നിഗൂഢമായ സംഭവം; മരുഭൂമിയിലെ കല്ലുകൾ സ്വയം സഞ്ചരിക്കുന്നു.

ലോകത്ത് ഇപ്പോഴും നിഗൂഢമായി തുടരുന്ന ചില കാര്യങ്ങളുണ്ട്. കിഴക്കൻ കാലിഫോർണിയയിലെ ഒരു മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഡെത്ത് വാലി അത്തരത്തിലുള്ള ഒരു നിഗൂഢ സ്ഥലമാണ്. വടക്കേ അമേരിക്കയിലെ ഏറ്റവും ചൂടേറിയതും വരണ്ടതും വിചിത്രവുമായ സ്ഥലമാണ് ഡെത്ത് വാലി. കാലിഫോർണിയയിലെ ഡെത്ത് വാലിയുടെ ഘടനയും താപനിലയും എല്ലാവരെയും ഞെട്ടിക്കുന്നതാണ്. എന്നാൽ ഈ സ്ഥലത്തെ ഏറ്റവും വിചിത്രമായ കാര്യം ഇവിടെ കല്ലുകൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് സ്വയമേവ നീങ്ങുന്നു എന്നതാണ്. സെയിലിംഗ് സ്റ്റോൺസ് എന്നും ഇവ അറിയപ്പെടുന്നു. കുറഞ്ഞത് 320 കിലോഗ്രാം വരെ ഭാരമുള്ള കല്ലുകൾ സ്ഥാനം മാറുന്നത് കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? അത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.



Death Valley
Death Valley

നാസയ്ക്ക് പോലും ഈ കല്ലുകൾ തെന്നി മാറുന്നതിന്‍റെ പിന്നിലെ രഹസ്യം കണ്ടെത്താനായിട്ടില്ല. ഈ സ്ഥലം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 1.25 മൈലും വടക്ക് നിന്ന് തെക്ക് 2.5 മൈലും പരന്നതാണ്. നൂറോളം കല്ലുകൾ ഇവിടെയുണ്ട് അവ തനിയെ തെന്നിമാറിക്കൊണ്ടേയിരിക്കും. എന്നാൽ ഈ കല്ലുകൾ നീങ്ങുന്നത് ആരും കണ്ടിട്ടില്ല എന്നതാണ് രസകരമായ കാര്യം. വർഷങ്ങളായി ഈ കല്ലുകൾ അവയുടെ സ്ഥലത്ത് നിന്ന് 300 മീറ്റർ വരെ നീങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.



1972-ൽ ഈ നിഗൂഢത പരിഹരിക്കാൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം ഏഴു വർഷത്തോളം ഈ കല്ലുകളിൽ പഠനം നടത്തി. ശാസ്ത്രജ്ഞരുടെ സംഘം 317 കിലോഗ്രാം ഭാരമുള്ള ഒരു കല്ലിനെ കുറിച്ച് പഠിച്ചെങ്കിലും പഠനത്തിനിടെ കല്ലുകൾ ഒട്ടും അനങ്ങിയില്ല. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ ഏകദേശം 1 കിലോമീറ്റർ അകലെയാണ് ആ കല്ല് കണ്ടെത്തിയത്.

Death Valley
Death Valley

ശാസ്ത്രജ്ഞരുടെ അഭിപ്രായം ഉയർന്ന വേഗതയുള്ള കാറ്റ് കാരണം കല്ലുകൾ സ്വയം നീങ്ങുന്നു എന്നാണ്. മറുവശത്ത് അമാനുഷിക ശക്തികൾ മൂലമാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് ചിലർ വിശ്വസിക്കുന്നു. വിപുലമായ ഗവേഷണത്തിന് ശേഷം. സ്പെയിനിലെ കോംപ്ലൂട്ടൻസ് സർവകലാശാലയിലെ ജിയോളജിസ്റ്റുകൾ ഈ സ്ഥലത്തെ മണ്ണിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളാണ് കാരണം എന്ന് അഭിപ്രായപ്പെട്ടു.



തടാകത്തിന്റെ അടിത്തട്ടിൽ കൊഴുപ്പും വാതകവും ഉത്പാദിപ്പിക്കുന്ന ഏകകോശ ആൽഗകളാണ് സയനോബാക്ടീരിയ എന്ന സൂക്ഷ്മജീവികൾ. ഇക്കാരണത്താൽ ഇത് കണ്ടുപിടിക്കാൻ പ്രയാസമാണ്. ഈ മിനുസമാർന്ന പ്രതലത്തിലെ ശക്തമായ കാറ്റ് കാരണം. ഈ കല്ലുകൾ അവയുടെ സ്ഥാനത്ത് നിന്ന് തെന്നിമാറുന്നുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.