നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന പല പരുപാടികള്‍.

കലാകാരന്മാരെ എല്ലാവരും നല്ല കഴിവുള്ളവരാണ്. ഒരു കലയെ മറ്റുള്ളവർക്ക് മുൻപിലേക്ക് മനോഹരമായ രീതിയിൽ എത്തിക്കുവാൻ സാധിക്കുക എന്ന് പറയുന്നത് തന്നെ ഒരു വലിയ കാര്യമാണ്. അത് അതി മനോഹരമായ ചെയ്യാൻ കഴിയുന്നവനാണ് കലാകാരൻ. അങ്ങനെ നോക്കുമ്പോൾ കലാകാരന്മാരെല്ലാം ഒന്നല്ലെങ്കിൽ മറ്റു ഒരു വിധത്തിൽ കഴിവുകൾ തെളിയിച്ചവരാണ്. ഇല്ലാത്ത ഒരു സാധനം ഉണ്ട് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക എന്നു പറയുന്നത് ഒരു കഴിവ് തന്നെയാണ്. കാരണം നമ്മൾ തെറ്റാണ് എന്ന് വിശ്വസിച്ച അല്ലെങ്കിൽ അയ്യോ അങ്ങനെ ആയിരുന്നോ എന്ന് ഭയന്നുപോയ ഒരു കാര്യം വളരെ എളുപ്പത്തിൽ ചെയ്ത് മറ്റുള്ളവർക്ക് മുൻപിലേക്ക് കാണിക്കുക അല്ലെങ്കിൽ ഒരു ഭ്രമം നമ്മളെ തോന്നിപ്പിക്കുന്ന ഒന്ന് അങ്ങനെ ചെയ്യുന്നവരും യഥാർത്ഥത്തിൽ നല്ല കഴിവുള്ളവർ തന്നെയാണ്.

Optical illusion
Optical illusion

നല്ല കഴിവുള്ളവർക്ക് മാത്രമേ അങ്ങനെ ചിന്തിക്കുവാനും ചെയ്യുവാൻ സാധിക്കുകയുള്ളൂ. ഒരിക്കലും യഥാർത്ഥത്തിൽ ഇല്ലാത്ത ഒരു കാര്യത്തെ നമ്മുടെ മുൻപിൽ ഉള്ളത് പോലെ കാണിക്കാൻ സാധിച്ച ഒരു വ്യക്തി ആണ് എന്നുണ്ടെങ്കിൽ അയാൾ തീർച്ചയായും മിടുക്കനായ ഒരു കലാകാരൻ തന്നെയായിരിക്കും. കാരണം നമുക്ക് അത് യഥാർത്ഥമാണ് എന്ന് വിശ്വസിക്കുവാൻ കഴിഞ്ഞുവെങ്കിൽ അതിൽ പ്രകടമാകുന്നത് അയാളുടെ കഴിവ് തന്നെയാണ്. അത്തരത്തിലുള്ള ചില ത്രീഡി ആർട്ടുകൾ പറ്റിയാണ് പറയാൻ പോകുന്നത്. കയ്യിൽ ഇരുമ്പാണി തറക്കുക എന്നു പറഞ്ഞാൽ വലിയ അസാധ്യമായ ഒരു കാര്യമാണ്. ലോകനാഥനായ ഈശോയ്ക്ക് പോലും കയ്യിൽ ഇരുമ്പാണി തറച്ച് അപ്പോൾ വേദന എടുത്തിട്ടുണ്ട്. ഒരാൾ കയ്യിൽ നിറയെ ഇരുമ്പാണികൾ തറച്ചിരിക്കുന്നതായി അടുത്തകാലത്ത് ഇൻസ്റ്റഗ്രാമിൽ മറ്റും ചിത്രങ്ങൾ വന്നിരുന്നു. യാഥാർത്ഥ്യം തേടിയപ്പോഴാണ് അറിയുന്നത് ത്രിഡി ആർട്ട്‌ ആയിരുന്നു എന്ന്. നേയിൽ പോളിഷിംഗ് രീതിയായിരുന്നു അത്ര. കയ്യിൽ ഇരുമ്പാണി തറച്ച് പോലെ നെയിൽപോളിഷ് ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

കാലം പോകുന്ന പോക്കേ എന്തൊക്കെ ഫാഷനുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. അതുപോലെ കൈയ്യിൽ രോമങ്ങളും മറ്റും നിറച്ചുവെച്ച നെയിൽ പോളിഷ് ചെയ്യുന്നവരും ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. അങ്ങനെ നെയിൽപോളീഷ് ഇടുകയാണെങ്കിൽ കണ്ടാൽ ഒരു എലി കൈയ്യിൽ ഇരിക്കുന്നതു പോലെയായിരിക്കും തോന്നുന്നത്. ആ രീതിയിൽ ഒക്കെ ആണ് ഇപ്പോൾ കൈകളിൽ നെയിൽ പോളിഷ് ഇടുന്നത്. അതുപോലെതന്നെ വീടിനുള്ളിൽ ഒരു തുരങ്കം ഉണ്ടാക്കുക. വീടുകളിൽ തുരങ്കം എന്ന് അതിശയിക്കേണ്ട കാര്യമില്ല. അതും ഒരു ത്രീഡി ആർട്ട്‌ തന്നെയാണ്. കഴിവുള്ള കലാകാരന്മാർക്ക് വീടിനുള്ളിൽ തുരങ്കം മാത്രമല്ല പലതും സൃഷ്ടിക്കാൻ സാധിക്കും. വീടിനുള്ളിൽ ഒരു തുരങ്കം എന്ന അതുപോലെ അതിമനോഹരമായ രീതിയിലാണ് ആ കലാകാരന് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത് യാഥാർഥ്യമാണെന്ന് തോന്നി പോകും. അതുപോലെ കൈകൾക്കുള്ളിൽ ഒരു കുഴിയുടെ ചിത്രമെടുക്കുക. അത് കണ്ടാലും യഥാർത്ഥം ആണെന്ന് തോന്നിപ്പോകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. ഇതൊക്കെ തീർച്ചയായും അഭിനന്ദിക്കേണ്ട കഴിവുകൾ തന്നെയാണ്. പലപ്പോഴും നിസ്സാരമായ രീതിയിലായിരിക്കും ഇതൊക്കെ ചെയ്യുന്നത്. പക്ഷേ അതുപോലെ ഒരു ഗുഹയിൽ നിന്നും ഇറങ്ങി വരുന്ന ഒരു പുലിയുടെ രൂപം അതിമനോഹരമായ ജീവസുറ്റ പോലെ വരച്ചു വെക്കുക. അതിന് അരികിൽ ആയി ചെറിയൊരു തുരങ്കവും വരച്ചുവയ്ക്കുക. കാണുന്നവർ ഒന്ന് ഭയന്ന് പോകും. ശരിക്കും ഒരു പുലി ഇറങ്ങി വരുന്നത് പോലെ. അതുപോലെ കൈകളിൽ ലിപ്സ്റ്റിക് ഇടുന്നത് ആകൃതിയിൽ വച്ചതിനുശേഷം ലിപ്സ്റ്റിക് ഇടുന്നത് പോലെ നോക്കുകയാണെങ്കിൽ ശരിക്കും കയ്യിൽ ഒരു ലിപ്സ്റ്റിക് ഇരിക്കുന്നത് പോലെ ആയിരിക്കും തോന്നുന്നത്. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ലിപ്സ്റ്റിക് ഒന്നും ഇടുന്നില്ല ആ രൂപത്തിൽ നന്നായി തന്നെ വരച്ചു വെച്ചിരിക്കുകയാണ്.

ഇതൊക്കെ കാണുമ്പോൾ ഇത്രയേ ഉള്ളൂ എന്ന് തോന്നുമെങ്കിലും. തീർച്ചയായും അഭിനന്ദിക്കേണ്ട ചില കാര്യങ്ങൾ തന്നെയാണ്.കാരണം നമുക്കൊന്നും ഇങ്ങനെ ഒന്നും ചിന്തിക്കാൻ പോലും ചില സാഹചര്യത്തിൽ സാധിക്കില്ല. നമ്മൾ അത് എളുപ്പം ആണോ അല്ലയോ എന്നതല്ല അത് യഥാർത്ഥ സമയത്ത് ചിന്തിച്ച് ചെയ്യാൻ സാധിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.