നിങ്ങളുടെ ജനനം ഉത്തരകൊറിയയിൽ ആയിരുന്നെകില്‍..? ഉത്തരകൊറിയയെ കുറിച്ച് ചില വിചിത്രമായ കാര്യങ്ങൾ

ഉത്തരകൊറിയ എന്ന് കേൾക്കുമ്പോൾ പല കാര്യങ്ങളാണ് നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിവരിക. ഉത്തരകൊറിയയുടെ ചിത്രം തെളിയുന്നത് കിം ജോങ് ഉൻ എന്ന ഭരണ നായകന്റെ മുഖത്തോടു കൂടിയാണ്. പിന്നെ കമ്മ്യുണിസത്തിന്റെ സ്വേച്ഛാധിപത്യവും ഭരണസംവിധാനവും നിലകൊള്ളുന്നു ഒരു രാജ്യം. വളരെ വിചിത്രവും കൗതുകകരവുമായ കാര്യങ്ങളാണ് ഉത്തരകൊറിയയിൽ നിലവിലുള്ളത്. പല നിയമവ്യവസ്ഥയെ കുറിച്ച് കേൾക്കുമ്പോഴും അവിടെ ജനിച്ചില്ലല്ലോ എന്നതിൽ നമുക്ക് ആശ്വസിക്കാം. നമ്മുടെ നാട്ടിലൊക്കെ കാണുന്നത് പോലെ അവിടെ ഒരുപാട് ചാനലുകളും സോഷ്യൽ മീഡിയകളൊന്നും അവിടെയില്ല. സ്വീഡിഷിലുള്ള ആളുകളോട് ഉത്തരകൊറിയയെ കുറിച്ച് ചോദിച്ചാൽ അവർക്ക് പറയാനുള്ളത് ഒരുപാട് വോൾവോ കാറുകൾ വിൽപ്പന നടത്തി പണം നഷ്ട്ടപ്പെട്ട കഥയായിരിക്കും. എന്തൊക്കെ വിചിത്രമായ കാര്യങ്ങളാണ് ഉത്തരകൊറിയയിൽ സംഭവിക്കുന്നത് എന്ന് നോക്കാം.

Kim jong-un
Kim jong-un

ലോകത്തിലെ പല രാജ്യങ്ങളിലും ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് എങ്കിലും ഉത്തര കൊറിയയിൽ ഇപ്പോഴും നൂറ്റിയെട്ടാം ജൂജേ വർഷമാണ് ആചരിക്കുന്നത്. ഉത്തരകൊറിയൻ കലണ്ടർ ജൂജേ ഉത്തരകൊറിയൻ സ്ഥാപകനായ കിം ഇൽ സുങ്ങിന്റെ ജന്മവർഷമായ 1912 ഏപ്രിൽ 15 മുതലാണ്. ഇതിലും വിചിത്രമായ ഒരു കാര്യമുണ്ട്. നമ്മുടെ രാജ്യത്തെ ടെലിവിഷനിലൊക്കെ ധാരാളം ചാനലുകളുണ്ട്. അതും പ്രധാന ചാനലുകൾക്ക് പുറമെ പ്രാദേശിക ചാനലുകൾ വേറെയും. നമ്മുടെ ഇഷ്ടംപോലെ മാറ്റിയും മറിച്ചും കാണാം. എന്നാൽ ഉത്തരകൊറിയയിലെ ആളുകളെ കുറിച്ച് ആലോചിച്ചാൽ ശെരിക്കും അത്ഭുതം തോന്നും. ഉത്തരകൊറിയയിൽ ആകെ മൂന്നു ടിവി ചാനലുകൾ ആണുള്ളത്. കാരണം, മാധ്യമങ്ങൾക്കിവിടെ കർശന നിയന്ത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അത്പോലെ തന്നെ പ്രോഗ്രാമുകൾക്കും. നമ്മുടെ നാട്ടിൽ നിന്നും പോയ ആളുകൾക്കൊക്കെ എത്ര ബോറടിക്കുന്നുണ്ടാകുമല്ലേ. ഇത്പോലെ ഒത്തിരി വിചിത്രമായ കാര്യങ്ങൾ ഉത്തര കൊറിയയിലുണ്ട്. അവ എന്തൊക്കെയാണ് എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.