ഡോക്ടറെ കാണിക്കാതെ കാഴ്ചശക്തി പരിശോധിക്കാം. ഈ ചിത്രത്തില്‍ ഒരു പൂച്ചയെ കാണുന്നുണ്ടോ ?

സാധാരണയായി ഒരു വ്യക്തിയുടെ കണ്ണിന്റെ കാഴ്ചയുടെ വ്യക്തതയെ സൂചിപ്പിക്കുന്നതിനെയാണ് നമ്മള്‍ കാഴ്ച ശക്തി എന്നു പറയുന്നത്. കണ്ണിനുള്ളിലെ റെറ്റിനയില്‍ പ്രകാശം ഫോക്കസ് ചെയ്യുന്നതിനെയും അതുപോലെ റെറ്റിനയുടെ ആരോഗ്യവും പ്രവര്‍ത്തനവും, തലച്ചോറിന്റെ സംവേദനക്ഷമത എന്നിങ്ങനെ പല ഒപ്റ്റിക്കല്‍, ന്യൂറല്‍ ഘടകകളെല്ലാം നമ്മുടെ കാഴ്ചശക്തിയെ ആശ്രയിച്ചിരിക്കുന്നു. ഇവയ്ക്ക് ഏതിനെങ്കിലും വ്യതിയാനം സംഭവിക്കുകയായണെങ്കില്‍ നിങ്ങളുടെ കാഴ്ചശക്തിയ്ക്ക് തകരാറുണ്ടെന്ന് മനസിലാക്കാം. വിദഗ്തനാ ഒരു ഡോക്ടറെ നിങ്ങള്‍ സമീപിക്കേണ്ടത് അപ്പോള്‍ അത്യാവശ്യമായി വരും.

നിങ്ങളുടെ കാഴ്ച ശക്തിയെ വളരെ സിംപിളായി ഞങ്ങള്‍ കാണിച്ചു തരാം. അതിന് ചെയ്യേണ്ടത് ഇത്രമാത്രം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക. അതില്‍ പറഞ്ഞിരിക്കുന്ന ഒരോ ടാസ്‌കുകളും കൃത്യമായി ചെയ്യുക. ഒടുവില്‍ നിങളുടെ കാഴ്ചശക്തി എത്രയുണ്ടെന്ന് നിങ്ങള്‍ ബോധ്യപ്പെടും. ടാസ്‌കില്‍ തോല്‍ക്കുകയാണെങ്കില്‍ എത്രയും പെട്ടന്ന് ഒരു ഡോക്ടറെ കാണിച്ച് നിങ്ങള്‍ ചികിത്സ തേടുക.

Optical illusion test
Optical illusion test

കുറഞ്ഞ കാഴ്ച ശക്തിയുടെ ഒരു സാധാരണ കാരണം റിഫ്രാക്റ്റീവ് തകരാറ് ആണെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. റിഫ്രാക്റ്റീവ് തകരാറുകളുടെ കാരണങ്ങളില്‍ ഐബോള്‍ അല്ലെങ്കില്‍ കോര്‍ണിയയുടെ ആകൃതിയിലുള്ള വ്യതിയാനങ്ങള്‍ പിന്നെ ലെന്‍സിന്റെ വഴക്കം കുറയുക എന്നിവ കാഴ്ച ശ്കതിയെ സാരമായി ബാധിക്കും. നിങ്ങളുടെ നേത്ര ഗോളത്തിന്റെ നീളത്തിലോ, കോര്‍ണ്ണിയയുടെയും മറ്റും വക്രതയിലോ ഉള്ള വ്യത്യാസം ഹ്രസ്വദൃഷ്ടിക്കും ദീര്‍ഘദൃഷ്ടിക്കും അസ്റ്റിഗ്മാറ്റിസത്തിനുമൊക്കെ ചിലപ്പോള്‍ കാരണമാകും. ഒപ്റ്റിക്കല്‍ മാര്‍ഗ്ഗങ്ങളിലൂടെ (കണ്ണട, കോണ്ടാക്ട് ലെന്‍സുകള്‍, ലേസര്‍ സര്‍ജറി മുതലായവ) ഈ അപാകതകളില്‍ ഭൂരിപക്ഷവും കാഴ്ചയെ തിരികെ കൊണ്ടുവരാന്‍ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ കാഴ്ച ശക്തി പരിമിതപ്പെടുത്തുന്ന ന്യൂറല്‍ ഘടകങ്ങള്‍ സ്ഥിതി ചെയ്യുന്നത് റെറ്റിനയിലോ തലച്ചോറിലോ അല്ലെങ്കില്‍ കണ്ണില്‍ നിന്നും തലച്ചോറിലേക്ക് വിഷ്വല്‍ വിവരങ്ങള്‍ വഹിക്കുന്ന പാതയിലോ ആണ്. പലപ്പോഴും അപകടങ്ങളില്‍ അതുപോലെ മറ്റു ചില സന്ദര്‍ഭങ്ങളില്‍, മസ്തിഷ്‌ക ക്ഷതം പോലെ തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതം മൂലവും കാഴ്ച കുറയാം. ഒപ്റ്റിക്കല്‍ ഘടകങ്ങളുടെ തകരാറുകള്‍ ശരിയാക്കിയ ശേഷം കാഴ്ച ശക്തി സാധാരണനിലയില്‍ ആകുന്നുണ്ടെങ്കില്‍ അത് തലച്ചോറും മറ്റ് ന്യൂറല്‍ ഘടകങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നതിന്റെ അളവുകോലായി കണക്കാക്കുയാണ് സാധാരണയായി ചെയ്യുന്നത്. കാഴ്ച നഷ്ടപ്പെട്ടാല്‍ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം.

താഴെ തന്നിരിക്കുന്ന വീഡിയോകളില്‍ നിറമുള്ള കളറുകള്‍ക്കിടയില്‍ നമ്പറുകള്‍ കൊടുത്തിട്ടുണ്ട്. ആ നമ്പറുകള്‍ നിങ്ങള്‍ക്ക് വ്യക്തമായി കാണുന്നുണ്ടോ എന്ന് പരിശോധിക്കു. ചില കളറുകള്‍ക്കുള്ളില്‍ നമ്പറുകളെ ഉണ്ടാകില്ല. അതുകൊണ്ട് വ്യക്തമായി തന്നെ നിങ്ങള്‍ പരിശോധിക്കുക. ഒരുപാട് സമയം എടുക്കാതെ അക്ഷരങ്ങള്‍ വായിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു. അഥവ ഇല്ലെങ്കില്‍ വൈദ്യ സഹായം തേടുക. അതേ പോലെ 6 സെക്കന്റുകള്‍കൊണ്ട് ഉത്തരം പറയണ്ട വേറെ ചില ടാസ്‌കുകള്‍ കൂടെ കൊടുത്തിട്ടുണ്ട്. ഇതും വളരെ കൃത്യമായി പറയാന്‍ സാധിക്കുന്നുണ്ടോ എന്ന് കണ്ടെത്തുക. ഈ ടാസ്‌കുകള്‍ എല്ലാം വളരെ എളുപ്പമാണെന്ന് വിചാരിക്കണ്ട. ചെയ്തു നോക്കിയാല്‍ നിങ്ങള്‍ അത് മനസിലാകും. പലപ്പോഴും പല നിറങ്ങളും നിങ്ങള്‍ക്ക് തെറ്റായി തോന്നാം. അതുകൊണ്ട് ടാസ്‌കുകള്‍ മുഴുവന്‍ ചെയ്യാന്‍ ശ്രമിക്കുക. പലരും പരാജയപ്പെടുന്നത് അവസാനത്തെ ടാസ്‌കാണ്. ഓരോ ടാസ്‌ക് കഴിയുമ്പോഴും നിങ്ങള്‍ മാര്‍ക്ക് കൊടുക്കുക. ഒടുവില്‍ നിങ്ങള്‍ വിജയിച്ചു എങ്കില്‍ നിങ്ങളുടെ കാഴ്ച ശക്തി സാധാരണ നിലയിലാണെന്ന് മനസിലാക്കാം. അഥവാ ഒരു റൗണ്ടും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ കാഴ്ച ശക്തി അത്യാവശ്യമായി പരിശോധിക്കു. ഇനി വീഡിയോ കാണാം