തെരുവിൽ കള്ളത്തരത്തിൽ വെറൈറ്റി കാണിക്കുന്ന ചില മാന്യകള്ളന്മാർ.

ഇന്നത്തെ നമ്മുടെ സമൂഹം ഒരുപാട് കൊള്ളയ്ക്കും കൊലയ്ക്കും സാക്ഷിയാകേണ്ടി വന്നവരാണ്. ദിനംപ്രതി ലോകത്തിന്റെ മുക്കിലും മൂലയും നിരവധി കള്ളക്കടത്തുകളും കൊലപാതകങ്ങളും തട്ടിപ്പുകളും നടക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ഒട്ടേറെ ആളുകൾ ഓരോ ദിവസവും ഒന്നിലധികം തട്ടിപ്പിനിരയാകേണ്ടി വന്നവരാണ്. ഇന്ന് കള്ളത്തരങ്ങളും തട്ടിപ്പുകളും നടത്തുന്നത് വരെ ഹൈടെക് രീതിയിലോട്ട് മാറിയിട്ടുണ്ട്. പണ്ടത്തെ പോലെയല്ല പല കള്ളത്തരങ്ങളും പിടിച്ചു പാർട്ടികളും നടക്കുന്നത് പട്ടാപ്പകൽ തന്നെയാണ്. നിങ്ങൾ സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകളാണ് എങ്കിൽ മനസ്സിലാകും. ഏതെല്ലാം രീതിയിലുള്ള കള്ളന്മാരാണ് നമുക്ക് ചുറ്റുമുള്ളത്. അത്തരത്തിൽ മാന്യന്മാരായി ചമഞ്ഞു കൊണ്ട് കള്ളത്തരം കാണിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഈ പോസ്റ്റിൽ പറയാൻ പോകുന്നത് . അവ എന്തൊക്കെയാണ് എന്ന് നോക്കാം.

Some gentlemen who show variety in street counterfeiting
Some gentlemen who show variety in street counterfeiting

നായ കാഷ്ട്ടം ഉപയോഗിച്ച് പറ്റിക്കൽ. ഇത് കേൾക്കുമ്പോൾ നിങ്ങള്ക്ക് ഒരു സംശയം വരുന്നില്ലേ? നായ കാഷ്ട്ടം ഉപയോഗിച്ച് കൊണ്ട് എങ്ങനെയാണ് പറ്റിക്കുക എന്നത്. എന്നാൽ സംഭവം എന്താണ് എന്ന് നോക്കാം. തിരക്കേറിയ ടൗണിലൂടെ ഒരാൾ നടന്നു പോകുന്നതിനിടയിൽ അയാളുടെ കയ്യിലിരുന്ന എന്തോ ഒന്ന് വലിച്ചെറിയുന്നു. അത് നേരെ ചെന്ന് വീഴുന്നത് ഒരു മാന്യനായ വിദേശിയുടെ വില കൂടിയ ഷൂവിലേക്കാണ്. വലിച്ചെറിഞ്ഞ സാധനം മറ്റൊന്നുമല്ല. നായയുടെ കാഷ്ട്ടമായിരുന്നു. ആ വിദേശിയാകെ അയ്യേ എന്ന മട്ടിലായി. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു. അപ്പോഴാണ് ട്വിസ്റ്റ്. അത് വലിച്ചെറിഞ്ഞ അയാൾ തന്നെ അറിയാത്ത മാറ്റി ആ വിദേശിയുടെ അടുത്ത് വന്നു കാര്യമന്വേഷിക്കുന്നു. ശേഷം അത് വൃത്തിയാക്കാനുള്ള പരിഹാര മാർഗവും അയാൾ പറഞ്ഞു കൊടുക്കുന്നു. ആ വിദേശിയെയും കൂട്ടി വൃത്തിയാക്കുന്ന ആളിന്റെ അടുത്തേക്ക് അയാൾ നടന്നു നീങ്ങുകയും ശേഷം ഷൂ വൃത്തിയാക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അയാൾ കളിച്ച ഒരു നാടകമാണ് അത്. ഷൂ വൃത്തിയാക്കുന്ന ആളും ഇദ്ദേഹവും ചേർന്നു നടത്തുന്ന ഒരു കള്ളത്തരം. അങ്ങനെ ഷൂ വൃത്തിയാക്കിയ ശേഷം അയാൾ 2500 രൂപ ചാർജായി ചോദിക്കുന്നു. പക്ഷെ. അയാൾ അത് നൽകാൻ വിസമ്മതിക്കുന്നു. അപ്പോൾ ആ വിദേശിയെ കൂട്ടിക്കൊണ്ടു വന്ന ആ മാന്യനായ കള്ളൻ നല്ല പിള്ള ചമഞ്ഞു 900 രൂപ നൽകിയാൽ മതിയെന്ന് ആവശ്യപ്പെടുന്നു. അങ്ങനെ അവർ പിരിയുന്നു. ഇത്തരത്തിലുള്ള കള്ളത്തരങ്ങളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്.

ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.