കേരളത്തിലും പിരാന മത്സ്യങ്ങള്‍ നിറയുന്നു, വരാനിരിക്കുന്നത് എന്ത് ?

പിരാന എന്ന ഭീകര മത്സ്യത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മനുഷ്യന്റെ ജീവനെടുക്കാന്‍ തന്നെ ശക്തിയുള്ള ഈ അപകടകാരിയായ മത്സ്യങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു കാലം വരെ ഈ പിരാനകള്‍ ഹോളിവുഡ് സിനിമകളിലും ആമസോണ്‍ നദികളിലും മാത്രമാണ് നാം കണ്ടിരുന്നത്. എന്നാലിന്ന് ഇവ നമ്മുടെ നാട്ടിലും എത്തി. വളരെ ആക്രമകാരിയായ മത്സ്യമാണ് പിരാനകള്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മനുഷ്യനടക്കം മറ്റു ജീവജാലങ്ങളെയും ഭക്ഷിക്കാന്‍ കഴിയുന്ന ഇവയ്ക്ക് നല്ല നീളമുള്ള കൂര്‍ത്ത പല്ലുകളാണുള്ളത്. എന്തൊക്കെയാണ് പിരാനയുടെ മറ്റു സവിശേഷതകളെന്നു നോക്കാം.

വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഈ ഭീകര മത്സ്യങ്ങളുടെ നീളം എന്ന് പറയുന്നത് 6-10 ഇഞ്ചു നീളവും 18 ഇഞ്ചു വലിപ്പത്തിലും കാണപ്പെടുന്നു. ബ്ലേഡിനേക്കാള്‍ മൂര്‍ച്ചയുള്ള ഇവയുടെ കൂര്‍ത്ത പല്ലുകള്‍ താടിയെല്ലിനോട് ചേര്‍ന്നിരിക്കുന്നതിനാല്‍ പൂര്‍വ്വാധികം ശക്തിയോട് ഇവയ്ക്ക് ഇരയെ ആക്രമിക്കാന്‍ കഴിയും.
ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ ഇവ വസിക്കുന്നൊള്ളൂ. ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിലും ഇവയെ കണ്ടെത്തി എന്നുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇവയ്ക്ക് രക്തത്തോടുള്ള ആര്‍ത്തി കൂടുതലാണ്.

Pirana
Pirana

ആമസോണ്‍ നദിയില്‍ മാത്രം കണ്ടു വന്നിരുന്ന പിരാനകളിന്ന് നമ്മുടെ വേമ്പനാട്ടു കായലില്‍ വരെ ഇടംപിടിച്ചിരിക്കുകയാണ്. കേരളത്തില്‍ പിരാനക്ലെ വളര്‍ത്താന്‍ അനുമതിയില്ലാ എങ്കിലും ചില ആളുകള്‍ വളരെ രഹസ്യമായി തന്നെ ഇവയെ വളര്‍ത്തുന്നുണ്ട് എന്നത് വളരെ പരസ്യമായ ഒരു കാര്യം തന്നെയാണ്. ഇവ വളരുന്ന പുഴ്കളിലോ നദികളിലോ കായലുകളിലോ മറ്റു ജീവജാലങ്ങളുടെ ജീവന് ഇവ ഏറെ ഭീഷണി തന്നെയാണ്. എന്തിനു ഓടുതല്‍ പറയുന്ന മനുഷ്യന് പോലും ഒന്ന് കാലിടാന്‍ പോലും കഴിയില്ല. ഇവയെ പോലെ അപകടകാരിയായ മറ്റു മത്സ്യങ്ങളാണ് തിമിംഗലവും സ്രാവും. ഇവ പോലും തന്നേക്കാള്‍ ചെറിയ ജീവികളെയാണ് ഇരയാക്കുന്നതും ഭക്ഷിക്കുന്നതും. എന്നാല്‍ കാണാന്‍ വലുപ്പത്തില്‍ പോലും ചെറുതായ പിരാനയാകട്ടെ തന്നേക്കാള്‍ വലിയ ജീവികളായ പശുവടക്കമുള്ള മൃഗങ്ങളെ പോലും ആക്രമിച്ചു കീഴടക്കുകയും അവയെ ഭക്ഷിക്കുകയും ചെയ്യുന്നു. ഇവരുടെ കൂര്‍ത്ത പല്ലുകളാണ് ഇവയുടെ ആയുധം.

ഇവ എങ്ങനെയാകും കേരളത്തില്‍ എത്തിയിട്ടുണ്ടാവുക? പ്രളയകാലത്ത് കുളങ്ങളും മറ്റും കവിഞ്ഞൊഴുകി കായലുകളിലും നദികളിലും എത്തിയതാകാം എന്നാണ് കണ്ടെത്തല്‍. സ്വന്തം ശരീര ഭാരത്തിന്റെ 50 മടങ്ങ്‌ ശക്തിയിലാണ് ഇവ ഇരകളെ കീഴടക്കുന്നത്. 200ലിറ്റര്‍ വെള്ളത്തില്‍ ഒരു തുളളി രക്തം ഉറ്റിയാല്‍ ചുരുങ്ങിയ സെക്കന്റുകള്‍ക്കുള്ളില്‍ ആ രക്തത്തിന്റെ മണം പിടിച്ച് അവിടേക്കെത്താന്‍ കഴിവുള്ളവരാണ് പിരാനകള്‍ എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.

ആളുകള്‍ ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒരു ജീവി വിഭാഗമാണ്‌ മത്സ്യങ്ങള്‍. എന്നാല്‍ ഇവയിലും വളരെ അപകടകാരികളും മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന മത്സ്യങ്ങള്‍ ഉണ്ട് എന്ന കാര്യം ഓര്‍ക്കുക. കണ്ണ് കാണുമ്പോള്‍ പല മത്സ്യങ്ങളും ഭംഗിയുള്ളതാണ് എങ്കിലും അവയില്‍ ചിലത് അപകടകാരികളുമാകാം. പിരാനകളെ കുറിച്ചുള്ള കൂടുതല്‍ അറിവിലേക്കായി താഴെയുള്ള വീഡിയോ കാണുക.