കക്കൂസ് വീട്, ലോകത്തിലെ ചില വിചിത്രമായ വീടുകള്‍.

യാത്ര ചെയ്യാൻ ഇഷ്ട്ടം ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. യാത്രയും പ്രണയവും ഒരു മനുഷ്യനെ മാറ്റിയത് പോലെ മറ്റൊന്നും മാറ്റിയിട്ട് ഉണ്ടാവില്ല എന്നാണ് ചരിത്രങ്ങളിൽ പോലും പറയുന്നത്. എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഉണ്ടാകും നിറഞ്ഞ സമാധാനം കൊതിക്കുന്ന കുറച്ചുനിമിഷങ്ങൾ. എല്ലാ ജോലികളിൽ നിന്നും തിരക്കുകളിൽ നിന്നും മാറി സമാധാനമായി ഇരിക്കുന്ന കുറച്ച് നിമിഷങ്ങൾ. എപ്പോഴും വീട്ടിൽ തന്നെ ഇരിക്കുമ്പോൾ ചിലപ്പോൾ മടുപ്പ് തോന്നിയേക്കാം. അങ്ങനെയുള്ളപ്പോൾ ഇടയ്ക്ക് ഒരു യാത്രകൾക്ക് ചെയ്യാം. അത് മനസ്സിന് ഒരു റിഫ്രഷ്മെന്റ് തരാൻ വളരെ നല്ല കാര്യം തന്നെയാണ്. ദിവസവും ഒരു വീട്ടിൽ തന്നെ താമസിക്കുന്നത് മടുപ്പുളവാക്കുന്ന കാര്യമാണ് എന്ന് വെച്ച് എല്ലാ സമയവും വീട് മാറാൻ പറ്റുമോ.? അതൊന്നും സാധിക്കുന്ന കാര്യമല്ല. പക്ഷേ വ്യത്യസ്തമായ രീതിയിൽ വീടുകൾ ഒരുക്കിയിട്ടുള്ള കുറച്ച് ആളുകളെ പറ്റിയാണ് ഈ പോസ്റ്റിന് ഒപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. ഏറെ കൗതുകകരമായി അറിവുകൾ മറ്റുള്ളവരുടെ ശ്രദ്ധയിൽ കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.



Some of the strangest houses in the world.
Some of the strangest houses in the world.

മണ്ണിനടിയിൽ ഒരു വീട് ഉണ്ടാക്കിയാലോ.? മണ്ണിനടിയിൽ വീട് എന്ന് കേൾക്കുമ്പോൾ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. ചില വിദേശരാജ്യങ്ങളിൽ ചൂടു കൂടുതലായതു കൊണ്ട് അവർ മണ്ണിനടിയിലാണ് വീടുണ്ടാക്കുന്നത്. പക്ഷേ മണ്ണിനടിയിലുള്ള ഈ വീട്ടിൽ ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും ഉണ്ട് താനും. 22 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ താപനില ആയി വരുന്നത്. ഫുൾ എസി ഇട്ടാൽ പോലും കേരളത്തിൽ ഈ കാലാവസ്ഥ ലഭിക്കുമോ.? മണ്ണിനുള്ളിൽ വീടുകൾ വിജയം ആയി തുടങ്ങിയതോടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുവേണ്ടി വലിയ വലിയ ഹോട്ടലുകളിൽ പോലും ഇപ്പോൾ മണ്ണിനുള്ളിൽ വീടുകൾ പണിയാൻ തുടങ്ങിയെന്നും ഹോട്ടൽ മുറികൾ പണിയാൻ തുടങ്ങിയെന്നാണ് കേൾക്കുന്നത്. നല്ലൊരു ആശയം തന്നെയാണ്.



അതുപോലെ കുട്ടിക്കാലത്ത് നമ്മൾ എല്ലാവരും ആഗ്രഹിച്ചു ഉണ്ടാവില്ലേ മരത്തിന് മുകളിൽ ഒരു ഏറുമാടം കെട്ടി താമസിക്കണമെന്ന്. അങ്ങനെ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കാരണം മൗഗ്ലിയും ജംഗിൾ ബുക്കും ഒക്കെ ആയിരുന്നു നമ്മുടെ ബാല്യം അവിസ്മരണീയം ആക്കുന്നത്. അപ്പോൾ എല്ലാം മനസ്സിൽ നിറഞ്ഞു നിന്നിരുന്ന ഒരു ഏറുമാടം ഉണ്ടായിരുന്നു. അങ്ങനെ ഒരു ഏറുമാടത്തിനു മുകളിൽ താമസിക്കണമെന്ന് ജീവിതത്തിലൊരിക്കലെങ്കിലും കൊതിക്കാത്ത ആളുകൾ ഉണ്ടായിരിക്കുമൊ.? പല റിസോർട്ടുകളും ഇപ്പോൾ ഏറുമാടം മോഡലിലുള്ള മുറികൾ ലഭിക്കാറുണ്ട്. ഇപ്പോൾ പുതിയൊരു റിസോർട്ടിനെ പറ്റിയാണ് പറയുന്നത്. ഗ്ലാസ് കൊണ്ടുള്ള റിസൊർട്ട് ആണ് ഇത്. ഇത് മരത്തിനു മുകളിൽ ആണ്. പക്ഷെ ഒറ്റനോട്ടത്തിൽ ഇങ്ങനെ ഒരു മുറി മുകളിലുണ്ടെന്ന് കാണാൻ സാധിക്കില്ല. അതിന് കാരണം ഗ്ലാസ് തന്നെയാണ്. ഗ്ലാസിൽ പ്രതിഫലിക്കുന്ന ആകാശവും മരങ്ങളും മാത്രമേ കാണാൻ സാധിക്കു. സൂക്ഷിച്ചു നോക്കിയാൽ മാത്രമേ അതൊരു റിസോർട്ട് ആണ് എന്ന് മനസ്സിലാവുകയുള്ളൂ. അതിനകത്തേക്ക് കയറിയാൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ടുതാനും. പക്ഷികളൊന്നും വന്ന ഇതിലും മുകളിൽ ഇരിക്കുമെന്ന് പേടിക്കണ്ട. ഗ്ലാസ്സുകളിൽ ഇൻഫ്രാറെഡ് പതിപ്പിച്ചിട്ടുണ്ട്. നമുക്ക് കാണാൻ സാധിക്കില്ലെങ്കിലും പക്ഷികൾക്ക് ഇത് കാണാൻ സാധിക്കും. ഒരിക്കലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല.

പുഴയുടെ നടുവിൽ ഒരു വീട് ആയാലോ. അവിടെ ഒരു ദിവസം താമസിച്ചാൽ കേൾക്കാൻ തന്നെ എത്ര കുളിർമയാണ് അല്ലേ. ഒരു പുഴയുടെ അന്തരീക്ഷവും എല്ലാം കണ്ട്. എന്നാൽ അങ്ങനെ ഒരു വീടുണ്ട്. കുറേ ആളുകൾ ചേർന്ന് നിർമിച്ചതാണ്. വെള്ളം കയറുമ്പോൾ ഈ വീട് നശിച്ചുപോകും. പക്ഷേ വീണ്ടും പുനർനിർമിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുഴയുടെ നടുവിലും ഈ വീടു നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ഒരു ദിവസം താമസിക്കാൻ സാധിക്കുകയാണെങ്കിൽ അത് അതിമനോഹരമായിരിക്കുന്നു. ഇതുപോലെ വ്യത്യസ്തമായ വീടുകളെ പറ്റി വീഡിയോയിൽ പറയുന്നുണ്ട്.