നൂലിന്റെ വ്യത്യാസത്തില്‍ ഭാഗ്യം കടാക്ഷിച്ച ആളുകള്‍.

ജീവൻ രക്ഷപെടുക എന്നു പറയുന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല. നമ്മൾ എല്ലാവരും ഈ ലോകത്ത് ജീവിക്കുന്നത് തന്നെ നമ്മുടെ ജീവനുവേണ്ടി ആണ്. അതിന് എന്തെങ്കിലും ഉണ്ടായി കഴിഞ്ഞാൽ പിന്നെ എന്താണ് കാര്യം…? ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്.ഇത് ക്യാമറയിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ ഈ സംഭവം ചിലപ്പോൾ ആരും അറിയില്ലായിരുന്നു. ഏറെ രസകരവും കൗതുകകരവും ആണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.

People who looked lucky in the difference of the thread
People who looked lucky in the difference of the thread

നമ്മൾ കാറിൽ സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നമ്മുടെ കാറിന് മുകളിലേക്ക് ഒരു വലിയ മരം വിഴുകയാണെങ്കിൽ എന്തായിരിക്കും അനുഭവപ്പെടുക….? തീർച്ചയായും പ്രത്യേകിച്ചൊന്നും അനുഭവപ്പെടാൻ ഇല്ല. നമ്മൾക്ക് എന്തേലും സംഭവിച്ചു പോകും എന്നുള്ളത് ഉറപ്പാണ്. അത്തരത്തിൽ ഒരു കാഴ്ചയാണ് ക്യാമറയിൽ പതിയുന്നത്. ഒരു കാർ അത്യാവശ്യം നല്ല വേഗതയിൽ തന്നെ വരികയാണ്. ആ സമയത്ത് ആണ് ഈ മരം വീഴാൻ തുടങ്ങുന്നത്.എന്നാൽ നിമിഷങ്ങളുടെ വ്യത്യാസത്തിൽ കാർ കടന്നുപോവുകയും ആ സമയത്ത് തന്നെ മരം വീഴുകയും ചെയ്യുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കാറിൻറെ ബോണറ്റ് ഭാഗത്ത് പോലും മരത്തിൻറെ അംശങ്ങൾ വീണിട്ടില്ല എന്നതാണ് സത്യം. മരത്തിൻറെ ആ വരവും കാറിന്റെ വേഗതയും ഓരോരുത്തരും കാണുമ്പോൾ ഈ ഒരു മരം കാറിന് മുകളിലേക്ക് വീണു എന്നാണ് ഏതൊരാളും വിശ്വസിക്കുക. എന്നാൽ പിന്നീട് അവിടെ ഈശ്വരൻ പ്രവർത്തിച്ച നിമിഷമായിരുന്നു.

അയാൾക്ക് നല്ല ഭാഗ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇല്ലായിരുന്നുവെങ്കിൽ എന്തായിരിക്കും സംഭവിക്കുക. അതുപോലെതന്നെ വിനോദയാത്രകൾ ഒക്കെ പോകുന്നത് ചെറുപ്പക്കാർക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പ്രത്യേകിച്ച് സാഹസികത ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനാണ് എങ്കിൽ. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ മറ്റും ചിത്രങ്ങൾ പങ്കുവെക്കുവാനും അവർ ഇഷ്ടപ്പെടുന്നു. അങ്ങനെ ഒരു കൂട്ടം ആളുകൾ യാത്ര പോയതായിരുന്നു. ഒരു കൊക്കയുടെ മുകളിൽ നിന്നുകൊണ്ട് ഒരു ചെറുപ്പക്കാരൻ ചിത്രങ്ങൾ എടുക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ ഇദ്ദേഹം ചിത്രങ്ങൾ എടുത്തതിന് ശേഷം വീണ്ടും ഒരു സെൽഫി എടുക്കുന്നുണ്ട്. ശക്തമായ ഒരു കാറ്റുവീശിയപ്പോൾ തന്നെ ഇയാൾ താഴേക്ക് പോകുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വലിയൊരു കൊക്കയുടെ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ തീർച്ചയായും നമുക്ക് ഒരു ഭയം തോന്നും.

അതിനോടൊപ്പം ഒരു കാറ്റുവീശുമ്പോൾ അവിടുന്ന് പെട്ടെന്ന് താഴെ പോകാനുള്ള സാധ്യതകൂടുതലാണ്. ഇയാൾക്കൊപ്പം ഉള്ള സുഹൃത്തുക്കൾ എല്ലാം ഭയന്നുപോയ നിമിഷമായിരുന്നു. എന്നാൽ അത്ഭുതമെന്നു പറയട്ടെ ഏതോ ഒരു വേരിൽ ഇയാൾക്ക് പിടുത്തം കിട്ടി. ഇദ്ദേഹം താഴേക്ക് പോകാതെ തന്നെ മുറുകി പിടിച്ചു കിടക്കുകയാണ്. ഒരുവിധത്തിൽ അയാളുടെ സുഹൃത്തുക്കൾ എല്ലാവരും കൂടി ഇദ്ദേഹത്തെ മുകളിലേക്ക് പിടിച്ചു കയറ്റാൻ നോക്കി. ഇത് കാണുമ്പോൾ തീർച്ചയായും ആർക്കും ഒരു ഭയം തോന്നും. കാരണം തൊട്ടു മുന്നിൽ അദ്ദേഹം കാണുന്നത് മരണത്തെ തന്നെയാണ്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു നിമിഷം. മനുഷ്യജീവിതത്തിലെ ആ സമയത്തെ അയാളുടെ ചിന്തകളെ പറ്റി ഒന്ന് ചിന്തിക്കാൻ പോലും നമുക്ക് സാധിക്കുന്നില്ല. ചിലപ്പോൾ പൂർണമായും ശൂന്യമായിരിക്കും. ഇനി മുന്നോട്ട് എന്തെന്ന് പോലും അയാൾ ചിന്തിക്കുന്നുണ്ടായിരിക്കില്ല.

ഒരു വിധത്തിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ മുകളിലേക്ക് പിടിച്ച് കയറ്റുന്നുണ്ട്. അദ്ദേഹത്തിൻറെ ഭാഗ്യംകൊണ്ട് മാത്രമാണ് ആ മനുഷ്യൻ രക്ഷപ്പെട്ടത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.