ലോകത്ത് ആളുകള്‍ വളര്‍ത്തുന്ന അസാധാരണമായ വളർത്തുമൃഗങ്ങൾ.

മൃഗങ്ങളെ ഒമനിച്ചു വീട്ടിൽ വളർത്തുന്നത് ആളുകൾക്ക് വലിയ ഇഷ്ടമുള്ള ഒരു കാര്യമാണ്. പലപ്പോഴും ഓമന മൃഗങ്ങൾ നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളെ പോലെ ആണ് വരാറുള്ളത്. മൃഗങ്ങളു ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് ആളുകൾക്കെല്ലാം ഉള്ളത്. മൃഗങ്ങളെ ഓമനിക്കുന്നതും പരിപാലിക്കുന്നതും വലിയ കാര്യങ്ങൾ ആയി ചെയ്യുന്ന ആളുകളും നമുക്കിടയിലുണ്ട്. വീട്ടിൽ വളർത്തുന്ന അപൂർവയിനം മൃഗങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇവയൊക്കെ വളർത്തുമോന്ന് പോലും നമ്മൾ സംശയിച്ചുപോകും. നമ്മുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ എന്ന് പറയുന്നത് നായക്കുട്ടിയൊ പൂച്ചക്കുട്ടിയൊ ചിലപ്പോൾ അലങ്കാര പക്ഷികളോ ഒക്കെ ആയിരിക്കും.

Most Unusual Pets In The World
Most Unusual Pets In The World

എന്നാൽ വിദേശ രാജ്യത്ത് മറ്റൊരു രീതിയിൽ ആണ്. അവിടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ ഏതൊക്കെ ആണെന്ന് അറിഞ്ഞാൽ എല്ലാവരും ഞെട്ടി പോകും എന്നുള്ള കാര്യം ഉറപ്പാണ്. അവിടെ ഇണക്കി വളർത്തുന്നത് കടുവയെ ആണ്. പൂച്ചയെ പോലെയുള്ള ചില കടുവകൾ ഓരോരുത്തരുടെ വീട്ടിൽ വളരുന്നുണ്ട്. വന്യ മൃഗങ്ങളെ നമ്മൾ എത്രയൊക്കെ ശ്രമിച്ചാലും ഇണക്കി വളർത്തുക എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് വന്യമൃഗങ്ങളെ നമ്മൾ എത്രയൊക്കെ സ്നേഹിച്ചാലും ഒരിക്കൽ അവ അവയുടെ തനിസ്വഭാവം കാണിക്കുക തന്നെ ചെയ്യും. ഒരിക്കലും മനുഷ്യരെ സ്നേഹിക്കാൻ ആ വന്യമൃഗങ്ങൾക്ക് കഴിയില്ല. എന്നാൽ ചില സാഹചര്യത്തിൽ എങ്കിലും മൃഗങ്ങളുടെ സ്നേഹം നമ്മെ അത്ഭുതപ്പെടുത്താറുണ്ട്.

രണ്ട് രീതിയിൽ പറയുമ്പോഴും അത് സത്യം തന്നെയാണ്. അങ്ങനെ രണ്ട് കാര്യങ്ങളാണ് പറയുന്നത്. വിദേശ രാജ്യത്ത് ഒരാൾ ഒരു സിംഹത്തെ ഇണക്കി വളർത്തുവാൻ തീരുമാനിച്ചിരുന്നു. ഈ സിംഹത്തിന് അതിൻറെ യജമാനനെയും ഇയാൾക്ക് സിംഹത്തെയും വലിയ ഇഷ്ടമായിരുന്നു. പക്ഷെ ഇത്രയൊക്കെ ഇണക്കി വളർത്തിയാലും അതൊരു മൃഗം തന്നെയാണ് എന്ന് ഓർമ്മവേണം. ഒരു വന്യമൃഗം എത്രയൊക്കെ സ്നേഹം കാണിച്ചാലും ഒരു പക്ഷേ അതിന് ആ സ്നേഹം മനസ്സിലാക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. അത് തന്നെയാണ് സംഭവിച്ചതും. അയാൾ സ്നേഹം കാണിച്ചിട്ടും ഒരിക്കൽ ദേഷ്യം വന്നപ്പോൾ ഈ സിംഹം ഇദ്ദേഹത്തെ ഒന്നടിച്ചു. ആ സമയം തന്നെ അയാൾ മരിക്കുകയും ചെയ്തു.

ഒരു സിംഹത്തിന്റെ കയ്യിൽ നിന്നും ഒരടി കിട്ടുക എന്നു പറഞ്ഞാൽ അത് ഒരിക്കലും നമുക്ക് ചിന്തിക്കാൻ കഴിയുന്നത്ര വേദന ആയിരിക്കില്ല. വലിയ വേദനയാണ് ഒരു സിംഹം പ്രഹരിക്കുമ്പോൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇയാൾക്കും വലിയതായി തന്നെ അത് അനുഭവപ്പെടുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. നമ്മൾ എത്രയോക്കേ ഇണക്കി വളർത്തി എന്ന് പറഞ്ഞാലും വന്യമൃഗങ്ങൾ അവയുടെ തനിസ്വഭാവം കാണിക്കുക തന്നെ ചെയ്യും. വിദേശ രാജ്യത്തെ ഒരു വീട്ടിൽ ഒരു മുതലയെ ഇണക്കി വളർത്തുന്നുണ്ട്. ഈ മുതല നേരെ തിരിച്ചാണ് ചെയ്യുന്നത്. ഈ മുതലയെ ഒരിക്കൽ ഒരു അപകടത്തിൽ ആണ് ഇതിൻറെ ഉടമസ്ഥയ്ക്ക് ലഭിക്കുന്നത്.

അവിടെ കിടന്ന് മരിച്ചു പോകും എന്ന് കരുതിയാണ് ഈ മുതലയെ ഉടമസ്ഥ വീട്ടിലേക്ക് കൊണ്ടു വന്നതും പിന്നീട് വീട്ടിൽ ഇവയെ വളർത്താൻ വലിയ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയവർ ഇതിന് ആരോഗ്യപരമായ ഭേദം ആക്കിയതിനു ശേഷം തിരിച്ചു കൊണ്ടുവിടുക ആയിരുന്നു ചെയ്തത്. പക്ഷേ ഇടയ്ക്കിടെ തന്നെ രക്ഷിച്ച ആളെ കാണാൻ എത്താറുണ്ട്. അപ്പോൾ അവർ എന്തെങ്കിലുമൊക്കെ ഭക്ഷണം നൽകാറുമുണ്ട്. അതെല്ലാം കഴിച്ച് വളരെ സ്നേഹത്തോടെ നോക്കിയതിനുശേഷം നന്ദിയോടെ മുതല തിരികെ മടങ്ങുകയും ചെയ്യാറുണ്ട്. അപ്പോൾ ഇതിന് രണ്ടു വശങ്ങളുണ്ട്. ചില വന്യജീവികളുടെ രീതിയും പലത് ആണ്. ചിലത് ഇണങ്ങിയാലും അവരുടെ ഉള്ളിൽ ആ വന്യത നിറഞ്ഞിരിക്കും. ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി അറിവുകൾ. അവയെല്ലാം അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനു ഒപ്പം ഉള്ള വീഡിയോ കാണുക.