ഈ ഗുഹയിൽ ഉറങ്ങിയാൽ ഏത് രോഗവും മാറും.

സാധാരണയായി നമുക്ക് എന്തെങ്കിലും അസുഖം വന്നാൽ വേഗം തന്നെ ഡോക്ടറെ സമീപിക്കുകയാണ് ആദ്യം ചെയ്യുക. എന്നാൽ കൗതുകം നിറഞ്ഞ ഒരു കാര്യം പറയട്ടെ, ഓസ്ട്രിയയിലുള്ള ഒരു വിഭാഗം ആളുകൾ എന്തെങ്കിലും അസുഖം വന്നാൽ അവർ ആദ്യം സമീപിക്കുക ഡോക്ടറെയല്ല,മറിച്ച് ഒരു ഗുഹയിലേക്ക് പോകും. ഇവരുടെ വിശ്വാസപ്രകാരം ഈ ഗുഹയിലേക്ക് പോയി അല്പം നേരം ഉറങ്ങി എണീച്ചു കഴിഞ്ഞാൽ അവരുടെ രോഗമെല്ലാം മാറി എന്നർത്ഥം. അതായത് ഈ ഗുഹയിൽ ഉറങ്ങിയാൽ മനുഷ്യരുടെ പല രോഗങ്ങളും മാറുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.

ഓസ്ട്രിയയിലെ ഗാസ്റ്റീനിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ആദ്യമായി ആളുകൾ ഈ ഗുഹയിൽ എത്തിയത് സ്വർണ്ണ ഖനികൾ തേടിയാണ് എന്ന് പറയപ്പെടുന്നു.എന്നാൽ ഈ ഗുഹയിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം വാതകത്തിന് ഏറ്റവും വലിയ രോഗം പോലും ഭേദമാക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കുകയും ഇപ്പോൾ വിശ്വസിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഈ ഗുഹയിൽ കാണപ്പെടുന്ന വാതകം റെഡോൺ വാതകമാണ്. അതുകൊണ്ടുതന്നെ രോഗങ്ങൾ സുഖപ്പെടുത്താൻ വേണ്ടി ലോകത്തിൻറെ പല കോണുകളിൽ നിന്നും ആളുകൾ ചികിത്സയ്ക്കായി ഈ ഗുഹയിലേക്ക് എത്തുന്നു.

Healing cave
Healing cave

റാഡൺ വാതകം എക്സ്പോഷർ ചെയ്യുന്നത് പല ഗുരുതരമായ രോഗങ്ങളും സുഖപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. റഡോൺ വാതകം എന്നത് ഒരു റേഡിയോ ആക്ടീവ് വതകമാണ്. അതുകൊണ്ടുതന്നെ ഗുഹയിൽ എപ്പോഴും ചൂടുള്ള ഒരു അന്തരീക്ഷം ആയിരിക്കും. ഇത് ഏത് രോഗത്തെയും പെട്ടെന്ന് നിർവീര്യപ്പെടുത്താൻ സഹായിക്കുന്നു. എല്ലാ വർഷവും നിരവധി ആളുകളാണ് വിവിധതരം രോഗങ്ങൾ ചികിത്സിക്കാനായി ഈ ഗുഹയിലേക്ക് എത്തുന്നത്. സന്ധിവാതം, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾ മാറ്റിയെടുക്കാൻ ഇവിടെ നിന്ന് പുറപ്പെടുന്ന വാതകം വളരെയധികം ഫലപ്രദമാണെന്ന് അനുഭവസ്ഥർ പറയുന്നു. പ്രകൃതിദത്തമായ ഒരു പ്രതിവിധി എന്ന നിലയിലാണ് ഇവിടെ കാണുന്നത്.

ഈ ഗുഹയിൽ ഓസ്ട്രിയയിൽ നിന്ന് മാത്രമല്ല യൂറോപ്പിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും നിരവധി ആളുകളാണ് അവരുടെ ചികിത്സയ്ക്കായി എത്തുന്നത്. ഈ ഗുഹയിലേക്ക് ആളുകളെ കൊണ്ടുപോകാനായി ഒരു ഒരു പ്രത്യേക ട്രെയിൻ ഉണ്ട്. മാത്രമല്ല ഈ ഗുഹയിൽ എല്ലായ്പ്പോഴും ഒരു ഡോക്ടറുടെ സേവനം ഉണ്ടായിരിക്കും.