ഈ കറന്‍സി ഉള്ളവര്‍ എണ്ണി എണ്ണി ചാകും. ലോകത്തിലെ ഏറ്റവും മൂല്യം കുറഞ്ഞ ചില കറൻസികൾ.

ഓരോ രാജ്യത്തിനും അവരുടേതായ കറൻസികൾ ഉണ്ടെന്ന കാര്യം നമുക്കറിയാലും. അതുകൊണ്ട് തന്നെ അവയുടെയൊക്കെ മൂല്യവും വ്യത്യസ്ഥമാണ്. ചിലപ്പോൾ ഒരു രാജ്യത്തിന്റെ കറൻസി മറ്റൊരു രാജ്യത്തിലെ കറൻസിയിലോട്ട് മാറ്റുമ്പോൾ മൂല്യം കുറയുകയോ കൂടുകയോ ചെയ്യാം.  ഇത്തരത്തിൽ മൂല്യം നിശ്ചയിക്കുന്നത് പല ഘടകങ്ങളും അടിസ്ഥാനമാക്കിയാണ്. ചിലപ്പോൾ നമ്മൾ വാർത്തകളിലും മറ്റും കാണാറുണ്ട്. ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് അല്ലെങ്കിൽ വൻകുതിപ്പ് എന്നൊക്കെ. ഇത്തരത്തിൽ ലോകത്തിലെ മൂല്യം കുറഞ്ഞ ചില കറൻസികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

Philippines Currency and Vietnam Currency
Philippines Currency and Vietnam Currency

ഇറാൻ. വ്യത്യസ്ഥമായ കാർഷിക വ്യവസായങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഒരു രാജ്യമാണ് ഇറാൻ. ഗോതമ്പ്, ബാർലി, നെല്ല്, കരിമ്പ്, തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, ആപ്പിൾ മുന്തിരി തുടങ്ങിയവ അവിടത്തെ പ്രധാന കാർഷിക ഇനങ്ങളാണ്.  വസ്ത്ര നിർമ്മാണം, പഞ്ചസാര, സ്ഫടികം, മാർബിൾ, സിമന്റ് തുടങ്ങിയവയാണ് അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായങ്ങളാണ്. മാത്രമല്ല, പെട്രോകെമിക്കൽസ്, ലിക്വിഡ് ഗ്യാസസ് , ഡാം നിർമ്മാണം, വൈദ്യുത നിലയങ്ങൾ തുടങ്ങീ കാര്യങ്ങളിലും ഇറാൻ ഏറെ ശ്രദ്ധേയമാണ്.

എന്നാൽ ലോകത്തിലെ ഏറ്റവും മൂല്യത്തെ കുറഞ്ഞ കറൻസികളിൽ ഒന്നാണ് ഇറാന്റെ റിയാൽ കറൻസി. ഒരു ഇറാനിയൻ റിയാൽ എന്ന് പറയുന്നത് 0.0017 ഇന്ത്യൻ രൂപക്ക് തുല്യമാണ്. അതായത് ഇറാനിൽ പോയി നിങ്ങൾക്ക് ഒരു ചായ കുടിക്കണമെന്നുണ്ടെങ്കിൽ ഏകദേശം 80000 രൂപ കൊടുക്കേണ്ടി വരും. ചായക്ക് ഇത്രയും രൂപ വരുമെങ്കിൽ മറ്റു സാധനങ്ങളുടെ കാര്യത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. ഔദ്യോഗിക കറൻസി റിയാൽ ആണെങ്കിലും സാമ്പത്തിക ഇടപാടുകൾക്കായി ടോമാനിലാണ് നടത്തുന്നത്.

2015 ൽ ഇറാൻ ആണവക്കരാറിൽ ഒപ്പു വെക്കുമ്പോൾ ഡോളറിന് 35000 രൂപയായിരുന്നു. ഇറാൻ റിയാൽ ടോമാനിലേക്ക് ഇപ്പോൾ മാറുകയാണ്.

ഇതുപോലെ ലോകത്തിലെ മൂല്യം കുറഞ്ഞ മറ്റു കറൻസികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.