കരക്കടിഞ്ഞ ഭീമാകാര ജീവികള്‍

നമുക്കറിയാം, കടലിന്റെ അടിത്തട്ട് എന്ന് പറയുമ്പോൾ ഒരുപാട് രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഒന്നാണ്. കാരണം, അത്രയ്ക്ക് മനോഹരമാണ് അവിടം എന്നാണു കേട്ടുകേൾവി. വളരെ ചെറിയൊരു ശതമാനം കടൽ ജീവികളെയും മത്സ്യങ്ങളെയും ചെടികളെയും മാത്രമേ ശാസ്ത്ര ലോകത്തിനു കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇനിയും എത്രയോ നിഗൂഢതകൾ ഒളിപ്പിച്ചു വെക്കുന്ന ഒന്നാണ് കടലിന്റെ മടിത്തട്ട് എന്നാണ് പറയപ്പെടുന്നത്. അത് മാത്രമല്ല, എത്രയോ നിഗൂഢമായ പ്രതിഭാസങ്ങൾ ഉൾക്കടലിൽ ഇപ്പോഴും നടക്കുന്നുണ്ട്. അത് കണ്ടത്താനുള്ള പഠനത്തിലാണ് ഇന്നും ശാസ്ത്ര ലോകം. നമുക്കറിയാം വളരെ വിചിത്രമായതും അത്ഭുതപ്പെടുത്തുന്നതുമായ ഒട്ടേറെ ഈവികൾ സമുദ്രത്തിന്റെ ആഴങ്ങളിലുണ്ട്. നമ്മൾ ഇത് വരെ കാണാത്തതും കേൾക്കാത്തതുമായ ഒട്ടേറെ ജീവികളുണ്ട്. അവയൊക്കെയും ഏറെ അതിശയിപ്പിക്കുന്നതാണ്. അത്തരത്തിൽ കടലിന്റെ ഏറ്റവും ആഴങ്ങളിൽ കാണുന്ന ചില ഭീമാകാര ജീവികളെ പരിചയപ്പെടാം.

Sea Creatures Ever Caught
Sea Creatures Ever Caught

സമുദ്രത്തിന്റെ ആയിരമടി താഴ്ച്ചയിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് ഓർ ഫിഷ്. ഇവയ്ക്കു സുനാമിയെ പ്രവചിക്കാനുള്ള കഴിവുണ്ട് എന്നാണ് ജപ്പാൻകാർ പറയുന്നത്. കാരണം മറ്റൊന്നുമല്ല. സുനാമി വരുന്നതിന്റെ ഒരു ദിവസം മുമ്പേ ഇവ തീരത്തടിയും. എന്നിട്ട് രണ്ടോ മൂന്നോ മണിക്കൂർ കരയിൽ ചെലവഴിക്കുകയും എന്നിട്ടു താനെ മരിക്കുകയും ചെയ്യുമത്രേ. അതുകൊണ്ടു തന്നെ ജപ്പാനിലെ ആളുകൾ ഇവയെ സ്വയം കൊല്ലുന്ന മത്സ്യം എന്നാണു വിളിക്കാറ്. എന്നാൽ ജപ്പാൻകാരുടെ ഈ വിശ്വാസത്തിനോട് ഗവേഷകർ ഒട്ടും തന്നെ യോജിക്കുന്നില്ല. പല വലിപ്പത്തിലുള്ള ഓർ ഫിഷുകൾ പലർക്കും കിട്ടിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. 1966 ലാണ് ഏറ്റവും വലിയ ഓർ ഫിഷിനെ ലഭിച്ചത്. 22 അടി നീളവും 730 കിലോഗ്രാം ഭാരവുമുള്ള ഈ ഓർ ഫിഷിനെ ലഭിച്ചത് കാലിഫോർണിയയിലാണ്. ഇത്പോലെ സമുദ്രത്തിന്റെ ആഴങ്ങളിൽ അതിവസിക്കുന്ന വിചിത്രമായ ജീവികളും മത്സ്യങ്ങളും ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.