ആർക്കും നീന്താൻ കഴിയാത്ത ലോകത്തിലെ ചില സ്ഥലങ്ങളിതാ. അതിന് കാരണം ഇതാണ്

നമ്മളിൽ പലർക്കും നീന്താൻ വലിയ ഇഷ്ട്ടമായിരിക്കും. പലർക്കും ഇതൊരു ഹോബി തന്നെയായിരിക്കും. ഇതൊരു കായികമാണെങ്കിൽ കൂടിയും പലരുടെയും ജീവൻ രക്ഷിക്കാൻ നീന്തൽ സഹായകമായിട്ടുണ്ട് എന്ന് തന്നെ പറയാം. മഴക്കാലമായാൽ പിന്നെ തോട്ടിലും പാടത്തും കുളത്തിലുമെല്ലാം ആളുകൾ നീന്തി ഉല്ലസിക്കുന്ന ഒരു ബഹളം തന്നെയായിരിക്കും. നാട്ടിൻ പുറങ്ങളിൽ ഇത്തരം കാഴ്ച്ചകൾ നിത്യമായിരിക്കും. നാട്ടിൻ പുറത്തെ അമ്പലകുളങ്ങളിൽ അതിരാവിലെ തന്നെ സ്ഥിരമായി  പോയി നീരാടുന്ന കാഴ്ച്ച ഇപ്പോഴും കാണാൻ കഴിയുന്നുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് നീന്തുക എന്ന് പറയുന്നത് തന്നെ ഒരു ഹരമാണ്. അത് കേൾക്കുമ്പോൾ തന്നെ മനസ്സിന് കുളിർമ്മയാണ്.

എന്നാൽ നഗര ജീവിതത്തിന്റെ തിരക്കിനിടയിൽ ജീവിക്കുന്ന ആളുകൾക്ക് ഇതിന്റെ യഥാർത്ഥ സുഖമെന്താണ് എന്ന് മനസ്സിലാകില്ല. അവർക്കും ഇഷ്ട്ടമാണ് നീന്താൻ. എന്നാൽ പാടത്തും കുളങ്ങളിൽ നീന്തുന്ന ആ സുഖം എത്ര വലിയ സ്വിമ്മിങ് പൂളിലും കിട്ടില്ല എന്നതാണ് വാസ്തവം. ചുരുക്കത്തിൽ നീന്തുക എന്നത് ഒരു കായിക വിനോദത്തിനപ്പുറം സ്വയം രക്ഷക്കുള്ള ഉപാധിയാണ്. എന്ന് വെച്ച് നമുക്ക് എല്ലാ കുളത്തിലും പുഴയിലും ഒക്കെ പോയി നീന്താൻ കഴിയുമെന്ന് വിചാരിക്കണ്ട. ഈ ലോകത്ത് മനുഷ്യമാർക്ക് നീന്താൻ കഴിയാത്ത ചില സ്ഥലങ്ങളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

Non Swimmable Places
Non Swimmable Places

തിളച്ചുമറയുന്ന തടാകം. ഇതിനു മുമ്പ് ഇത്തരത്തിലുള്ള ഒരു തടാകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?  ഇല്ലെങ്കിൽ കേട്ടോളൂ. അതെ തിളച്ചു മറയുന്ന തടാകം. പേരിൽ തന്നെയുണ്ട് എന്താണ് ആ തടാകമെന്ന്. കരീബിയൻ ദ്വീപിലെ ഡൊമനിക്കയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇതിലെ വെള്ളം ചൂട് കൊണ്ട് തിളച്ചു മറയുന്നത് കാണാം. കാണുമ്പോൾ തന്നെ പേടിയാകും. പിന്നെ ഇറങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന് ചാര നിറമാണുള്ളത്. ഇതിന്റെ വശങ്ങളിൽ എല്ലാം 82 മുതൽ 92 ഡിഗ്രി സെൽഷ്യസ് വരെ ചൂടുണ്ട്. അത് കൊണ്ട് തന്നെ അടുത്ത് നിന്ന് കാണുക നിഷ്പ്രയാസമാണ്. ഈ തടാകത്തിന്റെ മുകളിലായി എപ്പോഴും പുക കൊണ്ട് മൂടിയിരിക്കും. ഇനിയുമുണ്ട് ഇത് പോലെ നമുക്ക് നീന്താൻ കഴിയാത്ത സ്ഥലങ്ങളും തടാകങ്ങളും. അവ ഏതൊക്കെ എന്നറിയാൻ നമുക്ക് വീഡിയോ കാണാം.