കാര്‍ ഓടിക്കുമ്പോള്‍ എന്തെങ്കിലും ഒരു രസം വേണ്ടേ ?

വാഹന കമ്പോളങ്ങൾ ഇന്ന് പരസ്പ്പരം വലിയ മത്സരങ്ങളിലാണ്. ദിനംപ്രതി ഓരോ കമ്പനിയും ഒന്നിനൊന്നു മികച്ചതും അതിലുപരി പുതിയ ഫീച്ചേഴ്‌സുകൾ ഉള്ള വാഹനങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്. അത്കൊണ്ട് തന്നെ ഉപഭോക്താക്കളുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചു വരുന്നുണ്ട്. എന്നാൽ നമ്മളിന്ന് പരിചയപ്പെടാൻ പോകുന്നത് സാധാരണയായി നമ്മൾ കണ്ടു വരുന്ന കാറുകളിൽ നിന്നും വ്യത്യസ്തമായ കാറുകളെ കുറിച്ചാണ്. തടി കൊണ്ടുള്ള കാറ്, വെള്ളത്തിൽ ഓടുന്ന കാറ്, ജെറ്റ് എഞ്ചിൻ കൊണ്ടുള്ള കാറ്, പറക്കുന്ന കാറ് മുതലായവ അതിൽ ഉൾപ്പെടുന്നു. എന്തൊക്കെയാണ് അവയുടെ പ്രത്യേകത എന്ന് നോക്കാം.

Funny Cars
Funny Cars

ബനാന കാർ. റോഡിലൂടെ ഒരു വാഴപ്പഴത്തിന്റെ ആകൃതിയിലുള്ള കാർ ഓടുന്നത് കാണാൻ എങ്ങനെയിരിക്കും. വളരെ കൗതുകം തന്നെയായിരിക്കുമല്ലേ? എന്നാൽ ഇത്തരമൊരു കാർ നമ്മുടെ ഈ ലോകത്തുണ്ട്. 2009ൽ സ്റ്റിവ്ബ്രൈത് വൈത് എന്ന വ്യക്തിയാണ് ദി ബിഗ് ബനാന എന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ ബനാന കാറിനു രൂപം നൽകുന്നത്.2011ലാണ് ഇതിന്റെ പണി പൂർത്തിയാകുന്നത്. ഇതിന്റെ നീളം എന്ന് പറയുന്നത് 6.97 മീറ്ററാണ്. ഉയരം 3.09 മീറ്ററുമാണ്. ഇനി ഇതെങ്ങനെയാണ് നിർമ്മിച്ചിട്ടുള്ളത് എന്ന് നോക്കാം. അതായത് ഒരു 1993 എഫ്-150 പിക്ക് അപ് ട്രക്കിന്റെ ചെയ്‌സിസിൽ സ്റ്റീൽ ബാറുകളും മറ്റും ഉപയോഗിച്ച് പോളിയൂറിത്തീന്റെ ഫോമിൽ ഒരു വാഴപ്പഴത്തിന്റെ രൂപം ചെയ്തു പെയിന്റും കൂടി ചെയ്ത ശേഷം ഫിനിഷിങ് നൽകി കൂടെ ഫൈബർ ഗ്ലാസും കൂടി ഒട്ടിച്ചിരിക്കുന്നു. മണിക്കൂറിൽ ഇതിന് 136.79 കിലോമീറ്റർ വേഗതയിൽ 24 മണിക്കൂർ മൈലേജ് ആണത്രേ ഇതിനു ലഭിക്കുന്നത്. ഒരേ സമയം ഡ്രൈവറിനു പിറകിലായി മൂന്നു പേർക്കിരിക്കാം.ഇതിന്റെ വില എന്ന് പറയുന്നത് 18ലക്ഷം രൂപയാണ്. ഇതുപോലെയുള്ള മറ്റു കാറുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.