ഇതൊന്നും ഒര്‍ജിനല്‍ സ്വര്‍ണ്ണമല്ല. സത്യാവസ്ഥ ഇതാണ്.

ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളും സത്യമാണെന്ന് നമ്മൾ വിശ്വസിക്കാറുണ്ട്. എന്നാൽ ഇതിൽ പലതും സത്യം ആയിരിക്കില്ല. ഇത്തരത്തിലുള്ള ചില വസ്തുതകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരു ഉദാഹരണം പറയുകയാണ് എന്നുണ്ടെങ്കിൽ ന്യൂട്ടന് തലയിൽ ആപ്പിൾ വീണെന്നാണ് ഇത്രയും കാലങ്ങളായി നമ്മൾ വിശ്വസിച്ചു പോകുന്നത്. എന്നാൽ അത് വെറുമൊരു കെട്ടുകഥ മാത്രമാണ്.

പെൻക്വിനുകൾക്ക് മുട്ടുകാലില്ല എന്നാണ് കൂടുതലാളുകളും വിശ്വസിക്കുന്നത്. അങ്ങനെയല്ല ഇവയ്ക്ക് മുട്ടുകാലുണ്ടെന്ന് എക്സ്റേയിൽ തെളിഞ്ഞിട്ടുള്ളതാണ്. പലർക്കും അത് അറിയില്ല. അവയുടെ ശരീരത്തിൻറെ ഒരു രീതി അനുസരിച്ച് അവർക്ക് മുട്ടുകാലില്ലന്ന് തോന്നുന്നതു മാത്രമാണ്. അതിന്റെ കാരണമെന്നത് അവ നടക്കുന്ന രീതിയും ശരീരത്തിന്റെ വ്യത്യസ്തതയുമാണെന്ന് നമുക്കറിയാവുന്നതാണ്. അതുകൊണ്ടാണ് നമുക്ക് അങ്ങനെ തോന്നുന്നത്.യഥാർത്ഥത്തിൽ അവരുടെ മുട്ടുകാലുകൾ ഉള്ളതാണ്.. തെളിവുകളോടെ തെളിഞ്ഞിട്ടുള്ള കാര്യം കൂടിയാണ്.

None of this is original gold. This is the truth.
None of this is original gold. This is the truth.

നമ്മുടെയൊക്കെ കുട്ടികാലം മനോഹരമാക്കുന്നതിൽ ടോം ആൻഡ് ജെറി എന്ന കാർട്ടൂൺ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ജെറിക്ക് അതായത് എലിക്ക് ചീസ് ഇഷ്ടമാണ്. ആ രീതിയിൽ എപ്പോഴും പരിപാടിയിൽ കാണിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ചീസ് ഇഷ്ടമല്ല എന്നതാണ് സത്യം. നമ്മളിപ്പോൾ എലികളെ കൊല്ലുവാൻ വേണ്ടിയോ മറ്റോ ചീസിലാണ് വിഷം വയ്ക്കുന്നതെങ്കിൽ എലി അവയെ തൊട്ടുപോലും നോക്കില്ല. കാരണം അവയ്ക്ക് അത്‌ ഇഷ്ടമല്ല. അതുകൊണ്ട് തന്നെ നോക്കുക പോലും ചെയില്ല എന്നതാണ് സത്യം. എലിക്ക് ചീസ് ഇഷ്ടമാണെന്ന് പറയുന്നതും ഈ പറഞ്ഞത് പോലെയുള്ള ഒരു കെട്ടുകഥമാത്രമാണ്. പൊതുവേ എലികൾക്ക് ഏറ്റവും പ്രിയപ്പെട്ടതായി പറയുന്നത് ധാന്യങ്ങൾ തന്നെയാണ്.

ന്യൂട്ടന്റെ ചലനനിയമങ്ങളെ പറ്റി നമുക്കറിയാം. പഠിക്കുന്ന കാലത്ത് നമ്മെ ഏറ്റവും കൂടുതൽ വെള്ളം കുടിപ്പിച്ചിട്ടുള്ളത് ന്യൂട്ടന്റെ ചലനനിയമങ്ങൾ തന്നെയായിരിക്കും. എത്ര പഠിച്ചാലും അത് മറന്നു പോകുമെന്നുള്ളത് ഉറപ്പായ കാര്യമാണ്. എന്നിട്ടും നമ്മൾ കുത്തിയിരുന്ന് പഠിച്ചിട്ടുള്ളതുമായിരിക്കും. അതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ്, ന്യൂട്ടന്റെ വീടിനു മുൻപിൽ ഒരു ആപ്പിൾമരവും ഉണ്ടായിരുന്നു.. എന്നാൽ ഈ ആപ്പിൾ തലയിൽ വീണതായി ഇതുവരെ ഒരു പഠനങ്ങളിലും പറഞ്ഞിട്ടില്ല. അതുകൊണ്ട് അത് ഒരു കെട്ടുകഥ തന്നെയാണ്.

ഒളിമ്പിക്സിൽ വിജയിക്കുന്നവർക്ക് സ്വർണമെഡലുകൾ നൽകാറുണ്ട്. സ്വർണമെഡൽ മുഴുവനും സ്വർണ്ണമാണോ.? അതും ഒരു കെട്ടുകഥയാണ്. സ്വർണ്ണത്തിൻറെ ഒരു ചെറിയ അംശം മാത്രമാണ് ഈ മേഡലുകളിൽ ഉള്ളത് എന്നതാണ് സത്യം.