ഡ്രാഗൺ ഫ്രൂട്ട് കൊളസ്ട്രോളിന്റെ ശത്രുവാണ്, ഇത് കഴിക്കുന്നത് ഹൃദയാഘാത സാധ്യത ഒഴിവാക്കുന്നു. ഗുണങ്ങൾ അറിയുക

ജീവിതചര്യ രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. നാം കഴിക്കുന്ന ഓരോ ഭക്ഷണസാധനത്തിലും എത്രത്തോളം വിഷാംശം അടങ്ങിയിരിക്കുന്നു എന്നതിനെക്കുറിച്ച് ഒരിക്കലും പ്രവചിക്കാൻ ആകില്ല. മോശം ഭക്ഷണക്രമവും ഉദാസീനമായ ജീവിതശൈലിയും കാരണം കൊളസ്ട്രോൾ ഉള്ള ആളുകളുടെ എണ്ണം വളരെ ഗണ്യമായി വർദ്ധിച്ചു എന്ന് തന്നെ പറയാം. നമുക്കറിയാം കൊളസ്ട്രോൾ 2 രീതിയിലാണ് നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്നത്. അതായത് ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. സാധാരണയായി ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് സാധാരണയിലും കൂടുമ്പോൾ അത് സിരകളിൽ അടിഞ്ഞുകൂടാൻ തുടങ്ങും. ഇത് നിങ്ങളുടെ രക്തയോട്ടം തടസ്സപ്പെടുത്തുന്നതിന് കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം, കൊറോണറി ആർട്ടറി ഡിസീസ്, ട്രിപ്പിൾ വെസൽ ഡിസീസ്, ഹാർട്ട് അറ്റാക്ക് തുടങ്ങിയ അപകടം നിറഞ്ഞ രോഗങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുന്നു.കൂടാതെ കൊളസ്‌ട്രോൾ വർധിച്ചാൽ പ്രമേഹം വരാനുള്ള സാധ്യതയും ഉയർന്നുവരുന്നു. അതുകൊണ്ടുതന്നെ ഇത്തരം അപകടങ്ങളെ ചെറുക്കാൻ ഒരു പ്രത്യേക ഫലത്തിനാകും. പിങ്ക് നിറത്തിൽ കാണപ്പെടുന്ന ആ ഫലം ഏതാണെന്ന് നമുക്കൊന്നു നോക്കാം.

Dragon Fruit
Dragon Fruit

ഡ്രാഗൺ ഫ്രൂട്ട് എന്നറിയപ്പെടുന്ന ഈ ഫലത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആദ്യമൊക്കെ തെക്കേ അമേരിക്കയിലാണ് ഡ്രാഗൺ ഫ്രൂട്ട് പ്രധാനമായും കൃഷി ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഇത് ഇന്ത്യയിലും സുലഭമാണ്.ദിവസവും ഡ്രാഗൺ ഫ്രൂട്ട് കഴിക്കുകയാണ് എങ്കിൽ നിങ്ങളുടെ രക്തത്തിൽ കെട്ടിക്കിടക്കുന്ന ചീത്ത അസ്ട്രോളിന്റെ അളവ് സാധാരണ രീതിയിലേക്ക് എത്തിക്കാൻ സഹായിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ. മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തിന് മറ്റ് പല ഗുണങ്ങളും നൽകുന്നു. Hylocereus undatus എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

പ്രധാനമായും ഡ്രാഗൺ ഫ്രൂട്ട് രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. അതായത് ഉള്ളിൽ വെളുത്ത നിറത്തിലുള്ള പൾപ്പ് ഉള്ളവയും മറ്റൊന്ന് ചുവന്ന നിറത്തിലുള്ള പൾപ്പുള്ളവയും. ഡ്രാഗൺ ഫ്രൂട്ട് കാഴ്ചയിൽ മാത്രമല്ല രുചിയിലും പോഷകത്തിലും ഏറ്റവും മികച്ചതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, ആന്റിഓക്‌സിഡന്റുകൾ, കരോട്ടിൻ, പ്രോട്ടീൻ, തയാമിൻ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ തുടങ്ങി ഒട്ടനവധി ഗുണങ്ങളാൽ സമ്പന്നമാണ് ഡ്രാഗൺ ഫ്രൂട്ട് എന്ന് പറയുന്നത്.

ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ

1. കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറക്കാം. കൊളസ്ട്രോൾ ഉള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൂടി ഉൾപ്പെടുത്തുക. ഇതുവഴി ഇതിലടങ്ങിയിരിക്കുന്ന പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ എന്നിവ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനായി സഹായിക്കും. അതേ സമയം ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് നിങ്ങളുടെ ചീത്ത കൊളസ്‌ട്രോളിനെ അർത്ഥമാക്കുന്ന എൽഡിഎൽ ലെവൽ കുറയ്ക്കുകയും ചെയ്യുന്നു.

2. പ്രമേഹം നിയന്ത്രിക്കാനായി സഹായിക്കും.പ്രമേഹ രോഗികൾ ദിവസവും ഡ്രാഗൺ ഫ്രൂട്ട് കഴിക്കാനായി ശ്രദ്ധിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ്, തയോൾസ്, കരോട്ടിനോയിഡുകൾ, ഗ്ലൂക്കോസിനോലേറ്റുകൾ എന്നിവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. നാരുകളാൽ സമ്പന്നമായ ഈ പഴം ഭക്ഷണത്തിന് ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് ഒരേ വേഗത്തിൽ നിയന്ത്രിക്കുന്നു.

3. ഹൃദ്രോഗങ്ങളെ അകറ്റി നിർത്താനായി സഹായിക്കുന്നു. ദിവസവും ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ഹൃദ്രോഗങ്ങളെ ചെറുക്കുന്നതിന് ഒരു പങ്കു വയ്ക്കുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ രക്തചംക്രമണം സുഗമമായി നടക്കാനായി സഹായിക്കുന്നു. ഇത് നിങ്ങളുടെ ധമനികളുടെ കാഠിന്യം കുറയ്ക്കുകയും അത് വഴി ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പ് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് മുഖ്യപങ്ക് വഹിക്കുന്നുണ്ട്.

4. ക്യാൻസറിനെ പ്രതിരോധിക്കാൻ ഏറെ ഗുണം ചെയ്യുന്ന പഴം: ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നതിലൂടെ കാൻസർ രോഗികൾക്ക് ആശ്വാസം ലഭിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിട്യൂമർ, ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സ്തനാർബുദത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും അതേസമയം നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഈ പഴം നിങ്ങളെ മറ്റ് രോഗങ്ങളിൽ നിന്ന് അകറ്റുന്നു.

5. ആമാശയ സംബന്ധമായ രോഗങ്ങളിൽ നിന്നും സുഖപ്പെടുത്തുന്നു: ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ഒലിഗോസാക്രറൈഡുകൾ കുടലിൽ ആരോഗ്യകരമായ ബാക്ടീരിയകളെ വർദ്ധിപ്പിക്കുന്നത് വഴി നിങ്ങളുടെ ദഹനവ്യവസ്ഥയെ ശക്തമാക്കുന്നു. ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകളും ധാരാളം വിറ്റാമിനുകളും നിങ്ങളുടെ ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല ആമാശയം, കുടൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളെയും ഇല്ലാതാക്കുന്നു.