ജീവിതത്തിലെ ഏറ്റവും മോശമായ ദിവസങ്ങളിലൂടെ കടന്നു പോയവര്‍.

ദിനംപ്രതി ആളുകളുടെ ജീവിതരീതി മാറിക്കൊണ്ടിരിക്കുകയാണ്. ആധുനിക യുഗം വലിയ മാറ്റങ്ങളാണ് ആളുകളില്‍ സൃഷ്ട്ടിക്കുന്നത്. തിരക്ക് പിടിച്ച ഒരു ജീവിത ശൈലി ആളുകളുടെ സ്വഭാവത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. ഈ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തിലെ നിരവധി മാനസിക സംഘര്‍ഷങ്ങളെ വളരെ മോശമായ രീതിയില്‍ തന്നെ സ്വാധീനിക്കുന്നുണ്ട്. ഓരോ ദിവസവും പുതിയ പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും എന്താണ് ആ പാഠമെന്നു മനസ്സിലാക്കാനോ അതിനെ അതിജീവിക്കാനോ കഴിയുന്നില്ല എന്നതാണ് സത്യം. എത്ര സംബന്നനായാലും ഓരോ മനുഷ്യനും അവന്റെ ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കരുതേ എന്നാഗ്രഹിച്ച ഒരിക്കലും മറക്കാന്‍ കഴിയാത്ത കയ്പ്പേറിയ നിമിഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും. അത്തരത്തിലുള്ള ചില വ്യക്തികളെ കുറിച്ചാണ് ഈ ലേഖനത്തിലൂടെ പറയാന്‍ പോകുന്നത്.



Bad Days of People
Bad Days of People

ചില ദിവസങ്ങള്‍ നമുക്ക് ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് സംമാനിക്കുന്നതെങ്കില്‍ മറ്റു ദിവസങ്ങളാകട്ടെ വളരെ വിഷമ ഘട്ടങ്ങളിലൂടെയായിരിക്കും നാം ഓരോരുത്തരും കടന്നു പോകുന്നത്. അത്തരത്തില്‍ ജീവിതത്തില്‍ ഏറ്റവുമധികം ദൌര്‍ബല്യം നിറഞ്ഞ കുറച്ചാളുകളെ നമുക്ക് പരിജയപ്പെടാം. പലപ്പോഴും നാം അറിഞ്ഞോ അറിയാതെയോ നിരവധി പ്രശ്നങ്ങളില്‍ അകപ്പെട്ടു പോകാറുണ്ട്. നമ്മുടെ പരിസരബോധമില്ലാത്ത പല പ്രവര്‍ത്തികളും നമുക്ക് തന്നെ തിരിച്ചടിക്കാറുണ്ട്. ഇവിടെ ഒരാള്‍ അട്ടിയായി വെച്ചിരിക്കുന്ന ബോട്ടില്‍ നിറച്ച ബോക്സുകളില്‍ നിന്ന് ഒരു ബോക്സ് എടുക്കാനായി ശ്രമിച്ചതാണ്. എന്നാല്‍ അയാളുടെ നിര്‍ഭാഗ്യം എന്ന് പറയട്ടെ, അതാ ചറപറാ അതിന്റെ താഴെയുള്ള ബോസുകള്‍ വീഴുകയും അതിനകത്തെ ബോട്ടിലുകള്‍ പൊട്ടുകയും ചെയ്യുന്നു. അയാള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായനായി നില്‍ക്കുന്നു. ചില കാര്യങ്ങള്‍ അങ്ങനെയാണ് നമുക്ക് കണ്ടു നില്‍ക്കാനേ കഴിയൂ മറ്റൊന്നും തന്നെ ചെയ്യാന്‍ കഴിയില്ല. അത്പോലെ മൈക്രോ വേവില്‍ നമ്മള്‍ ആഹാരം പാകം ചെയ്യുമ്പോള്‍ അതിനെ കുറിച്ച് അറിയുകയോ ചെയ്യാതെ അല്ലെങ്കില്‍ കാര്യമായി ശ്രദ്ധിക്കുകയോ ചെയ്യാതിരുന്നാല്‍ ഇതാ ഇവിടെ സംഭവിച്ചത് പോലെ ഉണ്ടാകും. ഒരാള്‍ മൈക്രോ വേവില്‍ എന്തോ ഭക്ഷണം ഉണ്ടാക്കാന്‍ വെച്ച് കുറച്ചു നേരം കഴിഞ്ഞു വന്നു നോക്കുമ്പോള്‍ ഭക്ഷണം ഒന്നാകെ കരിഞ്ഞു എന്ന് മാത്രമല്ല അത് വെച്ച പാത്രം വരെ ചൂട് കൂടി രണ്ടായി പൊട്ടിയിരിക്കുന്നു.



ഇതുപോലെയുള്ള സംഭവങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകാം. ഇങ്ങനെയുള്ള കാര്യങ്ങള്‍ ആ ഒരു ദിവസം തന്നെ ഇല്ലാതാക്കാന്‍ കാരണമാകുന്നു. ഇതൊക്കെ പലരുടെയും ജീവിതത്തെ വളരെ മോശമായ രീതിയിലും ബാധിച്ചു എന്ന് വരാം. അത്തരത്തിലുള്ള സംഭവങ്ങള്‍ കൂടതലറിയാനായി താഴെയുള്ള വീഡിയോ കാണുക.