മൃഗശാലകളില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍.

നമ്മളിൽ ഭൂരിഭാഗം ആളുകളും മൃഗശാലകൾ സന്ദർശിച്ചവരാണ്. ഒരുപക്ഷെ, സന്ദർശിക്കാത്തവരായി ചുരുക്കം ആളുകൾ മാത്രമേ കാണുകയുള്ളൂ. കാരണം, അവർക്കൊന്നും അതിന് ഒരവസരം ലഭിച്ചിട്ടില്ലായിരിക്കാം. ഞാനും നിങ്ങളിൽ പല ആളുകളും ഒരു കാലത്തു ഒരുപക്ഷെ, ഒരു മൃഗശാല കാണുവാനായി ഏറെ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. അന്ന് നമുക്ക് അതിനുള്ള സാമ്പത്തിയേക് സ്ഥിതി ഇല്ലാതിരിക്കാം. എങ്കിലും കാലങ്ങൾക്കിപ്പറും അത്തരം ആളുകളുടെ ഇത് പോലെയുള്ള കൊച്ചു ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചിട്ടുണ്ടാകും. അപ്പോൾ നമ്മൾ പറഞ്ഞു വരുന്നത് മൃഗശാലയുടെ കാര്യമാണ്. നമ്മുടെ നാട്ടിലൊക്കെ ഒത്തിരി മൃഗശാലകളുണ്ട്. പക്ഷെ, അവയല്ലാം തന്നെ അതിനുള്ളിലുള്ള മൃഗങ്ങൾക്കു അവയുടെ ആവാസവ്യവസ്ഥ പൂർണ്ണമായും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പില്ല. എന്നാൽ ഇന്ന് നമ്മളിവിടെ ഹാർച്ച ചെയ്യുന്നത്. ലോകത്തിലെ ചില മൃഗശാലകളിൽ അതിനുള്ളിലുള്ള മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നില വ്യത്യസ്തമായ ആശയങ്ങളിലൂടെ നിലനിർത്തിയിരുന്ന കാഴ്ച്ചയാണ്. എന്തൊക്കെയാണ് അവയെന്നു നോക്കാം.

Most Awesome Moments at the Zoo
Most Awesome Moments at the Zoo

ശൈത്യം കാലം നമുക്ക് അത്ര സുഖകരമായ ഒന്നല്ല. കാരണം, ശരീരത്തിലെ താപനില അന്തരീക്ഷ താപനിലയുമായി യോചിച്ചു പോകാത്തത് മൂലം നിരവധി ശാരീരിക ബുദ്ധിമുട്ടുകൾ നാം അനുഭവിക്കേണ്ടി വരും. ഇത്തരത്തിൽ ഒരുപാട് പ്രശ്നങ്ങൾ മൃഗശാലയിൽ ജീവിക്കുന്ന മൃഗങ്ങളും നേരിടുന്നുണ്ട്. എന്നാൽ ഒരു മൃഗശാലയിൽ ജീവിക്കുന്ന മീർകെറ്റുകൾ എന്നയിനം ജീവികൾ തങ്ങളുടെ ശൈത്യകാലത്തെ അതിജീവിക്കുന്നത് എങ്ങനെയാണ് എന്നറിയാമോ. ലണ്ടനിലെ ഒരു മൃഗശാലയിലാണ് ഇത്തരത്തിൽ രസകരമായ ഒരു സംഭവം നടക്കുന്നത്. അതായത് ശൈത്യകാലം ആകുന്നതോടു കൂടി ഇവയ്ക്കു തണുപ്പ് സഹിക്കാവുന്നതിലും അധികമാകും. ഇവ കൂടുതലായും കാണപ്പെടുന്നത് തുറന്ന സമതലങ്ങളിലും സവന്ന പ്രദേശങ്ങളിലുമാണ്. അത്കൊണ്ട് തന്നെ ശൈത്യം ഇവർക്ക് താങ്ങാൻ കഴിയില്ല. ശൈത്യം വരുന്നതോടു കൂടി മൃഗശാലയിലെ അധികൃതർ ചൂട് നൽകുന്ന പ്രത്യേകതരം ലൈറ്റുകൾ ഘടിപ്പിക്കും. ഇതിന്റെ ചുവട്ടിൽ പോയി നിന്ന് മീർകെറ്റുകൾ തണുപ്പിനെ അതിജീവിക്കും. ഇത് വളരെ രസകരമായ കാഴ്ച തന്നെയാണ്. ഇതുപോലെയുള്ള കാര്യങ്ങൾ ഒത്തിരി മൃഗശാലകൾ ചെയ്യുന്നുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.