ലോകത്തിലെ ചില അപൂർവ്വ മരണങ്ങൾ.

നമുക്കറിയാം ഏത് സമയത്തു വേണമെങ്കിലും നമ്മുടെ ആത്മാവും ശരീരവും വേർപിരിയാൻ. നമ്മുടെ ശരീരത്തിൽ നിന്നും നമ്മുടെ ജീവൻ വിട്ടുപിരിയുക എന്നത് ഏറെ വേദനാജനകമായ കാര്യമാണ്. വളരെ അപൂർവ്വമായ രീതിയിൽ മരണം സംഭവിക്കുന്നതും നാം കേട്ടിട്ടുണ്ട്. അത്തരം ചില അപൂർവ്വ മരണങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

Last Selfie
Last Selfie

ഒരു മനുഷ്യൻ 1378 രൂപ ലാഭിക്കുന്നു. അന്നൊരു ഒഴിവു ദിവസമായിരുന്നു. ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കുമൊപ്പം മൃഗശാല സന്ദർശിക്കാനായി എത്തി. ചൈനയിലെ നിംഗ്‌ബോ മൃഗശാല കാണാനാണ് അയാൾ തന്റെ കുടുംബത്തോടൊപ്പം എത്തിയത്. മൃഗശാലയിലേക്കുള്ള പ്രവേശന ഫീസ് 1378 രൂപയായിരുന്നു. എന്നാൽ പണം അടയ്ക്കുന്നതിന് പകരം മറ്റൊരു വഴിയിലൂടെ കയറാമെന്ന് അയാൾ തീരുമാനിച്ചു. ഭാര്യയുടെയും മക്കളുടെയും ഫീസ് അടച്ചു യഥാർത്ഥ വഴിയിലൂടെ തന്നെ പറഞ്ഞയച്ചു. ഉള്ളിൽ എത്തിയിട്ട് കാണാമെന്നും അയാൾ പറഞ്ഞു. എന്നിട്ട് യാൽ മറ്റൊരു വഴിയിലൂടെ പോകാനായി തയ്യാറയി.

അകത്തു കടക്കാനായി അയാൾ മറ്റൊരു പദ്ധതി മനസ്സിൽ കണ്ടിരുന്നു. അതായത് മൃഗശാലയുടെ പിറകിലുള്ള മതിൽ പത്തടി ഉയരമുള്ളതായിരുന്നു. അത് വഴി അകത്തു കടക്കാനായിരുന്നു തീരുമാനം. എന്നാൽ, വലിയൊരു അപകടം അവിടെ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അയാൾ മതിൽ കടന്നു ചാടി എത്തിയത് കടുവകളുടെ സങ്കേതത്തിലേക്ക് ആയിരുന്നു. തങ്ങളുടെ സാമ്രാജ്യത്തിലേക്ക് കടന്നു വന്ന അയാളെ കൂട്ടം കൂടി വലം വെച്ച് കഴിഞ്ഞിരുന്നു. കടുവകൾ അയാളെ ഒരു ഇരയായി കണ്ടിരിക്കണം. കൂട്ടമായി ആക്രമിക്കാൻ തുടങ്ങി. ഈ കാഴ്ച്ച കണ്ട് അയാളുടെ ഭ്രായും മക്കളും പേടിച്ചു നിലവിളിച്ചു. രക്ഷിക്കാനുള്ള പ്രത്യേക ഫോഴ്സ് യൂണിറ്റ് കടുവകളെ വെടിവെച്ചു വീഴ്ത്തി അയാളെ പുറത്ത് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.