കാടിനുള്ളില്‍ കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍.

കാടുകളിലേക്കും മറ്റും യാത്ര ചെയ്യുവാൻ ഇന്നത്തെ തലമുറയിലുള്ളവർക്ക് ഒരു അല്പം കൗതുകം കൂടുതൽ ആണ്. കാരണം മികച്ച ഒരു യാത്ര ആയിരിക്കുമതെന്ന് ഇന്നത്തെ തലമുറയിലുള്ളവർ വിശ്വസിക്കുന്നു. കാടുകളിലേക്ക് മറ്റും യാത്ര ചെയ്യുമ്പോൾ നമ്മൾ വ്യത്യസ്തമായ കാഴ്ചകൾ കാണുകയാണെങ്കിലോ, അത്തരത്തിലുള്ള വ്യത്യസ്തമായ കാഴ്ചകൾ ചിലപ്പോൾ മുറികൾ മാത്രമായിരിക്കില്ല, നമ്മെ അമ്പരപ്പിക്കുന്ന വേറെ ചില കാഴ്‌ചകളുമുണ്ടായിരിക്കും. വ്യത്യസ്തമായ കാടുകളിലെ ചില കാഴ്ചകളെപ്പറ്റിയാണ് പറയാൻ പോകുന്നത്.

Forest
Forest

വിദേശരാജ്യത്തെ ഒരു കാട്ടിലൊരു മരമുണ്ട്. ഈ മരം കണ്ടാൽ നമ്മൾ എല്ലാവരുമോന്ന് അമ്പരക്കും. ഈ മരത്തിൽ ഷൂ തൂക്കിയിട്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഇവയ്ക്കുള്ളിൽ പഴയ ഷൂസുകളോക്കെ കെട്ടി തൂക്കിയിട്ടിരിക്കുന്നതെന്ന് ചോദിച്ചാൽ ഉത്തരമില്ല. അവിടെയുള്ളവർ പറയുന്നത് ഏകദേശം 100 വർഷങ്ങൾക്കു മുകളിൽ ഉള്ള ഷൂസുകൾ പോലും ഈ മരത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ്. എന്തിനായിരിക്കും ഇങ്ങനെയൊക്കെ ചെയ്യുന്നത്..? ഇതിന് ഇപ്പോഴും ഉത്തരം ലഭിക്കുന്നില്ല. അമ്പലങ്ങളിലും മറ്റും മണികളൊക്കെ കെട്ടി തൂക്കുന്നത് കാണാറുണ്ട്. ഒരു കാടിനുള്ളിലെ മരത്തിൽ പഴയ ഷൂസുകൾ കെട്ടിത്തൂക്കുന്നതിൻറെ പിന്നിലുള്ള രസതന്ത്രം എന്താണെന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

അതുപോലെ മറ്റൊരു മരത്തിൻറെ കാര്യമെടുക്കുകയാണെങ്കിൽ അതിൻറെ ഒരു ഭാഗത്ത് നിറയെ കുറേ നാണയത്തുട്ടുകളാണ് കാണാൻ സാധിക്കുന്നത്. ഒരു പുറ്റുപോലെയാണ് ഈ നാണയങ്ങളെല്ലാം ആ മരത്തിലുണ്ടാവുക. എന്താണ് അതിനുപിന്നിലുള്ളൊരു വിശ്വാസമെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അമ്പലങ്ങളിലോ മറ്റും പോകുമ്പോൾ ജലാശയങ്ങളിലേക്ക് നാണയം എറിയുന്നത് നമ്മൾ കാണാറുണ്ട്. ഒരു പ്രത്യേകമായ വിശ്വാസത്തിൻറെ പുറത്താണ് ചിലരെങ്കിലും അങ്ങനെ ചെയ്യുന്നത്. ഒരു പുറ്റുപോലെ മരത്തിൽ ഇങ്ങനെ നാണയങ്ങൾ വയ്ക്കുന്നതിന് പിന്നിലുള്ള കാരണം ആർക്കും അറിയില്ല.

മറ്റൊരിടത്ത് ചെല്ലുമ്പോൾ നമ്മളെ കാത്തിരിക്കുന്നത് ചില വലിയ ഗ്ലാസ് പ്രതിമകളാണ്. ഒരു മനുഷ്യൻറെ രൂപം പോലെ തോന്നുന്ന കണ്ണാടി പ്രതിമകൾ. ഈ കണ്ണാടി പ്രതിമകൾ ഒറ്റനോട്ടത്തിൽ കാണുകയാണെങ്കിൽ ഒരു മനുഷ്യരൂപം നിൽക്കുന്നതുപോലെ, അല്ലെങ്കിൽ ഒരു ഭീകരമായ രൂപം നിൽക്കുന്നതുപോലെയായിരിക്കും തോന്നുന്നത്. കാരണം ഇവ കണ്ണാടികൊണ്ട് നിർമ്മിച്ചതായതുകൊണ്ടുതന്നെ മരങ്ങളുടെയും പുഴകളുടെയും ഒക്കെ ദൃശ്യങ്ങൾ പ്രതിഫലനം ചെയ്യാറുണ്ട്. പെട്ടന്ന് കാണുന്നൊരാളെ പേടിപ്പിക്കാൻ സാധിക്കാറുണ്ടെന്നതാണ് സത്യം. ഇവയല്ലാതെ നമ്മുടെ കാടുകളിൽ നിരവധി കാണാക്കാഴ്ചകളുണ്ട്.