കണ്ടാല്‍ നല്ല ഭംഗിയുള്ള പക്ഷി പക്ഷെ അടുത്ത് ചെന്നാല്‍ പാമ്പിനെകാഴും അപകടം.

നമ്മുടെ ഭൂമി വൈവിധ്യങ്ങളാര്‍ന്ന പക്ഷി മൃഗാതികളെ കൊണ്ട് സമ്പന്നമാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടാതില്ലല്ലോ. മാത്രമല്ല പക്ഷികളെ ഒരുപാട് ഇഷ്ട്ടപ്പെടുന്നവരും വിരളമല്ല. ഇന്ന് ഒട്ടുമിക്ക ആളുകളുടെയും വിനോദം എന്ന് പറയുന്നത് തന്നെ അവര്‍ക്കിഷ്ട്ടപ്പെട്ട പക്ഷികളെയും മൃഗങ്ങളെയും വളര്‍ത്തുക എന്നതാണ്. മാത്രമല്ല, അവരുടെ ദൈനംദിന പരിചരണത്തിനായി നിരവധി സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. നമുക്ക് ചുറ്റും തന്നെ വിവിധ നിറത്തിലും രൂപത്തിലും ഭാവത്തിലും വലിപ്പത്തിലുമുള്ള നിരവധി പക്ഷികള്‍ കാണപ്പെടുന്നുണ്ട്. അവ പറക്കുന്നതും കലപില കൂടുന്നതുമൊക്കെ കാണാന്‍ നല്ല രസമായിരിക്കും. ഓരോ പക്ഷിയും വ്യത്യസ്തമായ ശബ്ദങ്ങളാണ് പുറത്തു വിടുന്നത്. അത് കൊണ്ട് തന്നെ ഓരോ പക്ഷിക്കും അതിന്‍റെതായ കൌതുകമുണ്ടാകും.

Rarest Birds
Rarest Birds

എന്നാല്‍ നമ്മള്‍ ഇഷ്ട്ടപ്പെടുന്ന ചുരുക്കം ചില പക്ഷികള്‍ മനുഷ്യ ജീവനു അപകടകാരിയാകാറുണ്ട്. അതും നല്ല ഗുരുതരമായ അപകടകാരികള്‍ ആണെന്ന് പറയാം. കാരണം ഇത്തരം പക്ഷികള്‍ പലരുടെയും ജീവന്‍ അപഹരിച്ച കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഏതൊക്കെയാണ് അത്തരം കിളികള്‍ എന്ന് നോക്കാം. വായുവിലെ പുള്ളിപ്പുലി എന്നറിയപ്പെടുന്ന ഒരു പരുന്തുണ്ട്. ക്രൌണ്‍ഡ് ഈഗിള്‍ എന്നാണ് അതിന്‍റെ പേര്. ഇവയുടെ ഉറവിടം ആഫ്രിക്ക ആയതിനാല്‍ ഏറ്റവും കൂടുതല്‍ ഇവയെ കാണപ്പെടുന്നതും ആഫ്രിക്കയിലാണ്. കഴുകന്മാര്‍ എന്നാണ് നമ്മുടെ നാട്ടില്‍ ഇവയെ  വിളിക്കുന്നത്. നമ്മള്‍ കഥകളില്‍ എല്ലാം കേട്ടിട്ടുള്ളത് കഴുകന്‍മാര്‍ കോഴിക്കുഞ്ഞുങ്ങളെ കൊത്തിക്കൊണ്ടു പോകുമെന്നായിരിക്കും. എന്നാല്‍ ഇവ അവയെ മാത്രമല്ല മനുഷ്യ കുഞ്ഞുങ്ങളെയും ഉപദ്രവിക്കും. അങ്ങനുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയുടെ കൂടിനടുത്തെക്ക് നമ്മള്‍ പോകുകയാണെങ്കില്‍ ഇവ കുത്തിപ്പരിക്കേല്‍പ്പിക്കും. മാത്രമല്ല, ഒരു കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ആ കുട്ടിയുടെ തൊണ്ടയിലൂടെ കഴുകന്‍റെ തല കൊള്ളാവുന്ന തരത്തില്‍ താഴെ വരെ കീറി മുറിച്ചു. ഇത് കണ്ട്‌ വന്ന സ്ത്രീയാണ് ഒരു കമ്പ് ഉപയോഗിച്ചു കഴുകനെ അടിച്ചു കുട്ടിയെ രക്ഷപ്പെടുത്തിയത്.

അത് പോലെ മറ്റൊരു പക്ഷിയാണ് ഗ്രേറ്റ് ഹോണ്‍ഡ് മൂങ്ങകള്‍. ഇവയുടെ ചിറകുകള്‍ക്ക് ഒരു മീറ്റര്‍ വീതിയും ഇവയക്ക്‌ തന്നെ ഏകദേശം ഒരു കിലോയില്‍ കൂടുതല്‍ ഭാരവും ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ ഇവ എത്രത്തോളം അപകടകാരിയാണ് എന്ന കാര്യത്തില്‍ സംശയിക്കെണ്ടതില്ലല്ലോ. സ്കേറ്റിങ്ങിനിറങ്ങിയ ആണ്‍കുട്ടിയെ വഴിയില്‍ വെച്ചു അതിക്രൂരമായി പരുക്കേല്‍പ്പിച്ചു. ഇവയ്ക്കു വലിപ്പം മാത്രമല്ല, അതിലേറെ ശക്തിയുമുണ്ട്. ഇവയുടെ നഖങ്ങള്‍ ഉള്ളിലേക്ക് വലിഞ്ഞു കൂര്‍ത്തു നില്‍ക്കുന്നവയാണ്. ഇത് ഉപയോഗിച്ചാണ് ഇവ ആളുകളെ പരുക്കേല്‍പ്പിക്കുന്നത്. ഇത്തരത്തില്‍ നിരവധി പക്ഷികള്‍ മനുഷ്യ ജീവനു അപകടമായി നിലനില്‍ക്കുന്നുണ്ട്.