തെരുവിൽ കലാകാരൻമാർ കാണിക്കുന്ന ചതി

മികച്ച കലാപ്രകടനങ്ങൾ അത് എവിടെ കണ്ടാലും അംഗീകരിക്കുന്നവരാണ് കൂടുതൽ ആളുകളും, പലപ്പോഴും കഴിവ് നേടാതെ പോയ അല്ലെങ്കിൽ കഴിവ് അംഗീകരിക്കപ്പെടാതെ പോയ ഒരുപാട് കലാകാരന്മാരെയും ഇത്തരത്തിൽ നമുക്ക് കാണാൻ സാധിക്കും.അവരുടെ മികച്ച കലാപ്രകടനങ്ങൾ പലപ്പോഴും വേദിയാകുന്നത് തെരുവോരങ്ങൾ ആയിരിക്കും. തെരുവോരങ്ങളിലെ മികച്ച ചില കലാപ്രകടനങ്ങൾ പറ്റി ആണ് പറയാൻ പോകുന്നത്.

Performance by street artists.
Performance by street artists.

തെരുവിൽ നടക്കുന്ന നൃത്തങ്ങളും ഗാനങ്ങളും മാജിക്കുകളും ഒക്കെ ആസ്വദിച്ചിട്ട് ഉള്ളവരാണ് പലരും. അതിമനോഹരമായ രീതിയിലായിരിക്കും ഇവ .പലപ്പോഴും പലതും നമ്മൾ കണ്ടിട്ടുണ്ടാകും. അത്തരത്തിൽ തെരുവുകളിൽ ഉണർന്ന് ചില കലാ സൃഷ്ടികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ അറിവ്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. അലാവുദ്ദീനും അത്ഭുതവിളക്കും ഒന്നും അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. അലാവുദ്ദീന്റെ കഥ കേൾക്കുന്നവരെല്ലാവരും ശ്രദ്ധിക്കുന്ന ഒന്നായിരിക്കും അതിലെ പറക്കുന്ന പരവതാനിയെ പറ്റി.

എവിടെ വേണമെങ്കിലും പോകാൻ സാധിക്കുന്ന രീതിയിൽ ഒന്ന് കയറി നിന്നാൽ മാത്രം സാധിക്കുന്ന പരവതാനി. കുട്ടിക്കാലത്ത് ഇതൊക്കെ കേൾക്കുമ്പോൾ എപ്പോഴെങ്കിലും ഒന്ന് ആഗ്രഹിച്ചിട്ടുണ്ടാവില്ലേ അത്തരത്തിലൊരു പരവതാനിയിൽ കയറണമെന്നും, ആ പരവതാനിയിൽ കയറി നാടു ചുറ്റണമെന്ന് ഒക്കെ. അങ്ങനെ ഒരു ആഗ്രഹം ഇല്ലാത്തവരായി ചിലപ്പോൾ ആരും ഉണ്ടായിരിക്കില്ല. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ ഒരു പരവതാനി ഉണ്ട് വിദേശ രാജ്യത്തിൽ. ഒരാൾ അതിൽ സഞ്ചരിക്കുന്നത് കൊണ്ട് വിശ്വസിക്കുവാൻ അൽപം ബുദ്ധിമുട്ട് തോന്നുമെങ്കിലും യാഥാർത്ഥ്യമാണ് ഈ കാര്യം.സാമൂഹികമാധ്യമങ്ങളിൽ ഒക്കെ ഇത് വളരെയധികം തരംഗം ആവുകയും ചെയ്ത ഒരു കാര്യമാണ്.

ഒരു തെരുവിലൂടെ മാജിക് കാണിച്ചാണ് ഈ പരവതാനിയിൽ ഒരു ചെറുപ്പക്കാരൻ യാത്ര ചെയ്യുന്നത്. എന്നാൽ ഈ ചെറുപ്പക്കാരന്റെ പരവതാനിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ഇതിൽ കയറാൻ ആർക്കെങ്കിലും ആഗ്രഹം തോന്നുകയാണെങ്കിൽ ആ ചെറുപ്പക്കാരൻ അവരെയും ഇതിൽ കയറ്റും. അതിനുശേഷം പറക്കുന്നതും കാണാൻ സാധിക്കും. ഇതിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് ഇപ്പോഴും അറിയാൻ സാധിച്ചിട്ടില്ല. പക്ഷേ മറ്റുള്ളവർക്ക് അത് അലാവുദ്ധീൻറെ പരവതാനി ആണ് എന്ന് തോന്നിപ്പിക്കുന്നതിനുവേണ്ടി പരവതാനിയിൽ സഞ്ചരിക്കുമ്പോൾ ഇയാൾ അലാവുദ്ദീന് പോലെയുള്ള വേഷവിധാനങ്ങളാണ് ധരിക്കാറുള്ളത്. സമാനമായ രീതിയിലാണ് ഇദ്ദേഹത്തിൻറെ വസ്ത്രധാരണരീതികൾ ഒക്കെ.

അതിമനോഹരമാണ് ഇത് കാണുവാൻ. ഒരു തിരക്കുള്ള റോഡിലൂടെ ഒരാൾ സ്വന്തം കാലുകളും പിടിച്ചു കൊണ്ട് വരുകയാണെങ്കിൽ ഭയം തോന്നില്ലേ….? അതായത് ഉടലും കൈകാലുകളും വേറെ വേറെയായി വരുകയാണെങ്കിൽ തീർച്ചയായും ഭയം തോന്നും. ഒരു ഹൊറർ സിനിമ കാണുകയാണോ എന്ന് പോലും തോന്നും. എന്നാൽ ഒരു മാജിക്കാണ് ഇത്. ഒരാൾ തെരുവോരത്ത് ചെയ്യുന്ന ഒരു മാജിക് ആണിത്. പെട്ടെന്ന് കാണുമ്പോൾ ആരുമൊന്നു ഭയക്കും, അങ്ങനെ നിരവധി ആളുകളെ ഇദ്ദേഹം പേടിപ്പിച്ചിട്ടുണ്ട്. സ്വന്തം തല കൈകളിൽ പിടിച്ചു കൊണ്ട് ഒരാൾ വരുകയാണെങ്കിൽ ഭയന്നു പോകില്ലേ…? പേടിക്കും എന്ന് തീർച്ചയാണ്, നമ്മൾ ചിലപ്പോൾ വല്ല ഇംഗ്ലീഷ് സിനിമയും കണ്ടതാണോ എന്ന് പോലും പേടിച്ചു പോകും, എന്നാൽ ഇതും ഒരു മാജിക്കാണ് ഒരു കൺകട്ട്.

പെട്ടെന്ന് കാണുമ്പോൾ ഇയാൾ സ്വന്തം തലയാണ് കയ്യിൽ പിടിച്ചു കൊണ്ടു വരുന്നത് എന്ന് തോന്നും. ഇയാളുടെ തല അല്ലാതെ ബാക്കി ഭാഗങ്ങൾ ഒന്നും കാണുവാൻ സാധിക്കില്ല. വലിയ തിരക്കുള്ള മാളുകളിലും തിരക്കുളള റോഡുകളിലും ഒക്കെ ഇദ്ദേഹം ഇങ്ങനെ സഞ്ചരിക്കുകയും ചെയ്യും. നിരവധി ആളുകൾ ഇത് കണ്ട് ഭയക്കുകയും ചെയ്യും. പിന്നീടാണ് ഇത് മാജിക് ആണ് എന്ന് മനസ്സിലാക്കുന്നത്. ഏതായാലും ഇത്തരം മാജിക്കുകൾ കണ്ടാൽ മനുഷ്യൻറെ ശ്വാസം നിലച്ചു പോകും എന്നുള്ളത് ഉറപ്പാണ്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി മാജിക്കുകൾ. അവയെപ്പറ്റി അറിയുന്നത് വേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്ക് വച്ചിരിക്കുന്ന വീഡിയോ മുഴുവനും കാണുക.