പുരുഷന്മാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാൻ കഴിയില്ല, പിന്നെ എന്തിനാണ് അവരുടെ നെഞ്ചിൽ മുലക്കണ്ണുകൾ ഉള്ളത്? കാരണം അറിയാം.

ഏതൊരു ജീവി വിഭാഗത്തിലും ആൺ വിഭാഗം ഒരിക്കലും തൻറെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത് കണ്ടിട്ടുണ്ടാകില്ല. പിന്നെ എന്തിനായിരിക്കും ആൺ ശരീരത്തിൽ സ്തനങ്ങളുടെ ആവശ്യകത?ഗർഭ പിണ്ഡത്തിന്റെ വികാസവുമായി ഇതിന് ബന്ധമുണ്ടോ? കാരണം ആണിന്റെയും പെണ്ണിന്റെയും ജീനുകളിൽ വലിയ വ്യത്യാസമില്ല. ഭ്രൂണവും സമാനമായ രീതിയിൽ വികസിക്കുന്നു. അപ്പോൾ എന്തായിരിക്കും പുരുഷന്മാരിൽ ഈ അവയവത്തിന്റെ ഉപയോഗം എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യരുടെ മുലക്കണ്ണുകൾക്ക് മനുഷ്യന്റെ പരിണാമവുമായി നേരിട്ട് ബന്ധമുണ്ട് എന്ന് തന്നെ പറയാം.



Man on Beach
Man on Beach

യഥാർത്ഥത്തിൽ മുലക്കണ്ണുകളുടെ വികസനം ആരംഭിക്കുന്നത് മനുഷ്യ ഭ്രൂണങ്ങളിൽ മാത്രമാണ്. ന്യൂയോർക്ക് സിറ്റിയിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ പാലിയോ ആന്ത്രോപ്പോളജിസ്റ്റായ ഇയാൻ ടാറ്റർസാൽ പറഞ്ഞു, ഗർഭപാത്രത്തിലെ ആൺ- പെൺ ഭ്രൂണത്തിന് തുടക്കത്തിൽ ഒരേ ജനിതക രൂപരേഖയാണുള്ളത് എന്ന് ന്യൂയോർക്ക് സിറ്റിയിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ പാലിയോ ആന്ത്രോപ്പോളജിസ്റ്റായ ഇയാൻ ടാറ്റർസാൽ അഭിപ്രായപ്പെട്ടു.



പുരുഷന്മാരിൽ മുലക്കണ്ണുകൾ ഒരു വെസ്റ്റിജിയൽ അവയവമാണ്. അതായത് അവയേക്കൊണ്ട് പ്രത്യേകിച്ച് ഒരു ഉപയോഗവും ഇല്ല എന്നർത്ഥം.ഗർഭധാരണത്തിന്റെ ആറ് മുതൽ ഏഴ് ആഴ്‌ചകൾ കഴിഞ്ഞാൽ പിന്നെ Y ക്രോമസോം കാരണം പുരുഷ ശരീരം രൂപപ്പെടാൻ തുടങ്ങുന്നു. ഒന്നാമതായി വൃഷണങ്ങളുടെ വികസനം ഉണ്ട്. ഈ അവയവം ബീജം സൂക്ഷിക്കാനായി സഹായിക്കുന്നു.

എന്തുകൊണ്ടാണ് പുരുഷന്മാർക്ക് മുലക്കണ്ണുകൾ രൂപപ്പെടുന്നത് എന്ന് നോക്കാം.



ഇതോടൊപ്പം തന്നെ പുരുഷ ഹോർമോണായി കണക്കാക്കപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോൺ ഗര്ഭപിണ്ഡത്തിന്റെ വളർച്ചയുടെ സമയത്ത് തന്നെ 9 ആഴ്ച മുതൽ പുറത്തുവരാൻ തുടങ്ങുന്നു. ഇത് ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട ജനിതക മാറ്റങ്ങൾ വരുത്താൻ തുടങ്ങുന്നു. തലച്ചോറും ഇതുപോലെ വികസിക്കാൻ തുടങ്ങുന്നു.

പുരുഷന്മാരിലെ മുലക്കണ്ണുകളുടെ സാന്നിധ്യം ഏതെങ്കിലും തരത്തിലുള്ള ഉപാപചയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ഇയാൻ ടാറ്റർസാൽ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ അവയവം പുരുഷന്മാരിൽ ഉപയോഗമില്ല.ഇനി ഒരുപക്ഷേ കാലക്രമേണ ഇതിന് പരിണാമം സംഭവിച്ചു ഇതില്ലതായാലും ദോഷം ഒന്നും തന്നെയില്ല.