അപകടം ക്ഷണിച്ചു വരുത്തിയ ആകാശ ചാട്ടം.

ഇന്ന് “സ്‌കൈ ഡൈവിങ്” എന്നത് ഒട്ടുമിക്ക ആളുകളും ഇഷ്ടപ്പെടുന്ന ഒന്നാണ്. എല്ലാ ആളുകളുടെയും ആഗ്രഹങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ ഒരു പക്ഷെ, ഏറ്റവും മുൻ നിരയിൽ ഉള്ളത് തന്നെ സ്‌കൈ ഡൈവിങ്. ഏതൊരു ചെറിയ കൊച്ചിന്റെ ആഗ്രഹവും ആകാശത്തിലൂടെ പറക്കുക എന്നതാണ്. നമ്മളിൽ ചുരുക്കം ആളുകൾ എങ്കിലും സ്‌കൈ ഡൈവിങ് അല്ലെങ്കിൽ ആകാശത്ത് നിന്നും ചാടിയിട്ടുണ്ടാകും. ഇപ്പോൾ പെൺകുട്ടികളിലും സ്‌കൈ ഡൈവിങ്ങിനോട് പെരുത്തിഷ്ടമാണ് എന്ന് തന്നെ പറയാം. നമ്മളിൽ പല ആളുകളും “സ്‌കൈ ഡൈവിങ് എന്ന അതിയായ മോഹം ഉള്ളിൽ കൊണ്ട് നടക്കുന്നവർ ആയിരിക്കും. ഈ ആഗ്രഹത്തിന് പിന്നിലുള്ള കാര്യം എന്ന് പറയുന്നത് ആളുകളിൽ ഉണ്ടാകുന്ന ആകാംഷയാണ്.എന്നാൽ ഇവ പലപ്പോഴും അപകടം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ചിലയാളുകൾ സ്‌കൈ ഡൈവിങ് ചെയ്തു പണി പാളിയ ചില സംഭവങ്ങളെ കുറിച്ചു നോക്കാം.

Skydives Gone Wrong
Skydives Gone Wrong

ആദ്യം ഇവിടെ പറയുന്നത് 80 വയസ്സുള്ള ഒരു മുത്തശ്ശി സ്‌കൈ ഡൈവിങ് ചെയ്തപ്പോഴുണ്ടായ ഒരു സംഭവമാണ്. ഇവരുടെ 80 പിറന്നാളിന്റെ ആഘോഷ വേളയിലാണ് ഇത് നടക്കുന്നത്. ആദ്യം മുതൽക്കു തന്നെ ഇവരുടെ ആഗ്രഹമായിരുന്നു എന്തെങ്കിലും സാഹസികവുമായ കാര്യം തന്റെ പിറന്നാൾ ദിവസം ചെയ്യണമെന്ന്. അങ്ങനെ സ്‌കൈ ഡൈവിങ് തിരഞ്ഞെടുത്തു. അങ്ങനെ സ്‌കൈ ഡൈവിങ് ചെയ്യാനാ സമയത്ത് ചെറുതായിട്ട് ഇൻസ്ട്രക്റ്ററെ കയ്യിൽ നിന്നും അവർ വിട്ടു പോയി. ശെരിക്കും ആരെയും ഭയപ്പെടുത്തുന്ന രംഗം. ബെൽറ്റിങ്ങിൽ ഉണ്ടായ എന്തോ ഒരു മിസ്റ്റേക്ക് ആണ് ഇതിനു കാരണം. ഭാഗ്യത്തിന് ഇൻസ്ട്രക്റ്ററ് എങ്ങനെക്കൊയെയോ താങ്ങി നിർത്തി ലാൻഡ് ചെയ്യിപ്പിച്ചു.

അടുത്തതായി അപകടം ഒട്ടും തന്നെ ഉണ്ടാകില്ല എന്നുറപ്പുള്ള ഒരു സ്‌കൈ ഡൈവിങ് ആണ്. അതായത് ഒരു ഫ്‌ളൈറ്റിൽ പോകുന്നു. അതിൽ നിന്നും ചാടി സ്‌കൈ ഡൈവ്  ചെയ്യുന്നു. അതി വിശാലമായ ഒരു മരുഭൂമിയിൽ ലാൻഡ് ചെയ്യുന്നു. എന്നാൽ ഇതിലും ഒരു അപകടം ഉണ്ടായി. ഒരു വ്യക്തി ഫ്‌ളൈറ്റിൽ നിന്നും ചാടി സ്‌കൈ ഡൈവ് ചെയ്തു. ലാൻഡ് ചെയ്യുന്നതിന് മുമ്പായി കാറ്റിന്റെ ദിശയിൽ ചില വ്യതിയാനങ്ങൾ ഉണ്ടായി. അപ്പോൾ അദ്ദേഹത്തിൻറെ പാരച്യൂട്ടിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഇദ്ദേഹം താഴെ നിർത്തിയിരിക്കുന്ന ഒരു ജീപ്പിൽ അതി ശക്തിയിൽ പോയി ഇടിച്ചു നിലത്തു വീണു. ഭാഗ്യത്തിന് അപകടങ്ങളൊന്നും ഇല്ലാതെ ഇടതു കയ്യിൽ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇത് പോലെ ഒരുപാട് അപകടങ്ങൾക്കു കാരണമായ നിരവധി സ്‌കൈ ഡൈവിങ്ങുകൾ ഉണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.