രസകരമായ ചില കല്യാണ കാഴ്ച്ചകൾ .

വിവാഹം എന്നത് എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷമാണ്. അതിനായി ചിലർ മാസങ്ങൾക്കു മുമ്പ് തന്നെ ഒരുക്കങ്ങൾ നടത്തുന്നു. ഓരോ വ്യക്തിക്കും തന്റെ വിവാഹത്തെ കുറിച്ച് തന്റേതായ സങ്കൽപ്പങ്ങളുണ്ട്. ചിലരുടെ സങ്കൽപ്പങ്ങൾ ഏറെ വിചിത്രമായിരിക്കും. ഓരോ കല്യാണ കാഴ്ച്ചകൾ കാണാനും അതിന്റെതായ ഭംഗിയുണ്ടാകും. അത്തരത്തിൽ വളരെ രസകരമായതും ഏറെ ചിരിപ്പിച്ചതുമായ ചില കല്യാണ കാഴ്ച്ചകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് അത്തരം കല്യാണ വിശേഷങ്ങൾ എന്ന് നോക്കാം.

Funny Wedding
Funny Wedding

ജെസിബി കല്യാണം. കല്യാണം കഴിഞ്ഞ ശേഷം വധൂ വരന്മാരെ ഏറെ ആഘോഷത്തോടെ വലിയ ആഡംബര കാറുകളിലോ മറ്റു വാഹനങ്ങളിലോ കൊണ്ട് പോകുന്നത് നാം സ്ഥിരമായി കാണുന്ന ഒരു കാഴ്ച തന്നെയാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി വധൂ വരന്മാരെ കൊണ്ട് പോകാനായി കാറുകൾ മാറ്റിപ്പിടിച്ചിരിക്കുകയാണ് ഇവർ. ഇവിടെ വധൂ വരന്മാർ പോകുന്നത് ജെസിബിയിലാണ് കേട്ടോ. ആളുകളുടെ ചിന്ത പോയ വഴി കണ്ടോ. ഈ രസകരമായ വിവാഹാഘോഷം നടന്നത് കർണ്ണാടകയിലാണ്. വധൂ വരന്മാരെ വീട്ടിലേക്ക് ആനയിച്ചത് ജെസിബിയിലാണ്. ആഡംബര വാഹനം അല്ലെങ്കിലും ഒരുപാട് ബലൂണുകൾ എല്ലാം വെച്ച് അലങ്കരിച്ച ഒരു ജെസിബിയിൽ തന്നെയാണ് വധൂ വരന്മാർ പോയത്.

വെള്ളക്കല്യാണം. ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ഒരു അമൂല്യ മുഹൂർത്തം തന്നെയാണ് വിവാഹം. അതിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒരുകാര്യമാണ് ഫോട്ടോഷൂട്ട്. അത് ഏറെ വ്യത്യസ്ഥമാക്കാനാണ് ആളുകൾ ഇന്ന് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വിവാഹത്തിന് മുമ്പൊരു ഫോട്ടോഷൂട്ട്, വിവാഹത്തിന് ശേഷം ഒരു ഫോട്ടോഷൂട്ട് അങ്ങനെ ഇന്ന് പല രീതിയിലുമുണ്ട്. എന്നാൽ ഈ ദമ്പതികൾ തങ്ങളുടെ വിവാഹ ഫോട്ടോഷൂട്ട് ഏറെ വ്യത്യസ്ഥമാക്കാൻ ശ്രമിച്ചതാ. പക്ഷെ, പണി പാളിപ്പോയി. വരന്റെ കയ്യിൽ നിന്നും വധുവിന് ഒരുഗ്രൻ പണി കിട്ടി. അതായത് ഫോട്ടോ ഷൂട്ട് ബീച്ച് സൈഡിൽ വെച്ചായിരിന്നു. വധുവിനെ കയ്യി പൊക്കിയെടുത്ത് കൊണ്ടുള്ള ഫോട്ടോ ഷൂട്ട് ആയിരുന്നു. പെട്ടെന്ന് വരൻ വധുവിനെ എടുത്ത് വെള്ളത്തിലേക്കിട്ടു. അറിഞ്ഞാണോ അറിയാതെയാണോ എന്നറിയില്ല. എന്തയാലും വധു ഒരിക്കലും മറക്കില്ല ആ അനുഭവം.

ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.