അത്ഭുതകരമായി ജീവൻ രക്ഷപെട്ട ആളുകൾ. ക്യാമറയിൽ പതിഞ്ഞ ദ്രിശ്യങ്ങള്‍.

പല റോഡപകടങ്ങളും സിസിടിവിയില്‍ പതിയാറുണ്ട്. പബ്ലിക് ആയി സംഭവിക്കുന്ന അപകടങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞ് ലോകം അറിയാറുണ്ട്. ഈ ദൃശ്യങ്ങളെല്ലാംസോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. ക്യാമറയില്‍ പതിഞ്ഞ അപകടങ്ങളും അത് തരണം ചെയ്ത ചില വ്യക്തികളെയും പരിചയപ്പെടാം. വിമാനങ്ങളില്‍ പൊതുവേ ഡോക്ടറുടെ സൗകര്യം ലഭ്യമാണ്. എന്നാല്‍ യാത്രക്കാരന് അപകടം സംഭവിക്കുമ്പോള്‍ ഡോക്ടര്‍ ഇല്ലെങ്കില്‍ എന്ത് സംഭവിക്കും. ഒരു വിമാനയാത്രയില്‍ ഒരു യാത്രക്കാരന്റെ കുഞ്ഞിന് പെട്ടെന്ന് അസുഖം ബാധിക്കുകയും വീഴുകയും ചെയ്തു എന്നാല്‍ ഈ സമയം യാത്രക്കാരില്‍ ഒരാള്‍ കുഞ്ഞിനെ രക്ഷിക്കാന്‍ തയ്യാറായി, ഇത് ലോകം അറിഞ്ഞത് യാത്രക്കാര്‍ പകര്‍ത്തിയ ക്യാമറയില്‍ നിന്നാണ്.

അടുത്തിടെ മാധ്യമങ്ങളില്‍ ഏറെ വൈറലായ ഒരു വീഡിയോയെ കുറിച്ച് പറയാം. ഒരു അമ്മയും മകനും റെയില്‍വേ സ്റ്റേഷനില്‍ കൂടെ നടന്നു പോവുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞു മാറി റെയില്‍വെ പാളത്തിലേക്ക് വീണു. ഉടന്‍തന്നെ അപ്പുറത്തുനിന്ന് ട്രെയിനും വന്നു. ഈ സംഭവം കണ്ട സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഒരാള്‍ കുഞ്ഞിനെ എടുത്ത് രക്ഷിക്കുകയും ചെയ്തു. അമ്മ കൂടെയുണ്ടായിട്ടും ഇത് സംഭവിച്ചത് എന്ത്‌കൊണ്ടായിരിക്കും എന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിച്ചു. ആ അമ്മയ്ക്ക് കണ്ണു കാണാന്‍ സാധിക്കില്ല എന്നായിരുന്നു പിന്നീട് അറിയാന്‍ കഴിഞ്ഞത്. എന്തായാലും ഈ വീഡിയോ റെയില്‍വേ സ്റ്റേഷനില്‍ ഉള്ള ക്യാമറയില്‍ പതിഞ്ഞത്
ലോകം മുഴുവന്‍ കണ്ടതാണ്, രക്ഷപ്പെടുത്തിയ ആള്‍ക്ക് ലോകം മുഴുവന്‍ അഭിന്ദനങ്ങളും അറിയിച്ചിരുന്നു.

ചൂതാട്ട മത്സരങ്ങള്‍ പ്രസിദ്ധമാണ്. ചൂതാട്ടം ചെയ്ത് നിരവധി ആളുകള്‍ സമ്പന്നരായിട്ടുണ്ട്. അതേപോലെ ദരിദ്രരും ആയിട്ടുണ്ട്. ചൂതുകളിയിലൂടെ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയ ഒരാളെ പരിചയപ്പെടാം. ചൂതുകളിയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിച്ചത്. അദ്ദേഹത്തിന്റെ മികച്ച കളിയ്ക്ക് ആരാധകരും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കളി ക്യാമറയില്‍ പതിഞ്ഞത് ലോകം മുഴുവന്‍ കണ്ടതാണ്.

സാധാരണ ഭാഗ്യം കൊണ്ട് ലഭിക്കുന്നവയാണ് ലോട്ടറിയും ജാക്‌പോട്ടും. എന്നാല്‍ ലോട്ടറി എടുത്തിട്ട് റിസള്ട്ട് നോക്കാതിരുന്നാലോ. ഒടുവില്‍ വിജയ് താനാണെന്ന് അറിയാതിരുന്നാലോ. അത്തരത്തിലൊരു കാര്യമാണ് അമേരിക്കയില്‍ സംഭവച്ചിത്. കോടിക്കണക്കിന് രൂപയാണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. എന്നാല്‍ അതൊന്നും അറിയാതെ കക്ഷി സാധാരണ നിലയില്‍ ജീവിക്കുകയായിരുന്നു. ഒടുവില്‍ അദ്ദേഹത്തെ അറിയിച്ചു. സന്തോഷംകൊണ്ട് എല്ലാവരും അദ്ദേഹത്തിന്റെ ഭാഗ്യത്തെ ക്കുറിച്ച് പറയുകയും സന്തോഷം അറിയിക്കുകയും ചെയ്തു.

സാധാരണ കായികമേളകള്‍ അരങ്ങേറുന്ന സ്ഥലത്ത് നിരവധി ആളുകള്‍ ഉണ്ടാകും. ഫുട്‌ബോള്‍ കളി കാണാനും ക്രിക്കറ്റ് കളി കാണാനും എല്ലാം ഗ്യാലറിയില്‍ കാണികള്‍ എല്ലായിപ്പോഴും ഉണ്ടാകാറുണ്ട്. വിദേശത്ത് നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തെ കുറിച്ചാണ് ഇനി പറയുന്നത്. ഈ ഫുട്‌ബോള്‍ മത്സരം കാണാന്‍ നിരവധി ആളുകള്‍ ആയിരുന്നു ഗ്യാലറിയില്‍ നിറഞ്ഞിരുന്നത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കളിക്കാര്‍ ആഞ്ഞടിച്ച പന്ത് കാണികളുടെ അടുത്തെത്തുകയും അത് ഒരു കുഞ്ഞിന്റെയും ഒരാളുടെയും അടുത്തേത്ത്‌തെറിക്കുകയും ചെയ്തു. സ്പീഡില്‍ വരുന്ന പന്തുകള്‍ തട്ടിയാല്‍ നമുക്ക് ദേഹത്തില്‍ മുറിവുകള്‍ സംഭവിക്കാം ചിലപ്പോള്‍ വലിയ രീതിയിലുള്ള അപകടങ്ങളും സംഭവിച്ചു എന്ന് വരാം എന്നാല്‍ ഈ പന്ത് വന്നത് ഒരു കുഞ്ഞിന് നേരെയാണ്. പന്ത് വന്നത് കണ്ട് കുഞ്ഞ് പതുക്കെ പിറകോട്ട് പോവുകയും ചെയ്തിരുന്നു. ഈ വീഡിയോ പുറത്ത് വന്നപ്പോള്‍ നിരവധിപേരാണ് പ്രതികരണങ്ങള്‍ അറിയിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ലോകമറിയുന്നത് അവിടെ പതിപ്പിച്ചിരിക്കുന്ന ക്യാമറയില്‍ വച്ചാണ്.