നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന തടാകങ്ങൾ.

നമ്മുടെ ലോകത്തിൽ നിഗൂഢങ്ങളായ പല കാര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. നിഗൂഢതകൾ ഒരുപാട് ഒളിപ്പിക്കുന്ന ഒന്നാണ് നമ്മുടെ ഭൂമി എന്നു പറയുന്നത്. എന്നാൽ അത്തരം നിഗൂഢതകൾ നമുക്ക് അറിയുന്നതും വലിയ ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തിൽ ലോകത്തിലെ തന്നെ ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ചില തടാകങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവർക്കും അറിയുവാൻ താല്പര്യം ഉള്ളതാണ് ഈ അറിവ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കാനഡയിലുള്ള തടാകത്തെ പറ്റിയാണ് ആദ്യമായി പറയാൻ പോകുന്നത്.

Lakes where mysteries are hidden.
Lakes where mysteries are hidden.

വളരെ വിസ്മയകരമാണ് ഈ ഒരു തടാകം കാണുവാൻ വേണ്ടി. നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു രഹസ്യം ഈ തടാകത്തിൽ ഉണ്ട്. ഈ തടാകത്തിൽ ശീതീകരിച്ച കുമിളകൾ കാണാൻ സാധിക്കും. ഇത് തടാകത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പലപ്പോഴും ആളുകൾ ആശ്ചര്യപ്പെട്ടു പോകാറുമുണ്ട്. കാരണം ഈ വെള്ളത്തിൽ കൂടുതലായി മീഥ്യ്ൻ കാണുന്നുണ്ട്. അതുകൊണ്ടാണ് കുമിളകൾ രൂപപ്പെടുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. വളരെയധികം അപകടം നിറഞ്ഞതാണ് ഈ തടാകം എന്നും വാർത്തകളുണ്ട്. അതിനാൽ ഇത് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നാണ് പൊതുവേ പറയാറുള്ളത്.

ടാൻസാനിയയിലെ ഒരു തടാകമാണ് അടുത്തത്. ഈ തടാകത്തിനുമുണ്ട് ഒരു രഹസ്യം. ഇവിടെ വരുന്ന മൃഗങ്ങൾ ഒക്കെ കല്ലായി മാറുമെന്നും, മരിക്കുകയും ചെയ്യും എന്നതുമാണ് ഈ തടാകത്തിന്റെ രഹസ്യം. ചില പഴയ അറബിക്കഥകൾ ഒക്കെ കേൾക്കുന്നതുപോലെ തോന്നിയേക്കാം. പക്ഷേ ഇത് സത്യമാണ്. ഈ തടാകത്തിന് ആൽക്കലി 12 ഇൽ കൂടുതൽ ഉള്ള രീതിയിലാണ്. അതുകൊണ്ടുതന്നെ തടാകത്തിൽ പക്ഷികൾ ഉൾപ്പെടെ ചില ജീവജാലങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ മിക്ക മൃഗങ്ങൾക്കും തടാകം അത്ര വാസയോഗ്യമല്ല. മൃഗങ്ങൾ കല്ലായി മാറുന്നതിനെ കുറിച്ചുള്ള വാർത്തകൾ പലരും എത്തിച്ചിട്ടുണ്ട്. എങ്കിലും ഈ തടാകത്തിന് വലിയ ഭീഷണികൾ ഒക്കെ നിലനിൽക്കുന്നുണ്ട്.

അടുത്തത് ഓസ്ട്രേലിയയിൽ ഉള്ള ഒരു തടാകമാണ്. പിങ്ക് തടാകം എന്നാണ് ഇത് അറിയപ്പെടുന്നത്. കാരണം ഇതിലെ ജലം പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത്. അപകടങ്ങൾ ഏറെയാണ് ഈ തടാകത്തിൽ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ ഈ തടാകവും വളരെയധികം അപകടം നിറഞ്ഞ തടാകങ്ങളുടെ ആണ് അറിയപ്പെടുന്നത്. ഇനി ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ ഉള്ള ഒരു തടാകത്തെ പറ്റിയാണ് പറയാൻ പോകുന്നത്. 16470 അടി ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. രണ്ടു കാരണങ്ങളാലാണ് ഇത് ശ്രദ്ധനേടുന്നത്. ഒന്ന് അതൊരു മഞ്ഞു പർവതങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ തടാകം ആണെന്നത്.

രണ്ടാമത് ഇവിടെ എപ്പോഴും അസ്ഥികൂടങ്ങൾ കാണപ്പെടുന്നു എന്ന ഒരു കാരണം കൊണ്ട്. ഇവിടെ മരിച്ചവർ അപ്രതീക്ഷിതമായി ആലിപഴ വർഷത്തിലാണ് അകപ്പെട്ടത് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. അവരുടെ പൂർവികർ തെക്കൻ ഏഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ മെഡിറ്ററേനിയൻ എന്നിവയിലേക്ക് ആണ് താമസിച്ചവർ എന്നറിയുന്നു. ഇനിയുമുണ്ട് ലോകത്തിൽ വെച്ച് ഒരുപാട് അപകടം വിളിച്ചോതുന്ന ചില തടാകങ്ങൾ. അവയുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നതും. ഏറെ കൗതുകകരവും അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതുണ്ട് ഈ അറിവ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.