സെല്‍ഫി എടുക്കുന്തിന് മുന്നേ ബാക്ക്ഗ്രൌണ്ട് ശ്രദ്ധിച്ചില്ലേല്‍ ഇങ്ങനെ പലതും പുറത്താകും.

നമുക്കറിയാം ഇത് ആന്‍ഡ്രോയിഡ് മൊബൈല്ഫോ‍ ഫോണുകളുടെ യുഗമാണ്.സെല്‍ഫി ഫോട്ടോകള്‍ കൂടുതല്‍ ജനപ്രിയമായതോടെ ന്യൂതന സ്മാര്‍ട്ട്‌ഫോൺ നിർമ്മാതാക്കള്‍ മെച്ചപ്പെട്ട ക്യാമറയുള്ള സ്മാര്‍ട്ട്‌ ഫോണുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. നിങ്ങൾ എടുക്കുന്ന ഫോട്ടോയുടെ നിയന്ത്രണം നിങ്ങൾക്കാണ് എന്നതാണ് സെൽഫികളെക്കുറിച്ചുള്ള ഏറ്റവും നല്ല കാര്യം. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ എടുത്ത ഫോട്ടോകള്‍ക്ക് ആവിശ്യക്കാര്‍ കുറഞ്ഞു. ഫോട്ടോ എടുക്കുക എന്നത് യുവാക്കള്‍ക്ക്‌ ഒരു ഹരമായി മാറിയിട്ടുണ്ട്. നല്ല ഫോട്ടോ എടുക്കുന്നതിന് നിങ്ങൾ മറ്റൊരാളുടെ ക്യാമറ കഴിവുകളെ അല്ലെങ്കില്‍ മറ്റൊരാളെ ആശ്രയിക്കേണ്ടതില്ല എന്നതാണ് സെല്‍ഫി ക്യാമറയുടെ ഉപയോഗം. എന്നാല്‍ പലപ്പോഴും സെല്‍ഫി പലരുടെയും ജീവന്‍ അപഹരിച്ച വാര്‍ത്തകള്‍ ദൈനംദിനം നാം സോഷ്യല്‍മീഡിയ വഴി കേള്‍ക്കാറുണ്ട്. ബാക്ഗ്രൌണ്ട് മികച്ചതാക്കാന്‍ വേണ്ടി വളരെയധികം അപകടം നിറഞ്ഞ സ്പോട്ടുകളില്‍ പോയി ഫോട്ടോ എടുക്കുമ്പോള്‍ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ആളുകള്‍ മനസ്സിലാക്കുന്നില്ല. എന്തായാലും സെല്‍ഫി ഫോട്ടോകള്‍ ഇന്ന് യുവത്വത്തിനെ മാത്രമല്ല അതിലുപരി അല്‍പ്പം പ്രായമായ ആളുകള്‍ വരെ അതിന് അഡിക്റ്റഡ് ആയിട്ടുണ്ട്. ചാള്‍സ് ഗില്ല് പറഞ്ഞതുപോലെ “നിങ്ങൾക്ക് എന്തെങ്കിലും ശരിയായി ചെയ്യണമെന്നുണ്ടെങ്കിൽ അത് സ്വയം ചെയ്യുക” നിങ്ങള്‍ സ്വന്തമായി നിങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്‍ അതില്‍ തെറ്റൊന്നും പറ്റില്ല. എന്നാല്‍ വന്‍പരാജയങ്ങളായിട്ടുള്ള സെല്‍ഫികളുമുണ്ട്.

Selfie Fails By People Who Forgot To Check The Background
Selfie Fails By People Who Forgot To Check The Background

സെൽഫികൾ ഇന്ന് ഒട്ടുമിക്ക ആളുകളുടെയും ജീവിത രീതിയായി മാറിയിട്ടുണ്ട്. വാസ്തവത്തിൽ ഇപ്പോൾ സെൽഫിറ്റിസ് എന്ന് വിളിക്കപ്പെടുന്ന ഒരു മെഡിക്കൽ അവസ്ഥയുണ്ട്. അത് പലരുടെയും സാമൂഹിക ജീവിതത്തെ നയിക്കുന്നു. അതിനാലാണ് ഇൻസ്റ്റാഗ്രാമും ഫൈസ്ബുക്ക്‌ എന്നിവയെല്ലാം മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. എന്നാല്‍ ഇൻസ്റ്റാഗ്രാമില്‍ അല്ലെങ്കില്‍ ഫൈസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ മനസിലാക്കുന്നത് ചിത്രം എല്ലാവരും കണ്ടതിനുശേഷമായിരിക്കാം. അത്തരം ചില മണ്ടത്തരങ്ങള്‍ പറ്റിയ സെല്‍ഫികളെ കുറിച്ചാണ് താഴെയുള്ള വീഡിയോയില്‍ പറയുന്നത്.