ലോകത്തിലെ ഏറ്റവും വിഷം കൂടിയ ജീവികൾ.

നീലഗ്രഹം എന്നറിയപ്പെട്ടുന്ന നമ്മുടെ ഈ കുഞ്ഞു ഭൂമി നിരവധി ജീവജാലങ്ങളാൽ സമ്പന്നമാണ്. നമ്മൾ അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാത്ത ഒട്ടേറെ ജീവികൾ നമ്മുടെ ഈ ഭൂമിയിലെ കരയിലും വെള്ളത്തിലുമായി ജീവിക്കുന്നുണ്ട്. സമുദ്രത്തിന്റ അടിത്തട്ടിൽ എത്രയോ നിഗൂഢമായ ജീവികൾ വസിക്കുന്നുണ്ട് എന്ന് ശാസ്ത്രലോകം പറയുന്ന. അവയ്ക്കു പിന്നാലെയുള്ള പഠനത്തിലാണ് ശാസ്ത്രലോകം ഇന്നും. നമുക്കറിയാം, മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന അതീവ വിശാംഷമടങ്ങിയ നിരവധി ജീവികൾ കരയിലും വെള്ളത്തിലൂടെ ജീവിക്കുന്നുണ്ട്. എന്നാലും, ഏറ്റവും വിഷമുള്ള ജീവി ഏതാണ് എന്ന് ചോദിച്ചാൽ നമ്മുടെയൊക്കെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് പാമ്പിന്റെ ചിത്രമായിരിക്കും. എന്നാൽ യഥാർത്ഥത്തിൽ പാമ്പിനേക്കാൾ ഏറ്റവും വിഷമുള്ള ജീവികൾ വേറെയുണ്ട്. തൊട്ടാൽ പോലും ജീവഹാനി വരെ സംഭവിക്കാവുന്ന ജീവികളുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

Golden Frog
Golden Frog

ജയന്റ് ഫ്രഷ് വാട്ടർ സ്റ്റിങ്റേ. ഇവയെ പ്രധാനമായും കണ്ടു വരുന്നത് സൗത്ത്-ഈസ്റ്റ് ഏഷ്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ഫ്രഷ് വാട്ടർ മത്സ്യമെന്ന് അറിയപ്പെടുന്നത് ഇവയാണ്. ഇവയ്ക്ക് ഏകദേശം ആറടി നീളവും 1300 കിലോഗ്രാം ഭാരവും ഉണ്ട് എന്ന് പറയപ്പെടുന്നു. ഇത്രയും വലിപ്പമുള്ള ഈ മത്സ്യത്തെ കാണാൻ ഒരു ഭീകര രൂപത്തെ തന്നെയാണ് എന്ന് ആളുകൾ പറയപ്പെടുന്നു. മാത്രമല്ല, ഇത്തരം മത്സ്യങ്ങൾക്ക് ഒരു വലിയ ബോട്ടിനെ മറിച്ചിടാനും വലിച്ചു കൊണ്ടുപോകാനുമുള്ള ശക്തിയുമുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവയുടെ ശരീരത്തിൽ ഒരു പ്രത്യേക ഭാഗമുണ്ട്. ഇവയ്ക്ക് 38 സെ.മീ നീളമുണ്ടാകും. അത് വളരെ അപകടം നിറഞ്ഞ ഒന്നാണ് എന്ന് പറയപ്പെടുന്നു. ഇവ ഉപയോഗിച്ച് ആളുകളെ ഉപദ്രവിച്ചാൽ മനുഷ്യന്റെ എല്ലുകൾക്ക് വരെ കേടുപാടുകൾ സംഭവിക്കാം എന്ന് പറയപ്പെടുന്നു.അത്രയ്ക്ക് അപകടകാരികളാണ് ഇവ. എന്നാൽ, ഇത്തരം ജീവികൾ ഇന്ന് ഏറെ വംശനാശം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇത്പോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.