ഷവര്‍മ കഴിക്കുന്നവര്‍ ഇത് തീര്‍ച്ചയായും കാണണം.

നമ്മൾ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളോക്കെ ക്യാമറയിൽ പതിയാറുണ്ട്. അത്തരം കാഴ്ചകൾ കാണുമ്പോൾ നമ്മൾ അത്ഭുതപ്പെട്ട് പോകുന്നതും പതിവാണ്. അത്തരത്തിലുള്ള ചില സംഭവങ്ങളൊക്കെയാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഇതെല്ലാം തന്നെ ക്യാമറയിൽ പതിഞ്ഞതുമാണ്.



Shawarma
Shawarma

ഇപ്പോൾ ഇന്സ്റ്റഗ്രാമിലും വാട്സ്ആപ്പിലുമൊക്കെ സ്റ്റാറ്റസ് ഇടുന്നത് ആളുകളുടെ സ്റ്റാറ്റസിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. ഇവിടെയോരു പെൺകുട്ടി ഒരു മത്സ്യത്തിന്റെ ഫോട്ടോ എടുക്കുന്നത് കാണാൻ സാധിക്കും. അപ്പോൾ തന്നെ പിടിച്ചോരു മത്സ്യമാണ് ഇതെന്നും മനസ്സിലാകുന്നുണ്ട്. ഈ മത്സ്യത്തിന്റെ ഫോട്ടോ എടുത്തതിനുശേഷം തന്റെ ഫോണിൽ സ്റ്റാറ്റസ് ഇടാൻ മാത്രമാണ് ഈ പെൺകുട്ടി ഉദ്ദേശിച്ചിരിക്കുന്നത്. അതിനുശേഷം അത് വെറുതെ ആ പുഴയിലേക്ക് തന്നെ തിരികെ വിടാനാണ് വളരെ നന്മയുള്ള ഈ പെൺകുട്ടിയുടെ ഉദ്ദേശം. എന്നാൽ പെൺകുട്ടിക്ക് പറ്റിയ അബദ്ധമാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത് മത്സ്യത്തിന് പകരം പെൺകുട്ടി പുഴയിലേക്ക് എറിഞ്ഞത് സ്വന്തം ഫോണായിരുന്നു. എന്തുചെയ്യാനാണ് പുള്ളിക്കാരിക്ക് ചെറുതായൊന്ന് സാധനം മാറിപ്പോയതാണ്.



പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതാണ് നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഗ്ലാസ്സ് ഒരുങ്ങാനും മറ്റും ചിലർ ഉപയോഗിക്കുന്നത്. എന്നാൽ നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഗ്ലാസ് ഒട്ടും സേഫ് അല്ലെന്ന് പല വീഡിയോകളിലൂടെയും ആളുകൾ മനസ്സിലാക്കിയിട്ടുള്ളതാണ്. ഇവിടെയോരു പെൺകുട്ടിക്ക് സംഭവിച്ചിരിക്കുന്ന അബദ്ധമാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ പെൺകുട്ടി നിർത്തിയിട്ടിരിക്കുന്ന കാറിന്റെ മുന്നിൽനിന്ന് ഒരുങ്ങുകയാണ്. ഇതിനിടയിൽ മൂക്കിൽ ഉണ്ടായിരുന്നു എന്തോ ഒരു അഴുക്ക് എടുത്തു കളയാൻ ശ്രമിക്കുന്നു. പെട്ടെന്ന് കാറിന്റെ ഗ്ലാസ് താഴ്ത്തുന്നത്. ഈ നിമഷം ഈ പെൺകുട്ടിയുടെ മുഖമൊന്ന് കാണേണ്ടത് തന്നെയാണ്.

ഒരാൾ തുമ്മുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ആ സമയത്ത് അയാൾക്ക് അരികിലൂടെയോരു സ്ത്രീ കടന്നുപോവുകയും ഇവരുടെ രണ്ടുപേരുടെയും തല തമ്മിൽ കൂട്ടിയിടിക്കുകയും ചെയ്യുന്നോരു കാഴ്ചയാണ് കാണുന്നത്. വളരെ വ്യത്യസ്തമായോരു കാഴ്ചയായിരുന്നു ഇത്.



ഇപ്പോൾ എല്ലായിടത്തും പറയുന്നത് ഷവർമയെ കുറിച്ചാണ്. ഷവർമ്മയെ കുറിച്ചുള്ള വാർത്തകൾ കണ്ടു മടുത്തുവെന്ന് പറയുന്നതായിരിക്കും സത്യം. എന്നാൽ ഒരു വ്യക്തി ഷവർമ ഉണ്ടാക്കുന്ന മിഷ്യനിൽ നിന്ന് തന്നെ ഷവർമ കടിച്ചു തിന്നുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ മനുഷ്യന് ചൂട് ഒന്നും അറിയാൻ സാധിക്കുന്നില്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.