നമ്മുടെ സര്‍ക്കാര്‍ പുതിയൊരു പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുകയാണ്. വൈകാതെ ഇത് നിലവില്‍ വരുന്നതാണ്. പദ്ധതി എന്തെന്നാല്‍, വെറും 500 രൂപ കൊടുത്ത് നമുക്ക് ഒരു ലാപ്ടോപ് സ്വന്തമാക്കാം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ സ്കൂള്‍-കോളേജ് ക്ലാസുകള്‍ എല്ലാം തന്നെ ഡിജിറ്റലൈസഡായിരിക്കുകയാണ്. വളരെ ചെറിയ ക്ലാസുകള്‍ മുതല്‍ വലിയ ക്ലാസുകള്‍ വരെ ഇന്ന് ഓണലൈന് വഴിയാണ് നടത്തുന്നത്. അത് കൊണ്ട് തന്നെ ഇത്തരം ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയാതെ ഒരുപാട് കുട്ടികള്‍ പഠനം മുടങ്ങി കിടക്കുന്നുണ്ട്. കാരണം ചില വീടുകളില്‍ ഒന്നും തന്നെ ഇത്തരം ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ആവശ്യമായ സ്മാര്‍ട്ട് ഫോണുകളോ ടിവിയോ അല്ലെങ്കില്‍ ലാപ്ടോപ്പുകളോ ഇല്ല. ഈ സാഹചര്യം കണക്കിലെടുത്ത് നമ്മുടെ സര്‍ക്കാര്‍ തന്നെ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു.
ഓരോ ജില്ലകളിലും ഉള്ള കുടുംബശ്രീ യൂണിറ്റ്, കെഎസ്എഫ്ഇ തുടങ്ങിയവ വഴിയാണ് ഈ പദ്ധതി പ്രാബല്യത്തില്‍ കൊണ്ട് വരുന്നത്. ക്ലാസുകള്‍ ഒരുപാട് കഴിഞ്ഞിട്ടും ഇത്തരം സംവിധാനങ്ങള്‍ ഒന്നും ഇല്ലാത്തത് കാരണം ക്ലാസുകള്‍ ഒന്നും തന്നെ ലഭിക്കാതെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒരു പദ്ധതിയാണ് ഇത്. ലാപ്ടോപ്പ് മൈക്രോ ചിട്ടി എന്നാണ് ഈ പദ്ധതിയുടെ പേര്. ഇനി എങ്ങനെയാണ് ഇത് അരഹരായ കുട്ടികള്‍ക്ക് ലഭിക്കുക എന്ന് കൂടി നോക്കാം.
അര്‍ഹരായ ഇത്തരം കുട്ടികള്‍ക്ക് ഇത് ലഭിക്കുക തങ്ങളുടെ നാട്ടിലുള്ള കുടുംബശ്രീ വഴിയാണ്. ആദ്യം നമുക്കിതിനു വെറും 500 രൂപ മാത്രം കൊടുത്താല്‍ മതി ലാപ്ടോപ്പ് ലഭിക്കാന്‍. പിന്നീട് ബാക്കി തുക ചിട്ടി രൂപത്തില്‍ 500 രൂപ വെച്ച് മാസംപ്രതി അടച്ചു കൊടുത്താല്‍ മതി. ഇങ്ങനെ മുപ്പത് മാസം നമ്മള് 500രൂപ വീതം അടച്ചു കൊടുക്കുക. ലാപ്ടോപ്പിന്റെ ആകെ തുക 15000 രൂപയാണ്. കൂടാതെ മറ്റൊരു പ്രത്യേകതയും ഇതിനുണ്ട്. ഇങ്ങനെ തുടര്‍ച്ചയായി നിങ്ങള്‍ പത്തു മാസം തെറ്റാതെ 500 രൂപ അടക്കുകയാണെങ്കില്‍ അടുത്ത ഒരു മാസം ചിട്ടി അടക്കാന്‍ കെഎസ്എഫ്ഇ നിങ്ങളെ സാഹായിക്കുന്നതാണ്. ഇങ്ങനെ മുപ്പത് മാസം നിങ്ങള്‍ അടവ് തെറ്റാതെ പണം അടക്കുകയാണെങ്കില്‍ മുപ്പതു മാസത്തിലെ ഓരോ പത്തു മാസം കഴിഞ്ഞുള്ള ഒരു മാസത്തെ പൈസ കെഎസ്എഫ്ഇ അടക്കുന്നതാണ്. അങ്ങനെ ഈ നിങ്ങള്‍ അടക്കേണ്ട ആകെ 15000 രൂപയില്‍ 1500 രൂപ കെഎസ്എഫ്ഇ അടച്ചു നിങ്ങളെ സഹായിക്കുന്നതാണ്. ബാക്കി വരുന്ന 13500 രൂപ മാത്രമേ നിങ്ങള്‍ക്ക് അടക്കെണ്ടാതായി ഒള്ളൂ. ഇങ്ങനെ കെഎസ്എഫ്ഇ മുഖേനയാണ് ഈ ഒരു ചിട്ടി അടക്കേണ്ടത്.
സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഐടി വകുപ്പിനാണ് ഈ പദ്ധതിയുടെ ചുമതല. കൂടാതെ ലാപ്ടോപ്പ് നല്‍കാനും സ്വീകരിക്കാനും താല്പര്യമുള്ള കമ്പനികള്‍ക്കായി കാത്തു നില്‍ക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. മാത്രമല്ല, ഈ പദ്ധതിയുടെ കൂടെ സബ്സിഡിയും കൂടി നല്കാന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. അതിനു വേണ്ടി വവിധ വകുപ്പുകളുമായി ഈ കാര്യത്തെ കുറിച്ചു ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. അതായത് മുപ്പതു ശതമാനം സബ്സിഡി എസ്ഇഎസ്ടിക്കാര് നല്കുകയാണെങ്കില് അര്‍ഹരായ ആളുകള്‍ പിന്നീട് 13500 രൂപ അടക്കേണ്ട സ്ഥാനത്ത് 10000 രൂപ മാത്രം അടച്ചാല്‍ മതിയാകും. ഇത്തരം നടപടികള്‍ പൂര്‍ത്തിയായാല്‍ സര്‍ക്കാരിന്റെ ലാപ്ടോപ്പ് മൈക്രോ ചിട്ടി പദ്ധതി വഴി അര്‍ഹരായ കുട്ടികള്‍ക്ക് ഉടന്‍ തന്നെ ലാപ്ടോപ്പ് സ്വന്തമാക്കാവുന്നതാണ്.