര്യത്തിന്റെ പേരിൽ വീണ്ടും വേർപിരിയുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് നിങ്ങൾ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കും.
പഴയ പ്രണയികൾ വീണ്ടും കണ്ടുമുട്ടുന്നതും വളരെ നല്ല സുഹൃത്തുക്കളാകുന്നതും വളരെ അപൂർവമാണ്. സൗഹൃദത്തിൽ നിന്നാണ് പല പ്രണയങ്ങളും ഉടലെടുക്കുന്നത്. ഒരു പഴയ കാമുകനോടോ കാമുകിയോടോ സൗഹൃദം നിലനിർത്തുന്ന ആളുകളോട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്.
പഴയ സുഹൃത്തുക്കൾ കണ്ടുമുട്ടുകയും പഴയ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നതുപോലെത്തന്നെ പഴയ പ്രണയിതാക്കളും പരസ്പരം കണ്ടുമുട്ടുകയും പഴയ ഓർമ്മകൾ സംസാരിക്കുകയും ചെയ്യുന്നു.ഒരുപക്ഷേ നിങ്ങൾക്കിത് കേൾക്കുമ്പോൾ ഒരു നിസ്സാര കാര്യമാണെന്ന് തോന്നുമെങ്കിലും അത് നിങ്ങളുടെ ബന്ധത്തെ വളരെ മോശമായ രീതിയിൽ ബാധിക്കും.
ചിലപ്പോൾ ആളുകൾ പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ വളരെ വികാരനിർഭരരാകുകയും തുടർന്ന് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കിയ കാര്യങ്ങളെല്ലാം തന്നെ അവർ ഓർത്തെടുക്കാൻ തുടങ്ങും. ഇത് നിങ്ങളുടെ സൗഹൃദം നശിപ്പിക്കും. സംസാരിക്കുക. പഴയകാലമൊന്നും ഓർത്തെടുക്കാത്തതാവും നല്ലത്.
അത്പോലെത്തന്നെ നിങ്ങളുടെ മുൻ വ്യക്തിയുമായി വീണ്ടും കൂട്ടുകൂടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പുതിയ പങ്കാളിയെക്കുറിച്ച് എപ്പോഴും സംസാരിക്കാതിരിക്കുന്നതാവും നല്ലത്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുൻ പങ്കാളിയെ അസൂയപ്പെടുത്താൻ ആഗ്രഹിക്കുന്നതായി തോന്നിയേക്കാം.
നിങ്ങൾ സംസാരിക്കുകയാണെങ്കിൽ രണ്ടുപേരും നിങ്ങളുടെ പുതിയ പങ്കാളിയെക്കുറിച്ച് സംസാരിക്കുമെന്ന കാര്യം വ്യക്തമാണ്.എന്നാൽ അതിനെക്കുറിച്ച് അധികം സംസാരിക്കരുത് അത്ര നല്ലതല്ല. പ്രത്യേകിച്ച് പ്രണയത്തെ കുറിച്ച് സംസാരിക്കരുത്. ഇത് നിങ്ങൾക്ക് അനിഷ്ട്ടമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാം.
പുതിയ പങ്കാളിയുമായി നിങ്ങൾ നല്ല ബന്ധത്തിലാണെങ്കിൽ സൗഹൃദം ഒരുമിച്ച് നിലനിർത്തിയിട്ടും നിങ്ങളുടെ പഴയ പങ്കാളിയിലേക്ക് ആകർഷിക്കപ്പെടുന്നുവെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്.അങ്ങനെ നിങ്ങൾ പഴയ പങ്കാളിയിലേക്ക് അടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് നിങ്ങളുടെ പഴയ പ്രണയം പിരിഞ്ഞതെന്ന കാര്യം ഓർക്കുക.