അവിചാരിതമായ ക്യാമറയില്‍ പതിഞ്ഞ നിഗൂഡത നിറഞ്ഞ സംഭവങ്ങള്‍.

നമ്മൾ പലപ്പോഴും കുട്ടിക്കാലത്ത് മറ്റും കേട്ടിട്ടുള്ള ചില അറിവുകൾ ആയിരിക്കും അമാനുഷിക ശക്തികളെ പറ്റി. ആ കാലങ്ങളിൽ ഏറ്റവും കൂടുതൽ പേടി തോന്നി ഉറങ്ങിയിട്ടുള്ള രാത്രികളിൽ അത്തരത്തിൽ എന്തെങ്കിലും ഒരു ശക്തിയെപ്പറ്റി നമ്മൾ അറിഞ്ഞിട്ടും ഉണ്ടാകും. ഇത്രയും കാലമൊക്കെ പുരോഗമിച്ചപ്പോൾ ഇനി അങ്ങനെയുള്ള ഒന്നും ഇല്ല എന്നാണ് വിശ്വസിക്കുന്നത് എങ്കിൽ തെറ്റി. ഇപ്പോഴും ഈ പുതിയ യുഗത്തിലും ചിലർ നെഗറ്റീവ് എനർജി ഉണ്ട് എന്ന് പറയുന്നുണ്ട്. മനുഷ്യന് ചിന്തിക്കാൻ സാധിക്കാത്ത ഒരു നെഗറ്റീവ് എനർജിയുടെ ശക്തി എവിടെയൊ ഉണ്ട് എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്..

Walking Alone
Walking Alone

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇന്ന് ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വിദേശരാജ്യങ്ങളിൽ ഒക്കെ ക്യാമറകളിൽ പതിഞ്ഞ ചില സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒരാൾ നടന്നു പോവുകയായിരുന്നു അപ്പോൾ അയാൾ നടന്നു പോകുന്ന വഴിയിൽ ഒരു കണ്ണാടി ഉണ്ടായിരുന്നു. എന്നാൽ ഈ കണ്ണാടിയിൽ അയാളുടെ രൂപം പതിഞ്ഞില്ല. എന്തുകൊണ്ടായിരിക്കും കണ്ണാടി അയാളുടെ രൂപം മാത്രം പതിയാതെ പോയത്. അതിന് എന്തെങ്കിലും കാരണം ഉണ്ടായിരിക്കില്ലേ…?

പക്ഷേ കാരണം ഇപ്പോഴും അവ്യക്തമാണ്. ഇനി കണ്ണാടിയുടെ പ്രശ്നം ആണെന്ന് കരുതി അത് തള്ളിക്കളയുവാൻ സാധിക്കില്ല. കാരണം അതിനു തൊട്ടുമുൻപ് അതിലെ കൂടി പോയ ഒരാളുടെ രൂപം കണ്ണാടിയിൽ വ്യക്തമായി തെളിഞ്ഞതും ക്യാമറയിൽ കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ അതിനുശേഷം നടന്ന വന്ന ആളുടെ രൂപം മാത്രം കണ്ണാടിയിൽ കാണുന്നില്ല.. അതിന് കാരണം എന്തായിരിക്കും…? ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ ഒരു ഭയം ഉണ്ടാവുക എന്ന് പറയുന്നത് പലർക്കും സംഭവിക്കുന്ന ഒരു കാര്യം തന്നെയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എത്രയൊക്കെ ധൈര്യം അവലംബിച്ചു എന്ന് പറഞ്ഞാലും ചെറിയ രീതിയിലെങ്കിലും ഒരു ഭയം ഉള്ളിൽ ഉണ്ടായിരിക്കും.

അത്തരത്തിലുള്ള ഒരാൾക്ക് സംഭവിച്ച കാര്യങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഒരാൾ ഒരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. രാത്രി സമയം ആയതു കൊണ്ട് തന്നെ ബസിൽ തിരക്ക് കുറവായിരുന്നു. അധികം ആളുകൾ ഒന്നും ബസിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ആൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടു പുറകിലെ സീറ്റിൽ ഒരാൾ ഇരിക്കുന്നത് പോലെ ഇദ്ദേഹത്തിന് തോന്നി.. അപ്പോൾ തന്നെ ഇയാൾ തിരിഞ്ഞു നോക്കുകയും ചെയ്തു. പക്ഷേ ആരെയും കാണാൻ സാധിച്ചില്ല. വീണ്ടും കുറച്ചു നേരം പുറത്തെ ഭംഗിയൊക്കെ ആസ്വദിച്ചു കഴിഞ്ഞപ്പോൾ പുറകിലത്തെ സീറ്റിൽ ഒരാൾ ഇരിക്കുന്നത് പോലെ വീണ്ടും തോന്നി.

അയാൾ തിരിഞ്ഞുനോക്കിയപ്പോൾ എന്തോ ഒരു രൂപമാണ് കാണാൻ സാധിച്ചത്. ആ രൂപം മനുഷ്യൻറെ രൂപത്തിന് സമാനമായിരുന്നു. എങ്കിലും ഒരു പുക പോലെ വളരെ പെട്ടെന്ന് തന്നെ അത് മാഞ്ഞുപോവുകയും ചെയ്തു. ഈ സംഭവം കണ്ട് ഇയാൾ വളരെയധികം പേടിക്കുകയും ചെയ്തു. ചിലപ്പോൾ മനസ്സിന്റെ ഒരു തോന്നൽ ആയിരിക്കും ഇത്. എന്താണെങ്കിലും ഇതിനെപ്പറ്റി നമുക്ക് കാര്യമായി ഒന്നും പറയാൻ സാധിക്കില്ല. അമാനുഷിക ശക്തികൾ ഈ ലോകത്തിൽ ഉണ്ടോ ഇല്ലയോ എന്നത് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇപ്പോഴും അതിൽ പഠനങ്ങൾ നടക്കുകയാണ്. ഇതുവരെ ആരും അങ്ങനെ ഒരു ശക്തി ലോകത്തില്ല എന്ന അനുമാനത്തിൽ എത്തിയിട്ടില്ല.
ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി അറിവുകൾ. ഇവയെല്ലാം പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. ഇവ അറിയുന്നതിന് വേണ്ടി ഈ വീഡിയോ വിശദമായി കാണുകയാണ് വേണ്ടത്. അതിനോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാനും മറക്കരുത്.