ഇതൊക്കെ കണ്ടു ചിരി നിരത്താന്‍ പറ്റിയെന്നു വരില്ല.

ക്യാമറയിൽ പതിയുന്ന രസകരമായ ചില സംഭവങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും മറ്റും എത്തുന്ന വീഡിയോകളിലൂടെ ആണ് രസകരമായ പല സംഭവങ്ങളും പുറംലോകം അറിയുന്നത്.

ഇവിടെ ക്യാമറയിൽ കാണാൻ സാധിക്കുന്നത്. ഒരു മീറ്റിംഗ് നടക്കുന്നതാണ്. കുറെ ആളുകൾ കൂടി ഇരിക്കുകയും ഒരാൾ അവർക്ക് എന്തൊക്കെയോ പറഞ്ഞു കൊടുക്കുകയും ചെയ്യുകയാണ്. ഇതിന്റെ ഇടയിൽ ഒരാൾ പാൻമസാല കയ്യിലെടുക്കുകയും അത് കുടഞ്ഞു വായിലേക്ക് വെയ്ക്കാൻ തുടങ്ങുകയാണ് ചെയ്യുന്നത്. അതിനുവേണ്ടി ഇദ്ദേഹം കൈകൊട്ടുന്നുണ്ട്. പാൻമസാല കൈകളിൽ ഇട്ടുകൊണ്ടാണ് ഇദ്ദേഹം കൈകൊട്ടുന്നത്. എന്നാൽ ഇത് കേട്ടിരിക്കുന്ന ആളുകളൊക്കെ ഈ പറഞ്ഞു കൊടുക്കുന്ന വ്യക്തി എന്തോ മികച്ച കാര്യം പറഞ്ഞുവെന്നും അതിൽ ആർജ്ജവം ഉൾക്കൊണ്ടാണ് ഈ വ്യക്തി കയ്യടിക്കുന്നതെന്ന് വിചാരിച്ച് അവിടെയിരിക്കുന്നവരും ഒപ്പം കൈ അടിക്കുകയാണ് ചെയ്യുന്നത്. പെട്ടെന്ന് പറഞ്ഞു കൊണ്ടിരുന്ന ആൾ ഒന്ന് അത്ഭുതപ്പെട്ട് നോക്കുന്നത് കാണാം,താൻ എന്താണ് ഇതിനിടയിൽ പറഞ്ഞതെന്ന ഭാവമാണ് മനുഷ്യന്റെ മുഖത്തുള്ളത്. എന്താണെങ്കിലും ഇത് വളരെയധികം രസകരമെന്ന രീതിയിലായിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു നിന്നിരുന്നത്.

Moments Caught On Camera
Moments Caught On Camera

പിന്നീട് ക്യാമറയിൽ കാണാൻ സാധിക്കുന്നത് നല്ല മഴയുള്ള ഒരു ദിവസം റോഡിലൂടെ നടന്നു പോകുന്നോരു മനുഷ്യനെയാണ്. ഇദ്ദേഹം നനഞ്ഞുകൊണ്ട് നടന്നുവരികയാണ്. ആ സമയത്താണ് ഒരു കടയുടെ മുൻപിലൊരു സെക്യൂരിറ്റിയിരുന്ന് ഉറങ്ങുന്നത്. അയാളുടെ അരികിലോരു കുടയും ഇരിപ്പുണ്ട്. ഉടനെ തന്നെ ഇയാൾ സ്വന്തം കുടയെന്ന രീതിയിൽ ഈ കുട എടുക്കുകയാണ് ചെയ്യുന്നത്. ഇതിനിടയിൽ സെക്യൂരിറ്റിക്കാരൻ ഉണരുന്നുണ്ടോന്നൊക്കെ മനുഷ്യൻ നോക്കുന്നുണ്ട്. എന്നിട്ട് ഒന്നും സംഭവിക്കാത്തതുപോലെ കൂടയുമായി ഇദ്ദേഹം നടന്നു പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സ്വന്തം കൂട പോലും സംരക്ഷിക്കാൻ സാധിക്കാത്ത സെക്യൂരിറ്റികാരന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഏതായാലും അവിടെ സിസിടിവിയോ മറ്റോ ഉണ്ടായിരുന്നുവെങ്കിൽ, ആരെങ്കിലും ഇത് കണ്ടിരുന്നുവെങ്കിൽ, പിറ്റേദിവസം തന്നെ അദ്ദേഹത്തിന് ജോലി നഷ്ടമായി എന്ന് പ്രത്യേകം പറയേണ്ടതില്ല.

പിന്നീട് കാണാൻ സാധിക്കുന്നത് ഒരാൺകുട്ടി കടയിൽ നിന്നും ഇറങ്ങി വരുന്ന കാഴ്ചയാണ്. കടയിൽ നിന്നും ഇറങ്ങി വന്ന കുട്ടി സ്വന്തം കാറാണെന്ന് കരുതി അതെ പാറ്റേണിലുള്ള മറ്റൊരു കാറിലേക്ക് കയറിയിരിക്കുകയാണ് ചെയ്യുന്നത്.