ഇതൊക്കെ ഇവിടെ മാത്രമേ നടക്കൂ..

നോർത്ത് കൊറിയ എന്ന് കേൾക്കുമ്പൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് നോർത്ത് കൊറിയയുടെ പ്രസിഡന്റ് ആയ കിം ജോങ് ഉൻ എന്ന വ്യക്തിയും അവിടെ നടപ്പിലാക്കുന്ന നിയമങ്ങളുമാണ്. വളരെ ആശ്ചര്യം നിറഞ്ഞ നിയമങ്ങളും പേടിപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾക്കും പേര് കേട്ട രാജ്യമാണ് നോർത്ത് കൊറിയ. അവിടെയുള്ള ആളുകൾ എങ്ങനെ ജീവിക്കുന്നു എന്നതിനെ കുറിച്ച് ഇപ്പോഴും ചിന്തിക്കാൻ കഴിയുന്നില്ല. ഓരോ വ്യക്തിയുടെയും സ്വാകാര്യ കാര്യങ്ങളിലുള്ള സ്വാതന്ത്യങ്ങൾ വളരെ പരിമിതം മാത്രം. എന്തിന് ഒരു ദിവസം മുഴുവൻ വൈദ്യുതി മുടങ്ങി ഇരുട്ടിലാകാറുണ്ട് നോർത്ത് കൊറിയ എന്ന ഈ വിചിത്രമായ രാജ്യം. അവിടത്തെ നിയമങ്ങൾ നോക്കുമ്പോൾ നമ്മളെല്ലാം എത്ര ഭാഗ്യവാന്മാർ ആണ് എന്ന് ചിന്തിക്കേണ്ടതുണ്ട്. നോർത്ത് കൊറിയയിലെ ചില വിചിത്രമായ നിയമങ്ങളെ കുറിച്ച് നോക്കാം.

Kim Jong-un
Kim Jong-un

നമ്മുടെ രാജ്യത്തെല്ലാം നമുക്ക് ഇഷ്ട്ടമുള്ള ഹെയർ സ്റ്റൈൽ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും അത് പോലെ നടക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.  എന്നാൽ നോർത്ത് കൊറിയയിൽ അങ്ങനെയല്ല. അവിടെ ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുള്ള ചില ഹെയർ സ്റ്റൈൽ മാത്രമേ ആളുകൾ തിരഞ്ഞെടുക്കാവൂ. അതിൽ സ്ത്രീകൾക്ക് 18 രീതിയും പുരുഷന്മാർക്ക് 10 ഹെയർ സ്റ്റൈൽ എന്നിങ്ങനെയാണ് ഉള്ളത്. അതിൽ പറഞ്ഞിട്ടുള്ള രീതിയിൽ മാത്രമേ മുടി വെട്ടാൻ സാധിക്കുകയുള്ളൂ. വിവാഹം കഴിഞ്ഞ സ്ത്രീകൾ ആണെങ്കിൽ മുടി നീട്ടി വളർത്താതെ ഷോർട്ട് ആക്കി വെക്കണം, എന്നാൽ സിംഗിൾ ആയ പെൺകുട്ടികൾക്ക് മുടി നീട്ടി വളർത്താവുന്നതാണ്. കൗമാരക്കാരായ ആണ്കുട്ടികൾക് 2″ നീളം വരെയും പ്രായം കൂടിയ ആളുകൾക്ക് 3″ നീളം വരെയും മുടി നീട്ടി വളർത്താവുന്നതാണ്. എന്ത് വിചിത്രമായ ആചാരങ്ങൾ എന്ന് തോന്നുന്നില്ലേ?

ഇത്പോലെ വളരെ ആശ്ചര്യപ്പെടുത്തുന്നതും വിചിത്രവുമായ നിയമങ്ങൾ ഇന്നും നോർത്ത് കൊറിയയിൽ നിലവിലുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.