പണ്ട് കാലങ്ങളിൽ നിർമ്മിച്ചിരുന്നു ഒട്ടുമിക്ക വീടുകളിലും രഹസ്യ അറകൾ ഉണ്ടായിരുന്നു എന്ന് നമ്മൾ കേട്ടിട്ടുണ്ടാകും. നമ്മുടെ നാട്ടിലൊക്കെ എവിടെയെങ്കിലും കാണും കുറെ കാലമായി അടഞ്ഞു കിടക്കുന്ന നിഗൂഢമായി ഒത്തിരി വീടുകൾ. ഇത് കാണുമ്പോൾ തന്നെ നമുക്ക് ഭയം തോന്നിയേക്കാം. ഇത്തരത്തിലുള്ള വീടുകളിൽ ചിലതിൽ രഹസ്യ മുറികൾ ഉള്ളത് കാരണം പലരും പേടി കാരണം അങ്ങോട്ട് പോകാറില്ല. മുറികൾ മാത്രമല്ല ഇത്തരത്തിലുള്ള രഹസ്യ ഇടനാഴികളും ഉണ്ടായിരുന്നു. പണ്ട് കാലങ്ങളിൽ ആളുകൾ ഇത് ഉപയോഗിച്ചിരുന്നത് വരുടെ വിലപിടിപ്പുള്ള വസ്തുക്കളും മറ്റും സൂക്ഷിക്കാൻ വേണ്ടി ആയിരുന്നു. പക്ഷെ, ഇന്ന് ലോക്കർ പോലത്തെ സംവിധാനങ്ങൾ വന്നതോട് കൂടി അതിന്റെ ആവശ്യകത ഇല്ലാണ്ടായി. നമ്മളിനിവിടെ പരിചയപ്പടാൻ പോകുന്നത് അതിശയവും ഭയവും തോന്നിപ്പിക്കുന്ന ചില രഹസ്യ അറകളെ കുറിച്ചാണ്.
ടുബൈറ്റ്ബ്രൗണി എന്ന വ്യക്തിയും അദ്ദേഹത്തിന്റെ സഹോദരനും കൂടി ചേർന്ന് തങ്ങളുടെ വീടിന്റെ ഉൾഭാഗം പരിശോധിക്കുകയായിരുന്നു. അതിനിടയിലാണ് ചുമയിലുണ്ടായിരുന്ന ഒരു ബുക്ക്ഷെൽഫ് അടർന്നു വീഴുന്നത്. പിന്നീട് കണ്ട കാഴ്ച്ചകൾ ഏറെ ഭയാനകം നിറഞ്ഞതായിരുന്നു. ഈ സംഭവം സോഷ്യല് മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നത് 2013ലാണ്. ഷെൽഫ് അടർന്നപ്പോഴാണ് അറിയുന്നത് അത് മറ്റൊരു അറയിലേക്കുള്ള കവാടമാണ് എന്ന്.ഈ കാവാടം ചെന്നെത്തുന്നത് ഒരു പിരിയൻ കോണിയിലേക്കാണ്. ഈ കോണി വഴി ഇറങ്ങി ചെന്നാൽ നേരെ കാണുന്നത് ഒരു തുരങ്കമായിരുന്നു. ഈ തുരങ്കത്തിലൂടെ നടന്നു നീങ്ങിയാൽ ചെന്നെത്തുന്നത് ഒരു മുറി പോലെയുള്ള സ്ഥലത്തേക്കാണ്. അവിടെ കണ്ട കസ്ച്ച അവരെ ഏറെ ഞെട്ടിച്ചു. അവരുടെ റൂമിൽ നിന്നും എടുത്ത മിട്ടായിയുടെ കവറും മറ്റു സാധനങ്ങളും ഉണ്ടായിരുന്നു. കൂടാതെ, പേടിപ്പെടുത്തുന്ന തരത്തിൽ ഒരു വെള്ളപ്പുതപ്പും രണ്ടു പ്രതിമകളും എങ്ങും കാണാത്ത ഒരു താക്കോലും ഉണ്ടായിരുന്നു. അവർ വേഗം പോലിസിൽ അറിയിക്കുകയും കാര്യമായ അന്വേഷണത്തിന് വഴി ഒരുക്കുകയും ചെയ്തു. നമ്മൾ താമസിക്കുന്ന വീട്ടിൽ നമ്മൾ അറിയാത്ത ഒരു മുറിയും അതിൽ മനുഷ്യ പെരുമാറ്റം ഉണ്ടന്നറിഞ്ഞാലുള്ള ഒരവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോൾ ശെരിക്കും പേടിപ്പെടുത്തുന്നില്ലേ.
ഇതുപോലെ മറ്റു രഹസ്യ അറകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.