കണ്ണ് തെറ്റിയാല്‍ എല്ലാം അടിച്ചോണ്ട് പോകുന്ന ആളുകള്‍.

പലതരത്തിലുള്ള മോഷണങ്ങളാണ് ദിനംപ്രതി നമ്മൾ അറിയാറുള്ളത്. അത്തരത്തിലുള്ള പല മോഷണങ്ങളും നമ്മെ ഞെട്ടിപ്പിക്കുന്നതായിരിക്കും. അത്തരത്തിൽ രസകരമായ ചില മോഷണങ്ങളും അവ കണ്ടുപിടിച്ച ചില രീതികളെക്കുറിച്ചുമാണ് പറയാൻ പോകുന്നത്.

ഇന്നത്തെ കാലത്ത് കള്ളന്മാർ ഒക്കെ വരുന്നത് കാറിലാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അതുകൊണ്ട് അവർ എങ്ങനെയുള്ളവരാണ് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പോലും സാധിക്കില്ല. ഒരു പണക്കാരനെ പോലെയായിരിക്കും അവർ വരുന്നത്. ഇവിടെ പെട്രോൾ പമ്പിന്റെ മുൻപിലേക്ക് കാറിൽ വരുന്ന ഒരു വ്യക്തിയെയാണ് കാണാൻ സാധിക്കുന്നത്. അതിനുശേഷം പെട്രോൾ അടിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പെട്രോൾ ജീവനക്കാരൻ പെട്രോൾ അടിച്ചു തിരിഞ്ഞ സമയം തന്നെ അവിടെ നിന്നും കാറിൽ നിന്ന് രക്ഷപ്പെടുകയാണ് ചെയ്യുക. അത് കാണുമ്പോൾ തന്നെ ഈ തട്ടിപ്പ് എത്ര ഭീകരമായിരുന്നുവെന്നും നമ്മുടെ പെട്രോളിന്റെ വില എത്ര ഭീകരമായി ആളുകളെ ബാധിക്കുന്നുണ്ടെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ചില ആളുകളെ ഇങ്ങനെ പറ്റിക്കുകയാണെങ്കിൽ അവർ ഉടൻതന്നെ ഒരു കല്ല് പെറുക്കി കാറിന് മുകളിലേക്ക് അപ്പോൾ തന്നെ എറിയും.അതിൽ കുറച്ചവർ സന്തോഷിക്കുമായിരിക്കുമെന്നതാണ് സത്യം.

സിസിടിവികൾ ഇന്നത്തെ കാലത്ത് എല്ലായിടത്തുമുണ്ട്. ഒരു കണക്കിന് പറയുകയാണെങ്കിൽ സിസിടിവികൾ എന്ന് പറയുന്നത് വലിയ ആശ്വാസം നൽകുന്നോരു കാര്യമാണ്. പല ആളുകളുടെയും കള്ളത്തരങ്ങൾ കണ്ടുപിടിക്കുന്നത് ഇത്തരം സിസിടിവികൾ ഉള്ളതുകൊണ്ട് തന്നെയാണ്. ഇവിടെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യമാണ് കാണാൻ സാധിക്കുന്നത്. രണ്ടുപേർ ഒരുമിച്ച് സൈക്കിൾ മോഷ്ടിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയാണ്. സൈക്കിൾ മോഷ്ടിച്ചതിനുശേഷം ഒന്നുമറിയാത്തപോലെ ആ സൈക്കിളിൽ രക്ഷപ്പെടാൻ നോക്കുന്നവരെ അവിടെ നിന്ന് ഓടാൻ പോലും സമ്മതിക്കാതെ പോലീസ് വന്നെത്തി പിടിച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വിദേശരാജ്യങ്ങളിൽ സിസിടിവികൾ ഉള്ളത് കൊണ്ട് തന്നെ എന്തെങ്കിലും മോഷണം നടന്നാൽ അപ്പോൾ തന്നെ പോലീസിന് വിവരം ലഭിക്കുകയും പോലീസ് അവിടെയെത്തി അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഒരു നല്ല രീതിയാണ് ഇത്. നമ്മുടെ നാട്ടിലും വരേണ്ടത് അത്യാവശ്യമാണ്. ഇനിയുമുണ്ട് രസകരമായ ചില മോഷണങ്ങളൊക്കെ. അത്തരം രസകരമായ മോഷണങ്ങളെ കുറിച്ച് അറിയാം.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.