സൗന്തര്യത്തിനായി ഇങ്ങനെ ചെയ്യുന്ന മനുഷ്യർ നമ്മുടെ ഈ ലോകത്തുണ്ടോ..?

സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇന്ന് സ്ത്രീയും പുരുഷനും ഒരുപോലെ ശ്രദ്ധ കൊടുക്കുന്നുണ്ട്. തങ്ങളുടെ സൗന്ദര്യ വർദ്ധനവിനായി എത്ര പണം വേണമെങ്കിലും ചെലവാക്കാൻ ആളുകളിന്ന് തയ്യാറാണ്. അതിനു വേണ്ടി പല രീതികളും പരീക്ഷിച്ചു നോക്കുന്നവരാണ് ഇന്നത്തെ തലമുറ. എല്ലാവർക്കും അവരുടെ സൗന്ദര്യത്തിന്റെയും വസ്ത്രത്തിന്റെയും കാര്യത്തിൽ അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ട്. അതിനായി പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്. അത് കണ്ട് മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന കാര്യം ആലോചിച്ചു ഇന്നത്തെ തലമുറ തലപുകഞ്ഞു നടക്കാറില്ല. അത് കൊണ്ട് തന്നെ ഫാഷൻ മേഖലയിൽ വളരെ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് വരാൻ യുവാക്കൾക്ക് കഴിയുണ്ട്. എന്നാൽ വളരെ വിചിത്രവും അപൂർവ്വവുമായ രീതിയിൽ സൗന്ദര്യ സങ്കല്പങ്ങൾ വെച്ചുപുലർത്തുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട്. ഗോത്ര വർഗ്ഗക്കാർ. ഇവരുടെ സൗന്ദര്യത്തിന്റെ ചില കാര്യങ്ങൾ കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും. എന്തൊക്കെയാണ് അത്തരം സൗന്ദര്യ അങ്കല്പങ്ങൾ എന്ന് നോക്കാം.

Sake of beauty
Sake of beauty

ആദ്യം ഇറാനിലെ ഒരു സൗന്ദര്യ സങ്കൽപ്പത്തെ കുറിച്ച് നോക്കാം. നോസ് ജോബ്, ഇറാൻ. ഇറാനിലെ ആളുകൾ തങ്ങളുടെ മൂക്കിന്റെ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകാറുണ്ട്. മൂക്കിന്റെ സൗന്ദര്യത്തിന്റെ കാര്യത്തിൽ അവർ ഏറെ ശ്രദ്ധാലുവായിരിക്കും. സ്ത്രീകൾക്കാണ് പുരുഷ്യന്മാരെക്കാളും മൂക്കിന്റെ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ നിരബന്ധമുള്ളത്. എന്നാൽ പുരുഷന്മാരും ചുരുക്കമല്ല. ഇതിനായി ഇവർ പല സർജറികളും നടത്തി വരുന്നു. 25000US ഡോളർ വരെയാണ് ഇതിനായി ഇവർ ചിലവഴിക്കുന്നത്. മൂക്കിന്റെ സൗന്ദര്യവും ഘടനയും ഇവർക്ക് സമൂഹത്തിലുള്ള പദവിയും മറ്റും ഉയർത്തിക്കാണിക്കുന്ന എന്ന ഒരു ചിന്താഗതിയാണ് ഇറാനികൾക്കുള്ളത്. ഇറാനിലെ തെരുവുകളിൽ ചെന്നാൽ ഒട്ടുമിക്ക ആളുകളുടെയും മൂക്കിൽ സർജറി കഴിഞ്ഞ ബാന്റേജുകൾ കാണപ്പെടും.

അടുത്തതായി അരുണാചൽപ്രദേശിലെ ഗോത്ര വർഗ്ഗക്കാരുടെ അപ്പറ്റാനി. നമുക്കെല്ലാം നമ്മുടെ ശരീരത്തിൽ ചെറിയൊരു മുറിവ് വന്നാൽ തന്നെ വലിയ പേടിയാണ്. എന്നാൽ അരുണാചൽപ്രദേശിലെ അപ്പറ്റാനി എന്നാ ഗോത്ര വർഗ്ഗക്കാർക്കിടയിൽ വളരെ വിചിത്രമായ ഒരു ആചാരമുണ്ട്. അതായത് മൂക്കിന്റെ ഇരു വശങ്ങളിലായി വലിയ വൃത്താകൃതിയിലുള്ള ദ്വാരങ്ങൾ ഉണ്ടാക്കി അതിൽ വലിയ മൂക്കുത്തി പോലുള്ള വസ്തുക്കൾ തുളച്ചു കയറ്റുക. ഇത് അവരുടെ സൗന്തര്യത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് അവർ വിശ്വസിക്കുന്നത്. എന്നാൽ ഇതാ അവർക്കിടയിൽ നില നിൽക്കുന്ന ആചാരമാണ്. എന്നാൽ ചരിത്രം പറയുന്നത് ഇങ്ങനെ. ഒരു കാലം വരെ അന്യ ഗോത്ര വർഗ്ഗക്കാർ അപ്പറ്റാനി വിഭാഗത്തിൽപ്പെട്ട സൗന്തര്യമുള്ള സ്ത്രീകളെ തട്ടിക്കൊണ്ടു പോകുമായിരുന്നു. അത് ഒഴിവാക്കാൻ വേണ്ടിയാണ് മുഖം വികൃതമാക്കുന്ന രീതിയിലുള്ള ഈ ആചാരങ്ങൾ നടത്തുന്നത്.

ഇത്പോലെ വ്യത്യസ്തമായ സൗന്തര്യ സങ്കല്പങ്ങൾ ഉള്ള ഒത്തിരി വിഭാഗക്കാർ ഉണ്ട്. അത്തരം ആളുകൾ ആരൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.