പലപ്പോഴും പ്രായം കൂടി പോയി എന്ന് കരുതി പല കാര്യങ്ങളും മാറ്റിവയ്ക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ഒരിക്കലും നമ്മുടെ ജീവിതത്തിൻറെ ഒരു അളവുകോൽ അല്ല പ്രായം. നമ്മുടെ സന്തോഷങ്ങളുടെ അളവുകോല് പ്രായം അല്ല. പ്രായം കൂടി എന്നതിൻറെ പേരിൽ യാതൊരു കാര്യങ്ങളും നമ്മൾ മാറ്റി വെക്കേണ്ട ആവശ്യമില്ല. പ്രായത്തെ പോലും അതിജീവിച്ച് എത്രയോ ആളുകൾ നമുക്ക് മുൻപിലുണ്ട്. പ്രായം മറന്ന് ചരിത്രം കുറിച്ചവർ.മറ്റാരെയും നമ്മൾ നോക്കണ്ട നമ്മുടെ കൺമുമ്പിൽ തന്നെ എത്രയോ ആളുകളുണ്ട്. അതിൽ ഒരു ഉദാഹരണം പറയുകയാണെങ്കിൽ നമ്മുടെ സൂപ്പർസ്റ്റാർ മമ്മൂട്ടി. 65 വയസ്സ് പ്രായം ഉണ്ടായിട്ടും അദ്ദേഹത്തെ കണ്ടാൽ പറയില്ല. അദ്ദേഹത്തിൻറെ ആത്മവിശ്വാസവും കഠിനാധ്വാനവും ഒക്കെയാണ് ഇതിന് പിന്നിലുള്ള കാരണങ്ങൾ. 124 വയസ്സുള്ള ഒരാളെ എയർപോർട്ടിൽ കാണുകയാണെങ്കിൽ എല്ലാവരും ഒന്ന് അന്തിച്ചു നോക്കും. കാരണം അത് അവർക്ക് അത്ര വിശ്വസിക്കാൻ കഴിയുന്ന പ്രായം ആയിരിക്കില്ല. വിദേശരാജ്യത്ത് അങ്ങനെയൊരു സംഭവം ഉണ്ടായി.124 വയസ്സുള്ള ഒരാളെ കണ്ടു അതോടെ ആളുകൾ അവർക്ക് സംശയം തോന്നി ഇത് സത്യമാണോ എന്ന് നമ്മുടെ നാട്ടിൽ നൂറു വയസ്സു വരെ ജീവിച്ചു എന്നൊക്കെ പറയുമ്പോൾ അത് വലിയ അത്ഭുതമായി കാണുമ്പോൾ ഒക്കെ ആണെങ്കിൽ വിദേശരാജ്യങ്ങളിൽ ആളുകൾ 120 വയസ്സുവരെ ആണ് ജീവിക്കുന്നത്. അതിന് കാരണം അവരുടെ ഭക്ഷണവും വ്യായാമവും രീതികളുമൊക്കെ തന്നെ ആണ്. നമ്മുടെ ആയുസ്സ് തീരുമാനിക്കുന്നത് ഈശ്വരനാണ് എന്ന് പറയുമ്പോഴും. നമ്മുടെ ആയുസ്സിനു വേണ്ടി നമ്മൾ ഒന്നും തീരുമാനിക്കേണ്ട എന്നല്ല അതിനർത്ഥം. താൻ പാതി ദൈവം പാതി എന്നാണ്.
നമ്മുടെ ഭക്ഷണവും വ്യായാമവും ഒക്കെ നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് കുറച്ചുകാലം കൂടി കൂടുതൽ മനോഹരമായ ഭൂമിയിൽ ജീവിക്കാൻ സാധിക്കും. നൂറു വയസ്സു വരെയും 120 വയസ്സുവരെ യുമൊക്കെ ജീവിക്കുവാൻ ആർക്കും സാധിക്കുന്നതാണ്. നമ്മുടെ ജീവിത രീതികളിൽ വ്യത്യാസങ്ങൾ വരുത്തിയാൽ മാത്രം മതി. അത്തരത്തിൽ മുത്തശ്ശിയുമായും മുതു മുത്തശ്ശിയുമൊക്കെ ജീവിക്കുന്ന കുറച്ച് ആളുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്. ഏറെ കൗതുകമുണർത്തുന്ന ഈ വീഡിയോ കൗതുകകരമായ വാർത്തകൾ കാണുകയും അറിയുകയും ചെയ്യുന്നത് ഇഷ്ടമുള്ള ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രായത്തെ പിടിച്ചുനിർത്താൻ നമുക്ക് ഒന്നും സാധിക്കില്ല. ഒരിക്കലും ഒന്നും മുന്നോട്ടു പോയാൽ തിരിച്ചു വരാത്ത ഒന്നാണ് പ്രായവും സമയവുമൊക്കെ. അതുകൊണ്ടുതന്നെ നമുക്ക് പിന്നെ ചെയ്യാൻ സാധിക്കുന്നത് പ്രായത്തെ വെല്ലുവിളിക്കാൻ മാത്രമാണ്. പ്രായത്തെ വെല്ലുവിളിച്ച് നമുക്ക് ജീവിക്കാൻ സാധിക്കുക എന്ന് മാത്രമേ ചെയ്യാൻ സാധിക്കു. ഒരിക്കലും പ്രായമായതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, എന്റെ കാലം കഴിഞ്ഞു, പ്രായമായി എന്ന് ചിന്തിക്കാതെ ഞാൻ ഇപ്പോഴും ഞാൻ തന്നെയാണ് എന്ന് മനസ്സിലാക്കി ഓരോ കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്.
ഓരോ പ്രായത്തിലും ഓരോ മനുഷ്യനും ഓരോ പുതിയ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഓരോ പ്രായവും അവന് പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ പുതിയ അനുഭവങ്ങളിലൂടെ നമ്മൾ മനോഹരമാക്കുക ആണ് വേണ്ടത്. അല്ലാതെ ഒരിക്കലും പ്രായം കൂടി എന്ന കാരണം കൊണ്ട് നമ്മൾ ഒരിക്കലും ഒരു കാര്യം ചെയ്യാതിരിക്കരുത്. നമ്മുടെ ജീവിതത്തെയും നമ്മുടെ സൗന്ദര്യത്തിന് അളവുകോൽ പ്രായം എന്നുപറയുന്നത് ആണ്. നമ്മുടെ വ്യക്തിത്വം ഇപ്പോഴും പഴയതു തന്നെയാണ്. നമ്മുടെ ചിന്തകൾ ഇപ്പോഴും നമ്മളിൽ തന്നെയാണ്. അതിന് ജരാനരകൾ ബാധിച്ചിട്ടില്ല ഒരിക്കലും നമ്മുടെ മനസ്സിനെ ജരാനരകൾ ബാധിക്കാൻ പാടില്ല. പ്രായം നമ്മുടെ ശരീരത്തെ ആണ് കീഴ്പ്പെടുത്തി തുടങ്ങുന്നത് ഒരിക്കലും നമ്മൾ നമ്മൾ അല്ലാതെ ആകാൻ പാടില്ല.ഇപ്പോഴും പ്രായത്തെ വെല്ലുവിളിച്ച് ജീവിക്കുന്ന കുറെ ആളുകളെ പറ്റി വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.