യൂട്യൂബിൽ നിന്ന് പഠിച്ചു; സ്വയം ബീജം കുത്തിവച്ച് പെൺകുട്ടി ഗർഭിണിയായി.

അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. സ്ത്രീയുടെ മാത്രമല്ല ഒരു അച്ഛനാക്കുക എന്നത് ഏതൊരു പുരുഷന്മാരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. കാരണം ദൈവം നമുക്ക് തരുന്ന ഏറ്റവും വലിയ സമ്മാനമാണ് നമ്മുടെ മക്കൾ. കുഞ്ഞുങ്ങൾ ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം എന്ന് ചിന്തിക്കുന്ന ആളുകളാണ് കൂടുതലും. എല്ലാ അച്ഛനും അമ്മമാരും ആഗ്രഹിക്കുന്നത് തങ്ങളെക്കാൾ കൂടുതൽ സൗകര്യത്തിലും സ്നേഹത്തിലും തങ്ങളുടെ മക്കൾ വളരണമെന്നാണ്.

ഒരു കാലം വരെ കുട്ടികളില്ലാത്തതിന്റെ പേരിൽ ഒത്തിരി ദുഃഖിച്ചിരുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിനേക്കാൾ ഉപരി അവർ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് കേൾക്കുന്ന പരിഹാസങ്ങളും കുത്തുവാക്കുകളും. എന്നാൽ അത്തരം അവഗണനകൾക്ക് വെല്ലുവിളിയായി ഇന്ന് ഒത്തിരി സാങ്കേതിക വിത്തുകൾ ശാസ്ത്രം വികസിപിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇന്നത്തെ ആളുകൾ കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ പേരിൽ കാരണം അവർക്ക് ആവശ്യമായ എല്ലാ രീതിയിലും ഉള്ള ചികിത്സാരീതികൾ ഇന്ന് ഒട്ടുമിക്ക ആശുപത്രികളിലും ലഭ്യമാണ്. സാധാരണയായി ഒരു സ്ത്രീക്ക് ഗർഭിണിയാകാൻ ഒരു പുരുഷ പങ്കാളി ആവശ്യമാണ്. എന്നിരുന്നാലും സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാവാൻ ഒരു പങ്കാളി വേണമെന്ന് ആവശ്യകത അവസാനിച്ചു. ബീജദാതാവിന്റെ സഹായത്തോടെ ഐവിഎഫ് സാങ്കേതികതയിലൂടെ സ്ത്രീകൾക്ക് അമ്മയാകാം. എന്നാൽ ഇതിനായി ഒരു സ്ത്രീക്ക് ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം ആവശ്യമാണ്. എന്നാൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ ഇപ്പോൾ അതിന്റെ ആവശ്യകതയും കുറച്ചിരിക്കുന്നു എന്നാണ് കണ്ടെത്തൽ.

The girl get pregnant herself
The girl get pregnant herself

ഒറ്റ ശ്രമത്തിൽ തന്നെ ബ്രിട്ടീഷുകാരിയായ ബെയ്‌ലി ഗർഭിണിയായ വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടോ?വെറും 2400 രൂപ മാത്രം മുടക്കിയാണ് ബെയ്ലി ഗർഭിണിയായത്. 24 കാരിയായ ബെയ്‌ലി എന്നിസ് 25 പൗണ്ടിന് വീട്ടിൽ സ്വന്തം ബീജം കുത്തിവച്ച് കൃത്രിമമായി ബീജസങ്കലനം നടത്തി. ഒറ്റ ശ്രമത്തിൽ തന്നെ അവൾ ഗർഭിണിയാകുകയും ചെയ്തു. അമ്മയാകാൻ ആഗ്രഹിച്ചതിനാൽ 2021 സെപ്റ്റംബറിൽ ഒരു ബീജ ദാതാവ് വഴി ഒരു കുഞ്ഞ് ജനിക്കാൻ ബെയ്‌ലി എന്നിസ് തീരുമാനിച്ചു. ഗർഭിണിയാകാൻ ഒരു ബന്ധത്തിലേർപ്പെടാൻ അവൾക്ക് ആഗ്രഹമില്ലായിരുന്നു. അങ്ങനെയാണ് ഇത്തരമൊരു രീതി അവൾ തിരഞ്ഞെടുത്തത്. എങ്ങനെയാണ് അവർ സ്വയം ബീജം കുത്തി വെച്ചതെന്ന് നോക്കാം.

ഒരു കുഞ്ഞു വേണമെന്ന് അതിയായ ആഗ്രഹപ്രകാരം ബെയ്‌ലി 25 പൗണ്ടിന് കൃത്രിമ ബീജസങ്കലന കിറ്റ് വാങ്ങി. ഇതിനായി ഓൺലൈനിൽ ബീജദാതാവിനെ കണ്ടെത്തി.തുടർന്ന് ബെയ്‌ലി 25 പൗണ്ടിന് കൃത്രിമ ബീജസങ്കലന കിറ്റ് വാങ്ങി. അങ്ങനെ 2021 ഒക്ടോബറിലും അവൾ സ്വയം ഗർഭിണിയായിരുന്നു. അതിനുശേഷം 2022 ജൂലൈ 2 ന് വൈകുന്നേരം 6.54 ന് ബെയ്‌ലി ആരോഗ്യമുള്ള ഒരു ആൺകുട്ടിക്ക് ജന്മം നൽകി. അവർ കുട്ടിക്ക് ലോറെൻസോ എന്ന് പേരിട്ടു.ബെയ്‌ലി ഒരു ലെസ്ബിയൻ യുവതിയാണ്.

അമ്മയാകാനുള്ള എന്റെ തീരുമാനത്തിൽ ഞാൻ വളരെ സന്തോഷവതിയാണ് എന്നും എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ വാത്ത ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷവും ആയിരിക്കും ഇതൊന്നും അവർ പറഞ്ഞു. കാരണം ഒരു അമ്മയാകുക എന്നത് അതിശയകരമായ കാര്യമാണ്. ഇതിൽ ഒറ്റയ്ക്ക് ആ ഒരു കാര്യം നിറവേറ്റാൻ കഴിഞ്ഞതിൽ തീരുമാനിച്ചതിൽ എനിക്ക് അതിയായ സന്തോഷവുമുണ്ട് എന്നും അറിയിച്ചു. കുട്ടിക്കാലം മുതൽ അമ്മയാകണമെന്നായിരുന്നു ആഗ്രഹം.താനൊരു സ്വവർഗാനുരാഗിയാണെന്നാണ് ബെയ്‌ലി വെളിപ്പെടുത്തിയത്.

ഒരു ബന്ധത്തിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു കുട്ടിയെ വേണമെന്ന് മാത്രമേ എനിക്ക് ആഗ്രഹമുള്ളൂ എന്നും അവർ പറഞ്ഞു. തന്റെ ദാതാവിനെ തിരഞ്ഞെടുക്കാൻ ബെയ്‌ലി ബീജദാതാക്കളുടെ വെബ്‌സൈറ്റ് ഉപയോഗിച്ചു. ഈ സമയത്ത് ആരോഗ്യകരമായ മെഡിക്കൽ റെക്കോർഡ് ഉള്ള ഒരാളെ ഞാൻ കണ്ടെത്തുകയും മുമ്പ് രണ്ട് LGBTQ ദമ്പതികൾക്ക് ബീജം ദാനം ചെയ്തിരുന്നു. ഞങ്ങൾ അവനെ വാട്സ്ആപ്പ് ചെയ്തു കോഫി കുടിക്കാൻ ക്ഷണിക്കുകയും ചെയ്തു. അതിനുശേഷം എനിക്ക് ബീജം ദാനം ചെയ്യുന്ന കാര്യത്തിൽ തീരുമാനമാവുകയും ചെയ്തു.

ആ ബീജത്തിന്റെ കിറ്റ് എങ്ങനെ ഉപയോഗിക്കണം എന്ന് ഓൺലൈൻ ട്യൂട്ടോറിയൽ വഴി പഠിച്ചെടുത്തു. ശേഷം അവർ 25 പൗണ്ടിന് ഒരു കൃത്രിമ ബീജസങ്കലന കിറ്റ് ഓൺലൈനിൽ നിന്നും വാങ്ങി.എന്റെ ദാതാവിനെ വീട്ടിലേക്ക് വിളിച്ചു. അതിനുശേഷം ഗർഭധാരണ പ്രക്രിയ ആരംഭിച്ചു. അങ്ങനെ സ്വയം ബീജം കുത്തിവെച്ചു. 2021 ഒക്ടോബർ 31-ന് ഞാൻ ഗർഭിണിയായി. ഇപ്പോൾ ഒരു കുട്ടിയുടെ അമ്മയുമായി.

ശാസ്ത്ര വിദ്യകൾ എത്ര വേഗതയിൽ ആണെന്ന് കാര്യം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. കണ്ണടച്ച് തുറക്കും വേഗത്തിലാണ് ഓരോ കാര്യങ്ങളും നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം മനസ്സിലാക്കി കാലത്തിനൊത്ത് നീങ്ങുക.