എന്തോ ഭാഗ്യം കൊണ്ട് ജീവൻ മാത്രം നഷ്ടപ്പെട്ടില്ല.

ഈ ലോകത്തിൽ ഭാഗ്യം കടാക്ഷിച്ചിട്ടുള്ള ചില ആളുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇവരുടെ അരികിൽ കൂടെ തന്നെ ഭാഗ്യം കടന്നു പോയെന്ന് പറയണം. കല്യാണം കഴിഞ്ഞിട്ടുള്ള മനോഹരമായി നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന രണ്ടുപേരെയാണ് കാണാൻ സാധിക്കുന്നത്. ഇവർക്കിടയിലേക്ക് അപ്രതീക്ഷിതമായി പെട്ടെന്നൊരു മരം വീഴുകയായിരുന്നു. പെട്ടെന്ന് അവർ ഈ ശബ്ദം കേൾക്കുകയും അവിടെനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്യുകയാണ് ചെയ്തത്. വിവാഹദിവസം തന്നെ ഇവർക്ക് അപകടമൊന്നും സംഭവിക്കാതെ ഇവർ രക്ഷപ്പെട്ടുവെന്നത് ഇവരുടെ ഭാഗ്യം തന്നെയായിരുന്നു.

Life was not lost by luck alone
Life was not lost by luck alone

ഇവിടെ ഒരു അച്ഛനും മകനും എസ്കലേറ്ററിൽ കയറി വരുന്ന കാഴ്ച കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇവർ എസ്കലേറ്ററിൽ നിന്നും ഇറങ്ങിയ സമയത്ത് തന്നെ ആ എസ്കലേറ്റർ പൊട്ടി താഴെ വീഴുന്നൊരു കാഴ്ചയാണ് കാണാൻ സാധിച്ചത്. കുറച്ച് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഇവർ ഒരു വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് പറയണം. ഇവർ നിൽക്കുന്ന സമയത്തായിരുന്നു അത് പൊട്ടി താഴെ വീഴുന്നതെങ്കിൽ തീർച്ചയായും വലിയൊരു അപകടം തന്നെയായിരിക്കും അവിടെ സംഭവിക്കുക.

ഇവിടെ ഒരു പെൺകുട്ടി റോഡിൽ വീണു കിടക്കുന്ന ഒരു പ്ലാസ്റ്റിക് കുപ്പിയിൽ വെറുതെ ഒന്ന് ചവിട്ടിയതാണ്. കൃത്യമായി ആ പ്ലാസ്റ്റിക് കുപ്പി ആ കാറിനകത്ത് തന്നെ പോകുന്ന കാഴ്ച കാണാൻ സാധിക്കും. ഇതൊക്കെ വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാഴ്ചകളാണ്. അതുപോലെ ഇവിടെ ഒരു വ്യക്തി ഫ്ലിപ്പ് ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ സമയത്ത് ഇയാളുടെ വളർത്തുനായ അവിടെ എത്തുന്നുണ്ട്. ആ നായയുടെ ഭാഗ്യംകൊണ്ട് മാത്രമാണ് അയാൾ അതിനെ ചവിട്ടാതെ ഇരുന്നത്.

വളരെയധികം ഭാഗ്യ ശാലയായ ഒരു സീബ്രായെയാണ് കാണാൻ സാധിക്കുന്നത്. ഈ സീബ്ര ഒരു ജലാശയത്തിൽ നിന്നും കയറിവരുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ ഇതിന്റെ പുറകിൽ തന്നെ ഒരു മുതല ഇതിനെ പിടിക്കുവാനായി വരുന്നുണ്ട് മുതല വാ തുറക്കുന്ന രംഗവും കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ അതിനു മുൻപ് ഇത് മുകളിലേക്ക് കയറി പോവുകയാണ് ചെയ്യുന്നത്. മുതല ഈ സിബ്രയെ കണ്ടതുമില്ല. സീബ്രയ്ക്ക് നല്ല ഭാഗ്യമുണ്ടെന്നു പറയണം.