ബ്രസീലിനെ കുറിച്ച് അതികമാര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍.

ഒരു ഫുഡ്‌ ബോൾ മാച്ചും മറ്റും നടക്കുമ്പോൾ ബ്രസീലുകാരോട് കൂടുതൽ ഫാൻസ് ഉള്ള നിരവധി ആളുകളാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാൽ ഈ ബ്രസീലിനെ പറ്റി നമുക്ക് എന്തറിയാം….? ബ്രസീലിനെ പറ്റിയുള്ള ചില വിവരങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ചില അറിവുകൾ ആണ് ഇന്ന് പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഇത്‌ ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുതേ.

Brazil
Brazil

ബ്രസീലിനെ പറ്റി പറയുമ്പോൾ ആദ്യം തന്നെ ബ്രസീലിന്റെ ചരിത്രത്തിൽ നിന്ന് തന്നെ തുടങ്ങണം. ഭൂമിശാസ്ത്രപരമായി വളരെയധികം പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് ബ്രസീൽ എന്നുപറയുന്നത്. മനോഹരമായ കാലാവസ്ഥ തന്നെ ബ്രസീലിനെ മനോഹരമായ ഒരു കൊടുമുടിയിൽ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. അതുപോലെ തന്നെ വലിയ രീതിയിലുള്ള പല മതവിഭാഗക്കാരും താമസിച്ചു പോകുന്ന ഒരു സ്ഥലം കൂടിയാണ് ബ്രസീൽ എന്ന് പറയുന്നത്.

ഭൂമിശാസ്ത്രം പറഞ്ഞാൽ ബ്രസീൽ തെക്കേ അമേരിക്കയുടെ കിഴക്കുഭാഗത്തുള്ള തീരപ്രദേശത്തിലൂടെ ഒരു പരന്ന മേഖല ആണ്. അധികമായ ഭൂഖണ്ഡത്തിന്റെ ഉൾപ്രദേശം കൂടി ഉൾപ്പെടുകയും ചെയ്യുന്നുണ്ട് , തെക്ക് ഉറുഗ്വേയോട് അതിരുകൾ പങ്കിടുന്നുണ്ട്.തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ്‌ ബ്രസീൽ എന്നത് . ബ്രസീലിന്റെ ഔദ്യോഗിക നാമം ഫെഡറേറ്റിവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീൽ എന്നാണ്. 8.5 ദശലക്ഷം ചതുരശ്ര കിലോമീറ്റർ അതായിത് 3.2 ദശലക്ഷം ചതുരശ്ര മൈൽ ആണ്. 211 ദശലക്ഷത്തിലധികം ജനങ്ങളുമുണ്ട് ബ്രസീലിൽ,.

ബ്രസീലിന്റെ വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യവുമാണ് ഇത്‌. ബ്രസീലിന്റെ തലസ്ഥാനം ബ്രസീലിയയും ഏറ്റവും ജനസംഖ്യയുള്ള നഗരം സാവോ പോളോയുമാണ് എന്ന് ആണ് അറിയുന്നത് . 26 സംസ്ഥാനങ്ങളുടെ യൂണിയനും ഫെഡറൽ ഡിസ്ട്രിക്റ്റും 5,570 മുനിസിപ്പാലിറ്റികളും ചേർന്നതാണ് ഈ ഫെഡറേഷൻ എന്നത് . ഔദ്യോഗിക ഭാഷയായി പോർച്ചുഗീസ് ഭാഷയുള്ള ഏറ്റവും വലിയ രാജ്യവും ഇത്തരത്തിലുള്ള അമേരിക്കയിലെ ഏക രാജ്യവുമായി ബ്രസീൽ മാറി. ലോകമെമ്പാടുമുള്ള വൻതോതിലുള്ള കുടിയേറ്റം കാരണം ഏറ്റവും ബഹു-സാംസ്കാരികവും വംശീയവുമായി വൈവിധ്യമാർന്ന രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ എന്നത്.

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഏറ്റവും കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. കിഴക്കുവശം അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട ബ്രസീലിന് ഏകദേശം 7,491 കിലോമീറ്റർ അതായിത് 4,655 മൈൽ സമുദ്രതീരമുണ്ട് എന്ന് ആണ് അറിയുന്നത് . ഇക്വഡോറും ചിലിയുമൊഴികെയുള്ള മറ്റെല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി ബ്രസീൽ അതിർത്തി പങ്കിടുന്നു എന്നതും ശ്രേദ്ധേയമാണ്. ആമസോൺ നദീതടം വിശാലമായ ഉഷ്ണമേഖലാ വനങ്ങൾ, വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രങ്ങൾ, വിവിധതരം പാരിസ്ഥിതിക സംവിധാനങ്ങൾ, നിരവധി സംരക്ഷിത ആവാസ വ്യവസ്ഥകളിലെ വ്യാപകമായ പ്രകൃതി വിഭവങ്ങൾ എന്നിവ ഇവയെ മനോഹരം ആകുന്നുണ്ട്. ഈ സവിശേഷമായ പാരിസ്ഥിതിക പൈതൃകം ബ്രസീലിനെ 17 മെഗാഡൈവേഴ്‌സ് രാജ്യങ്ങളിലൊന്നായി മാറ്റുന്നുണ്ട്.

അത്‌ മാത്രമല്ല ഇവിടുത്തെ വനനശീകരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച ആഗോള താൽപ്പര്യങ്ങളുടേയും ചർച്ചകളുടേയും വിഷയംകൂടിയാണിത് എന്ന് അറിയുന്നു.ഇനിയും ഉണ്ട് ഈ രാജ്യത്തെ കുറിച്ച് അറിയാൻ ഒരുപാട്. അവയെല്ലാം കോർത്തിണക്കിയ ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോട് ഒപ്പം ഷെയർ ചെയ്തിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.ബ്രെസീലിന്റെ വിവരങ്ങൾ അറിയാം.