അത്ഭുതപ്പെടുത്തുന്ന ചില വാഹനങ്ങൾ.

നമുക്കറിയാം ഇന്ന് റോഡിലേക്കൊന്നിറങ്ങിയാൽ വാഹനങ്ങളുടെ തിരക്കാണ്. ദിനംപ്രതി നിരവധി വാഹനങ്ങളാണ് റോ കമ്പനിയും വിപണിയിൽ എത്തിക്കുന്നത്. അതും അത്ഭുതപ്പെടുത്തുന്ന പുതിയ ഫീച്ചേഴ്സുകളോട് കൂടിയ വാഹനങ്ങൾ. ഇന്ന് വിപണിയിൽ എത്തുന്ന വാഹനങ്ങൾ എല്ലാം തന്നെ ഹൈടെക് വാഹനങ്ങളാണ് എന്നതാണ് വാസ്തവം. അത്കൊണ്ട് തന്നെ ഇന്ന് വാഹനം വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടുതലുമാണ്. എന്നാൽ സാധാരണ വാഹനങ്ങളിൽ നിന്നും വ്യത്യസ്ഥമായ അത്ഭുതപ്പെടുത്തുന്ന ചില വാഹനങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഏതൊക്കെയാണ് അത്തരം വാഹനങ്ങൾ എന്ന് നോക്കാം.

Some amazing vehicles
Some amazing vehicles

മെഴ്‌സിഡസ് ഫ്യുച്ചർ ബസ്. ഓരോ വാഹനത്തിലും യാത്ര ചെയ്യുമ്പോൾ ഓരോ തരത്തിലുള്ള അനുഭൂതിയാണ് നമുക്ക് സമ്മാനിക്കുന്നത്. അത് കാറായാലും ബസ്സായാലും ബൈക്കായാലും. ഇവിടെ പറയുന്നത് ഭാവിയിൽ നമ്മൾ കാണാൻ പോകുന്ന ഒരു ബസിനെ കുറിച്ചാണ്. അതാണ് മെഴ്‌സിഡസ് ഫ്യുച്ചർ ബസ്. ഒരുപക്ഷെ ഭാവിയിൽ ഈ ബസായിരിക്കും പുലിക്കുട്ടി എന്ന് വേണമെങ്കിൽ പറയാം. ഇത് ആദ്യമായി പരീക്ഷണ ഓട്ടം നടത്തിയത് നെതർലാൻഡിലാണ്. അതിനു വെറും ഇരുപത് മിനിറ്റ് ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതു ഗതാഗതം സുരക്ഷമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ ബസ് നിർമ്മിച്ചിരിക്കുന്നത്. ഈ ബസിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, ഇത് ഓടിക്കാൻ ഒരു ഡ്രൈവറിന്റെ ആവശ്യകത ഇല്ലാ എന്നതാണ്. ഇത് ശെരിയായ ട്രാക്കിലൂടെ ട്രാഫിക് സിഗ്നലുകൾ എല്ലാം മനസ്സിലാക്കി ഓട്ടോമാറ്റിക്കായി ഡ്രൈവ് ചെയ്ത പൊക്കോളും.

ഇതുപോലെയുള്ള മറ്റു വിചിത്രമായ വാഹനങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.